കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ വിജയ് ക്രിസ്ത്യാനി? ഇളയദളപതിയുടെ മതംപറഞ്ഞ് മെര്‍സലിനെ തകര്‍ക്കാന്‍ സംഘപരിവാര്‍

Google Oneindia Malayalam News

Recommended Video

cmsvideo
നടന്‍ വിജയിക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി BJP | Oneindia Malayalam

തിരുവനന്തപുരം/ചെന്നൈ: വിജയ് ചിത്രമായ മെര്‍സലില്‍ മോദി സര്‍ക്കാരിനെതിരെ പരാമര്‍ശം ഉണ്ട് എന്ന ആക്ഷേപം റിലീസ് ദിനം മുതലേ ഉണ്ട്. അതിനെതിരെ ബിജെപിയും സംഘപരിവാറും അപ്പോള്‍ തന്നെ രംഗത്തിറങ്ങിയിരുന്നു.

ദിലീപിനെ കാണാൻ 'സായുധ സംഘം' വീട്ടിൽ; പല വണ്ടികളിലായി തണ്ടർ ഫോഴ്‌സ്... വൻ സുരക്ഷയിൽ 2 ആഡംബരവാഹനങ്ങൾദിലീപിനെ കാണാൻ 'സായുധ സംഘം' വീട്ടിൽ; പല വണ്ടികളിലായി തണ്ടർ ഫോഴ്‌സ്... വൻ സുരക്ഷയിൽ 2 ആഡംബരവാഹനങ്ങൾ

എന്നാല്‍ ഇപ്പോള്‍ അതിലും കഷ്ടമാണ് കാര്യങ്ങള്‍. വിജയ് ഹിന്ദു വിരുദ്ധനാണെന്ന രീതിയില്‍ ആണ് പ്രചാരണം. അതിന് വിജയുടെ മതം തന്നെയാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഹൈന്ദവ വിരുദ്ധ ചിത്രങ്ങളില്‍ അഭിനയിക്കുന്ന വിജയ് ഒരു ക്രിസ്ത്യാനി ആണെന്ന് എത്ര പേര്‍ക്ക് അറിയാം എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.

സരിത കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് അറഞ്ചം പുറഞ്ചം ട്രോളുകള്‍... സോളാറിലും രക്ഷയില്ലാതെ കുമ്മനം!!!സരിത കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് അറഞ്ചം പുറഞ്ചം ട്രോളുകള്‍... സോളാറിലും രക്ഷയില്ലാതെ കുമ്മനം!!!

തമിഴ് നാട്ടില്‍ മാത്രമല്ല, കേരളത്തിലും വിജയുടെ മതം പറഞ്ഞുള്ള വിദ്വേഷ പ്രചാരണം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

വിജയ് ചിത്രം

വിജയ് ചിത്രം

വിജയ് ചിത്രമായ മെര്‍സല്‍ തീയേറ്ററുകളില്‍ വന്‍ ചലനം ആണ് സൃഷ്ടിക്കുന്നത്. പതിവ് വിജയ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് മെര്‍സല്‍ എന്നും അഭിപ്രായമുണ്ട്.

വിദ്വേഷ പ്രചാരണം രൂക്ഷം

വിദ്വേഷ പ്രചാരണം രൂക്ഷം

വിജയ്‌ക്കെതിരെ കേരളത്തില്‍ പോലും വിദ്വേഷ പ്രചാരണം രൂക്ഷമായിക്കഴിഞ്ഞു. ഔട്‌സ്‌പോക്കണ്‍ പോലുള്ള സംഘപരിവാര്‍ അനുകൂല ട്രോള്‍ ഗ്രൂപ്പുകളില്‍ പോലും ഉയരുന്നത് ഇത്തരത്തിലുള്ള പോസ്റ്ററുകളാണ്.

ക്രിസ്ത്യാനിയായ വിജയ്

ക്രിസ്ത്യാനിയായ വിജയ്

വിജയ് ക്രിസ്ത്യാനിയാണ് എന്നാണ് ഇവര്‍ കൂട്ടത്തോടെ പ്രചരിപ്പിക്കുന്നത്. ഹൈന്ദവ വിരുദ്ധ ചിത്രങ്ങളില്‍ ആണ് വിജയ് അഭിനയിക്കുന്നത് എന്നും ഇവര്‍ ആക്ഷേപിക്കുന്നു.

ക്രിസ്ത്യാനി

ക്രിസ്ത്യാനി

സംഗതി സത്യമാണ്. വിജയ് ക്രിസ്ത്യാനി തന്നെ ആണ്. ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്നാണ് വിജയുടെ മുഴുവന്‍ പേര്. എന്നാല്‍ ഹൈന്ദവ വിരുദ്ധത ഇതില്‍ കൊണ്ടുവരുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് മനസ്സിലാകാത്തത്.

ഫേക്കുകള്‍ മാത്രമല്ല

ഫേക്കുകള്‍ മാത്രമല്ല

സോഷ്യല്‍ മീഡിയയിലെ ഫേക്ക് അക്കൗണ്ടുകള്‍ മാത്രമല്ല ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത്. ബിജെപിയുടെ ഔദ്യോഗിക നേതാക്കളും വിജയ്‌ക്കെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്.

ബിജെപി നേതാവ്

ബിജെപി നേതാവ്

തമിഴ്‌നാട്ടിലെ ബിജെപി നേതാവ് എച്ച് രാജ വിജയ് ക്രിസ്ത്യാനിയാണ് എന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടു. വിജയുടെ മുഴുവന്‍ പേരും എഴുതിക്കൊണ്ടായിരുന്നു രാജയുടെ ട്വീറ്റ്.

നിര്‍മാതാവും ക്രിസ്ത്യാനി?

നിര്‍മാതാവും ക്രിസ്ത്യാനി?

ഹേമ രുക്മാനി ആണ് സിനിമയുടെ നിര്‍മാതാവ്. ഇവരും ക്രിസ്ത്യാനിയാണോ എന്ന സംശയമാണ് രാജ ഉന്നയിക്കുന്നത്. ഇക്കാര്യം അദ്ദേഹം അന്വേഷിച്ച് വരികയാണത്രെ.

മതവിശ്വാസത്തിന് പങ്ക്

മതവിശ്വാസത്തിന് പങ്ക്

സിനിമയിലെ ഡയലോഗുകളില്‍ വിജയുടെ മത വിശ്വാസത്തിന് പങ്കുണ്ട് എന്നാണ് അടുത്ത വിമര്‍ശനം. മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതാണ് ഇവര്‍ക്ക് തീരെ പിടിക്കാത്തത്.

ക്ഷേത്രവും ആശുപത്രിയും

ക്ഷേത്രവും ആശുപത്രിയും

അമ്പലമല്ല, ആശുപത്രിയാണ് വേണ്ടത് എന്നൊരു ഡയലോഗ് ഉണ്ട് സിനിമയില്‍. ഈ ഡയലോഗില്‍ ക്ഷേത്രത്തിന് പകരം പള്ളി എന്ന് വിജയ് പറയുമോ എന്നാണ് സംഘപരിവാര്‍ അനുകൂലികളുടെ ചോദ്യം.

ഫാസിസം തന്നെ

ഫാസിസം തന്നെ

മെര്‍സലിനെതിരെ ബിജെപിയും സംഘപരിവാറും നടത്തുന്ന ആക്രമണം ഫാസിസം തന്നെ ആണ് എന്ന ആക്ഷേപം ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്.

കാഷ് ലെസ് എക്കോണമി

കാഷ് ലെസ് എക്കോണമി

നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനവും കാഷ് ലെസ് എക്കോണമിയും എല്ലാം സിനിമയില്‍ പരിഹസിക്കപ്പെടുന്നുണ്ട്. ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ ആണ് ഈ രംഗം.

ജിഎസ്ടിയെ പറഞ്ഞാലും

ജിഎസ്ടിയെ പറഞ്ഞാലും

ജിഎസ്ടി എന്നത് നടപ്പിലാക്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍ ആണ്. എന്നാല്‍ ആ ആശയത്തിന്റെ തുടക്കം നരേന്ദ്ര മോദിയില്‍ നിന്ന് അല്ല. പക്ഷേ ജിഎസ്ടിയെ വിമര്‍ശിച്ചാലും അത് മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതായേ ഒരു കൂട്ടര്‍ക്ക് തോന്നുകയുള്ളൂ.

സിംഗപ്പൂരും ഇന്ത്യയും

സിംഗപ്പൂരും ഇന്ത്യയും

സിംഗപ്പൂരില്‍ ഏഴ് ശതമാനം ജിഎസ്ടി ഈടാക്കുമ്പോള്‍ ഇന്ത്യയില്‍ 28 ശതമാനം ആണ് ജിഎസ്ടി. എന്നാല്‍ സിംഗപ്പൂരില്‍ കുറഞ്ഞ ചെലവില്‍ വൈദ്യസഹായം ലഭ്യമാകുമ്പോള്‍ ഇന്ത്യയില്‍ അത് സാധ്യമാകുന്നില്ലെന്നാണ് വിജയുടെ ഒരു ഡയലോഗ്. അമ്പലങ്ങളല്ല ആശുപത്രികളാണ് വേണ്ടത് എന്നും വിജയ് പറയുന്നുണ്ട്.

വെട്ടിമാറ്റും

വെട്ടിമാറ്റും

ബിജെപിയുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് സിനിമയിലെ വിവാദമായ ഡയലോഗുകള്‍ വെട്ടിമാറ്റാന്‍ ആണ് തീരുമാനം. നിര്‍മാതാവ് ഇക്കാര്യം ബിജെപി നേതാക്കള്‍ക്ക് ഉറപ്പ് കൊടുത്തു കഴിഞ്ഞു.

പിന്തുണ

പിന്തുണ

എന്നാല്‍ സിനിമയിലെ രംഗങ്ങള്‍ ഒരുകാരണവശാലും ഒഴിവാക്കരുത് എന്നും ആവശ്യം ഉയരുന്നുണ്ട്. കബാലി സംവിധായകന്‍ പാ രഞ്ജിത്തും കമല്‍ ഹാസനും സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Vijay in Christian: Sangh Parivar against actor Vijay on Mersal movie controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X