കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിംഗ് ഫിഷർ ജീവനക്കാരുടെ ശമ്പളം കൊടുത്തു തീർക്കാൻ തയാറാണെന്ന് വിജയ് മല്യ; മാർഗം ഇതാണ്...

  • By Desk
Google Oneindia Malayalam News

ദില്ലി: തന്റെ കടബാധ്യതകൾ അടച്ചുതീർക്കാൻ തയാറാണെന്ന് രാജ്യംവിട്ട വിവാദ വ്യവസായി വിജയ് മല്യ. 2016ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കും അയച്ച കത്തിലാണ് മല്യ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇരുവരും യാതൊരു പ്രതികരണവും നടത്തിയില്ലെന്നും മല്യ ആരോപിച്ചു.

കിംഗ് ഫിഷർ ജീവനക്കാരുടെ ശമ്പളകുടിശ്ശിക കൊടുത്ത് തീർക്കാൻ‌ തയാറാണെന്നും വിജയ് മല്യ പറഞ്ഞു. കടബാധ്യതകൾ തീർക്കാനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്, എന്നാൽ രാഷ്ട്രീയപരമായി ഇടപെടൽ ഉണ്ടായാൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

കത്തെഴുതി

കത്തെഴുതി

2016 ഏപ്രിൽ 15നാണ് കടബാധ്യതകൾ അടച്ച് തീർക്കാൻ തയാറാണെന്ന് കാണിച്ച് വിജയ് മല്യ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും കത്തയച്ചത്. പക്ഷേ അവർ യാതൊരുവിധ മറുപടിയും നൽകിയില്ല. അതുകൊണ്ടാണ് ഇപ്പോൾ കത്ത് പരസ്യമാക്കുന്നതെന്നും മല്യ പറഞ്ഞു. താൻ 9000 കോടി മോഷ്ടിച്ച് രാജ്യംവിട്ടുവെന്നാണ് എല്ലാവരും കരുതുന്നത്. എന്നാലിതിന്റെ സത്യം ബോധിപ്പിക്കാനാണ് കത്ത് പുറത്ത് വിടുന്നതെന്നും മല്യ പറഞ്ഞു.

ശമ്പളം നൽകും

ശമ്പളം നൽകും

ജീവനക്കാരുടെ പ്രതിഷേധവും ദുരിതങ്ങളും താൻ മനസ്സിലാക്കുന്നുണ്ട്. 66,000ത്തോളം തൊഴിലാളികളാണ് തനിക്ക് കീഴിൽ ഉണ്ടായിരുന്നത്. പലരും 20 മുതൽ 30 വർഷം വരെ കമ്പനിൽ സേവനമനുഷ്ഠിച്ചവരാണ്. ജീവനക്കാരെ കൈവിടുന്നതല്ല തന്റെ പാരമ്പര്യമെന്നും മല്യ കത്തിൽ പറയുന്നു. അതേസമയം മല്യയുടെ കൈയ്യിൽ ചോരപുരണ്ടിട്ടുണ്ടെന്നും എത്രയും വേഗം മല്യയെ ഇന്ത്യയിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ട് ജീവനക്കാർ പ്രധാനമന്ത്രിക്കും വിദേശകാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജിനും കത്തയച്ചിരുന്നു. പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം പോലും പിൻവലിക്കാൻ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്നും ജീവനക്കാർ ആരോപിക്കുന്നു.

മാർഗം

മാർഗം

2103 ന് ശേഷം 1280 കോടിയുടെ നിക്ഷേപം നടത്തിയതായി കർണാടക ഹൈക്കോടതിയിൽ മല്യ പറഞ്ഞിരുന്നു. ഇതിന്റെ പലിശയിനത്തിൽ കിട്ടുന്ന തുകയിൽ നിന്നും കിംഗ് ഫിഷർ എയർലൈൻസ് ജീവനക്കാരുടെ കടം കൊടുത്ത് തീർക്കാമെന്നാണ് കരുതുന്നത്.കോടതിയുടെ മേൽനോട്ടത്തിൽ തന്റെ സ്വത്തുക്കൾ വിറ്റ് കടബാധ്യത തീർക്കാൻ അനുമതി തേടിയിട്ടുണ്ടെന്നും മല്യ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

വേട്ടയാടുന്നു

വേട്ടയാടുന്നു

ലോകത്ത് ഏറ്റവും വലിയ മദ്യക്കമ്പനിയടക്കം നിരവധി സ്ഥാപനങ്ങൾ സ്ഥാപിക്കുകയും പതിനായിരക്കണക്കിന് ജീവനക്കാർക്ക് ജോലി നൽകുകയും ചെയ്തു. നികുതിയിനത്തിൽ കോടികൾ അടച്ചുതീർത്തു. ഇതൊന്നും മനസിലാക്കാതെ മാധ്യമങ്ങൾ തന്നെ വേട്ടയാടി. ബാങ്കുകൾ തന്നെ തട്ടിപ്പിന്റെ പ്രതീകമാക്കി മാറ്റിയെന്നും മല്യ കുറ്റപ്പെടുത്തുന്നു. തെറ്റായ വാദങ്ങൾ ഉന്നയിച്ചാണ് സിബിഐയും എൻഫോഴ്സ്മെന്റും തന്നെ വേട്ടയാടുന്നതെന്നും മല്യ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
13,9000 കോടിയുടെ മൂല്യമുള്ള തന്റെ സ്ഥാപനങ്ങൾ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയെന്നും മല്യ പറയുന്നു. 2016 ൽ രാജ്യം വിട്ടതിന് ശേഷം ആദ്യമായാണ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് മല്യ പ്രതികരിക്കുന്നത്

English summary
vijay mallya agreed to pay pending salary of king fisher employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X