വിജയ് രാഹുല്‍ ഗാന്ധിക്ക് കൈ കൊടുക്കുമോ? 32 സീറ്റില്‍ അതൃപ്തി, സമ്മര്‍ദ്ദം കാര്യമാക്കാതെ ഡിഎംകെ
ചെന്നൈ: കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനമാണ് തമിഴ്നാട്. ഡിഎംകെ-എഐഎഡിഎംകെ പോരാട്ടമായിരുന്നു അടുത്ത കാലം വരെ തമിഴ്നാട്ടില്‍. എന്നാല്‍ ഇത്തവണ വിജയ് നേതൃത്വം നല്കുന്ന ടിവികെയും പോരിനുണ്ട്. ഡിഎംകെ സഖ്യത്തിലാണ് കോണ്‍ഗ്രസും സിപിഎമ്മും മുസ്ലിം ലീഗുമെല്ലാം.
ഡിഎംകെ സഖ്യത്തിലെ രണ്ടാം കക്ഷിയായ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആവശ്യപ്പെട്ട സീറ്റുകള്‍ നല്കാന് ഡിഎംകെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ സഖ്യം മാറണം എന്ന വികാരം ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ അനുമതി കൂടി ഇക്കാര്യത്തില്‍ ആവശ്യമാണ്.

40 സീറ്റാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. 32 സീറ്റുകള്‍ നല്‍കാമെന്ന് ഡിഎംകെ അറിയിച്ചു. ഇതില്‍ അതൃപ്തി പരസ്യമാക്കിയ കോണ്‍ഗ്രസ് 38 സീറ്റെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോട് ഡിഎംകെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഒരുകാലത്ത് തമിഴ്നാട് ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവഗണന സഹിച്ച് മുന്നണിയില്‍ തുടരേണ്ടതില്ല എന്ന നിലപാട് ഒരുകൂട്ടം നേതാക്കള്‍ക്കുണ്ട്.
കുറച്ച് സീറ്റുകള്‍ മാത്രം കിട്ടുന്നതില്‍ വലിയ കാര്യമില്ലെന്നും അധികാരത്തിലെ പങ്കാളിത്തമാണ് വേണ്ടതെന്നും കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ പറഞ്ഞത് മുന്നണിയില്‍ അതൃപ്തി പുകയുന്നതിന്റെ സൂചനയാണ്. ടിവികെ നേതാക്കള്‍ക്ക് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ താല്‍പ്പര്യമുണ്ട്. വിജയ് രണ്ട് തവണ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ്-ടിവികെ സഖ്യത്തിന് സാധ്യതകള്‍ ഏറെ
കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള നേതാവ് അടുത്തിടെ വിജയുമായി സംസാരിച്ചിരുന്നു. മാത്രമല്ല, കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി വിജയുമായി ഫോണില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ഇന്നുവരെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് വിജയ് സംസാരിച്ചിട്ടില്ല. ഡിഎംകെയും ബിജെപിയുമാണ് അദ്ദേഹം പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതെല്ലാം കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന ഘടകങ്ങളാണ്.
കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് സാധ്യത ഏറെയാണ് എന്ന് ടിവികെ വക്താവ് ഫെലിക്സ് ജെറാള്‍ഡ് പറയുന്നു. രാഹുല്‍ ഗാന്ധിയും വിജയിയും സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരുടെ താല്‍പ്പര്യമാണ് സഖ്യം വൈകാന്‍ കാരണമെന്നും ഫെലിക്സ് പറയുന്നു. വിജയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് സഖ്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് ടിവികെ നേതാവ് നിര്‍മല്‍ കുമാര്‍ പറഞ്ഞു.
നേരത്തെ എഐഎഡിഎംകെയുമായി വിജയ് സഖ്യമുണ്ടാക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അവര്‍ ഇത്തവണയും ബിജെപിക്കൊപ്പമാണ്. അതുകൊണ്ടുതന്നെ വിജയ് സഖ്യത്തിന് തയ്യാറാകില്ല. ഡിഎംകെ രാഷ്ട്രീയ ശത്രുവും ബിജെപി ആദര്‍ശ ശത്രുവുമാണ് എന്നാണ് വിജയ് പറഞ്ഞിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസുമായുള്ള സഖ്യം വാര്‍ത്തകളില്‍ നിറയുന്നത്. സഖ്യം സാധ്യമായാല്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകളില്‍ മല്‍സരിക്കാന്‍ സാധിക്കും.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ












Click it and Unblock the Notifications