Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈ നഗരം സ്തംഭിച്ചു; വിജയ് വീണ്ടും കുരുക്കില്‍, 3 സ്ഥാനാര്‍ഥികളുമായി ടി നഗറിലൂടെ റോഡ് ഷോ

ചെന്നൈ നഗരത്തെ നിശ്ചലമാക്കി നടന്‍ വിജയുടെ റോഡ് ഷോ. മുന്‍കൂര്‍ അനുമതി വാങ്ങാതെയായിരുന്നു റോഡ് ഷോ. മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ വാഹനത്തിന് മുകളില്‍ കയറ്റി വിജയ് നഗരം ചുറ്റിയപ്പോള്‍ തന്ത്ര പ്രധാന സ്ഥലങ്ങള്‍ സ്തംഭിച്ചു. ഇരുവശത്തും വിജയിയെ അഭിവാദ്യം ചെയ്യാന്‍ നിരവധി പേരാണ് ഒത്തുകൂടിയിരുന്നത്.

വിജയ് വാഹനത്തിന് മുകളില്‍ കയറി ജനങ്ങളെ കൈവീശി കാണിച്ചതോടെ ആളുകള്‍ കൂടി. യുവാക്കളും സ്ത്രീകളും ഉള്‍പ്പെടെ റോഡിന്റെ വശങ്ങളില്‍ തടിച്ചുകൂടിയിരുന്നു. തിരക്കേറിയ നഗരഭാഗത്ത് റോഡ് ഷോ നടത്തിയത് പോലീസിനെ ശരിക്കും വട്ടംക്കറക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളിയിങ് സ്‌ക്വാഡ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു.

vijay road show in chennai

ടിവികെ അധ്യക്ഷന്‍ നടന്‍ വിജയ്, ജനറല്‍ സെക്രട്ടറി ബുസി ആനന്ദ്, സൗത്ത് ചെന്നൈ ജില്ലാ സെക്രട്ടറി അപ്പുണു എന്നിവര്‍ക്കെതിരെയാണ് ചെന്നൈ മമ്പാലം പോലീസ് കേസെടുത്തത്. അനുമതിയില്ലാതെ റോഡ് ഷോ നടത്തി, ഗതാഗതം സ്തംഭിപ്പിച്ചു എന്നിവയാണ് കാരണം. ബിഎന്‍എസിലെ സെക്ഷന്‍ 223 പ്രകാരമാണ് കേസ്. തിരക്കേറിയ നഗരഭാഗത്ത് പൊതുപരിപാടികള്‍ക്ക് ഗതാഗത ക്രമീകരണം വരുത്താതെ പോലീസ് അനുമതി നല്‍കാറില്ല.

വിജയ് ലക്ഷ്യം കണ്ടു, പക്ഷേ...

ടിവികെയുടെ പരിപാടി നടത്താന്‍ നേരത്തെ പോലീസിന്റെ അനുമതി തേടിയിരുന്നു. ഒരു പ്രത്യേക സ്ഥലത്താണ് വേദി അനുവദിച്ചത്. എന്നാല്‍ റോഡ് ഷോ അനുമതി നല്‍കിയിരുന്നില്ല. വിജയും സ്ഥാനാര്‍ഥികളും റോഡ് ഷോ നടത്തിയതാണ് നഗരം നിശ്ചലാക്കിയത്. ടി നഗര്‍, തൗസന്റ്‌സ് ലൈറ്റ്‌സ്, എഗ്മോര്‍ മണ്ഡലങ്ങളെ ബന്ധിപ്പിച്ചായിരുന്നു വിജയുടെ റോഡ് ഷോ.

ടി നഗറിലെ ടിവികെ സ്ഥാനാര്‍ഥി എന്‍ ആനന്ദ് ആണ്. തൗസന്റ്‌സ് ലൈറ്റ്‌സില്‍ ജെസിഡി പ്രഭാകറും എഗ്മോറില്‍ രാജ് മോഹനുമാണ് ടിവികെക്ക് വേണ്ടി ജനവിധി തേടുന്നത്. ഓരോ മണ്ഡല പരിധിയിലും എത്തുമ്പോള്‍ സ്ഥാനാര്‍ഥികള്‍ വിജയ്‌ക്കൊപ്പം വാഹനത്തില്‍ കയറി. സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തലും വിജയുടെ ലക്ഷ്യമായിരുന്നു. വിജയുടെ പ്രചാരണ വീഡിയോ വൈറലായതോടെ ടിവികെ ലക്ഷ്യം കണ്ടു. പക്ഷേ, പോലീസ് കേസെടുക്കുകയും ചെയ്തു.

അതേസമയം, ഇത്തവണ ടിവികെ തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ സാന്നിധ്യം അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകളും യുവജനങ്ങളും വിജയ് വരണം എന്ന് ആഗ്രഹിക്കുന്നുണ്ട്. ഇതുവരെ പുറത്തുവന്ന സര്‍വ്വെയില്‍ സ്ത്രീ വോട്ടര്‍മാരാണ് വിജയ് വരട്ടെ എന്ന് പ്രതികരിച്ചത്. പെരമ്പൂര്‍, തൃച്ചി ഈസ്റ്റ് മണ്ഡലങ്ങളിലാണ് വിജയ് ജനവിധി തേടുന്നത്. രണ്ടും ഡിഎംകെയുടെ സിറ്റിങ് മണ്ഡലമാണ്. നഗരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പെരമ്പൂര്‍ വികസനത്തില്‍ വളരെ പിന്നിലാണ്. ഇതുതന്നെയാണ് വിജയുടെ പ്രചാരണ ആയുധവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+