കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടണിലെ വോട്ടര്‍ പട്ടികയിലും വിജയ് മല്യയുടെ പേര്?

Google Oneindia Malayalam News

ദില്ലി: മദ്യ വ്യവസായി വിജയ് മല്യയുടെ പേര് ബ്രിട്ടനിലെ വോട്ടര്‍ പട്ടികയില്‍ ഉള്ളതായി റിപ്പോര്‍ട്ട്. 9000 കോടി രൂപയുടെ വായ്പ തട്ടിച്ച് നാടുവിട്ട വിജയ് മല്യയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം പാസ്‌പോര്‍ട്ടും വിദേശകാര്യ മന്ത്രാലയം റദ്ദ് ചെയ്തിരുന്നു.

ഇന്ത്യ പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തതോടെ മല്യയുടെ ലണ്ടനിലെ താമസം നിയമ വിരുദ്ധമാകുമെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിനിടയിലാണ് ലണ്ടനില്‍ മല്യ സമ്മതിദാന അവകാശമുള്ള വ്യക്തിയാണെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

Vijay Mallya

ബ്രിട്ടനിലെ ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷൈറിലെ താമസക്കാരനായാണ് വോട്ടര്‍ പട്ടികയില്‍ വിജയ് മല്യ ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ബാങ്കുകളെ വെട്ടിച്ച വ്യവസായ ഭീമനെ നാട്ടിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിനിടയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

9400 കോടി രൂപയാണ് ദേശസാല്‍കൃത ബാങ്കുകളടക്കം 17 ബാങ്കുകളില്‍ നിന്നായി കടമെടുത്ത് മല്യ വെട്ടിച്ച് കടന്നിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഇത് ഏകദേശം ഒരു മില്യന്‍ ഡോളറാണ്. 1992മുതല്‍ താനൊരു ബ്രിട്ടീഷ് റസിഡന്റാണെന്നാണ് മല്യയുടെ വാദം.

English summary
Embattled liquor baron and lawmaker Vijay Mallya -- whose passport has been revoked by the External Affairs Ministry, making his stay in the UK illegal -- appears on the electoral rolls in the UK, a media report said today. His country home in Britain's Hertfordshire has been given as his recorded address.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X