Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃഷ നിയമസഭയിലേക്ക് മല്‍സരിക്കില്ല; വിജയ് ഒഴിഞ്ഞാല്‍ എത്തുക സഗയം, കോണ്‍ഗ്രസിന് 2 മന്ത്രിമാര്‍

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഏറ്റവും വലിയ കക്ഷിയായത് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ). 108 സീറ്റുകള്‍ ലഭിച്ച പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം നേടണം എങ്കില്‍ 10 അംഗങ്ങളുടെ പിന്തുണ കൂടി വേണം. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ടിവികെയോടൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാധാരണ ഡിഎംകെയും എഐഎഡിഎംകെയും അധികാരത്തിലെത്തുമ്പോള്‍ സഖ്യകക്ഷികള്‍ക്ക് അധികാരം പങ്കിട്ട് നല്‍കുന്ന പതിവില്ല. ഇതില്‍ നിന്ന് വ്യത്യസ്തമായി വിജയ് നേതൃത്വം നല്‍കുന്ന മന്ത്രിസഭയില്‍ സഖ്യകക്ഷികളില്‍ നിന്ന് മന്ത്രിമാരുണ്ടാകും. കോണ്‍ഗ്രസിന് രണ്ട് മന്ത്രി പദവികള്‍ ടിവികെ വാഗ്ദാനം ചെയ്തു എന്നാണ് അനൗദ്യോഗിക വിവരം.

vijay cabinet formation updates-

എഐഎഡിഎംകെ വിട്ട് വിജയ്‌ക്കൊപ്പം ചേര്‍ന്ന കെ സെങ്കോട്ടയ്യന്‍ മാത്രമാണ് ടിവികെയില്‍ മുമ്പ് എംഎല്‍എ ആയിട്ടുള്ളത്. വിജയ് ഉള്‍പ്പെടെ ആദ്യമായിട്ടാണ് നിയമസഭയില്‍ എത്തുന്നത്. ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പുതുമയുടെ അങ്കലാപ്പ് പ്രകടമായിരുന്നു. ഫലം വന്നപ്പോഴും ഇക്കാര്യം കൂടുതല്‍ തെളിയുകയാണ്. ഈ സാഹചര്യത്തില്‍ പരിചയ സമ്പന്നരെ കൂടെ മന്ത്രിസഭയില്‍ എത്തിക്കാനാണ് സഖ്യകക്ഷികള്‍ക്കും അംഗത്വം നല്‍കുന്നതത്രെ.

കോണ്‍ഗ്രസിന് അഞ്ച് എംഎല്‍എമാരാണുള്ളത്. സിപിഎം, സിപിഐ, വിസികെ എന്നിവര്‍ക്കെല്ലാം രണ്ട് വീതം എംഎല്‍എമാരും. ഇവരുടെ പിന്തുണയുണ്ടെങ്കില്‍ വിജയ്ക്ക് ഭരിക്കാം. കോണ്‍ഗ്രസിന് രണ്ട് മന്ത്രിപദവിയും മറ്റു കക്ഷികള്‍ക്ക് ഓരോ മന്ത്രിമാരും പുതിയ സര്‍ക്കാരിലുണ്ടായേക്കും. കൂടാതെ മുസ്ലിം ലീഗ്, വിജയകാന്തിന്റെ ഡിഎംഡികെ, രാമദാസിന്റെ പിഎംകെ എന്നീ കക്ഷികളുടെ പിന്തുണയും വിജയ്ക്ക് ലഭിച്ചേക്കും.

തൃച്ചി ഈസ്റ്റില്‍ യു സഗയം മല്‍സരിച്ചേക്കും

സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനാണ് ജനഹിതം എന്നായിരുന്നു ഫലം വന്ന പിന്നാലെ വിസികെ നേതാവ് തോല്‍ തിരുമാവളവന്റെ പ്രതികരണം. മതേതര മുന്നണിക്ക് പിന്തുണ നല്‍കാനാണ് വിസികെയും ഇടതുപാര്‍ട്ടികളും ആലോചിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയും കാര്‍ത്തി ചിംദബരവും വിജയിയെ അഭിനന്ദിച്ചു രംഗത്തെത്തി. ഇതെല്ലാം പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന്റെ സൂചനായയി കാണുന്നു.

അതേസമയം, പരിചയ സമ്പന്നരായ വ്യക്തികളെ സര്‍ക്കാരില്‍ എത്തിക്കാന്‍ വിജയ് ആലോചിക്കുന്നുണ്ടത്രെ. രണ്ട് മണ്ഡലങ്ങളില്‍ ജയിച്ച വിജയ് ഒരു സീറ്റ് ഒഴിയും. തൃച്ചി ഈസ്റ്റ് മണ്ഡലമായിരിക്കും ഒഴിയാന്‍ സാധ്യത. അവിടെ വിജയുമായി അടുത്ത സൗഹൃദമുള്ള നടി തൃഷ മല്‍സരിക്കുമെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ മുന്‍ ഐഎഎസ് ഓഫീസര്‍ യു സഗയം ഇവിടെ മല്‍സരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അഴിമതി വിരുദ്ധന്‍ എന്ന പ്രതിഛായയുള്ള ഓഫീസറാണ് യു സഗയം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഉപദേശം വിജയ് തേടുന്നു എന്നാണ് വിവരം. തൃച്ചി ഈസ്റ്റില്‍ നിന്ന് മല്‍സരിപ്പിച്ച് ഇദ്ദേഹത്തെയും മന്ത്രിസഭയില്‍ എത്തിക്കുമെന്ന് വാര്‍ത്തകളുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ രണ്ടാഴ്ച സമയം തേടിയിരിക്കുകയാണ് വിജയ്. ഗവര്‍ണര്‍ക്ക് ഇതുസംബന്ധിച്ച സന്ദേശം കൈമാറി എന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+