വിവാദ മദ്യവ്യവസായി വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍; മണിക്കൂറുകൾക്കുള്ളിൽ ജാമ്യം
സാമ്പത്തിക ക്രമക്കോട് സംബന്ധിച്ച കേസിലാണ് മല്യയെ അറസ്റ്റ് ചെയ്തത്
Recommended Video

ലണ്ടൻ: വിവാദ മദ്യവ്യവസായി വിജയ് മല്യ ലണ്ടനിൽ അറസ്റ്റിൽ. സാമ്പത്തിക ക്രമക്കോട് സംബന്ധിച്ച കേസിലാണ് മല്യയെ അറസ്റ്റ് ചെയ്തത്. ലണ്ടനിലെ വസതിയിൽ നിന്നാണ് മല്യയെ പോലീസ് അറസ്റ്റ് ചെയ്തത്. ലണ്ടൻ വെസ്റ്റ് മിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. മല്യയ്ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. .

സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് ഇന്ത്യയിലെ കോടതികൾ മല്യക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറായിരത്തോളം അറസ്റ്റ് വാറണ്ടുകളാണ് മല്യക്കെതിരെ ഇന്ത്യയിൽ നില നിൽക്കുന്നത്.
രാജ്യത്തെ 17 ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത ഇനത്തിൽ 9000 കോടി രൂപ തിരികെ അടച്ചില്ലെന്നാണ് മല്യക്കെതിരെയുള് കേസ്. കേസിൽ നിയമ നടപടികൾ നടക്കവെയാണ് മല്യ രാജ്യം വിട്ടത്. എന്നാല് സാമ്പത്തിക തട്ടിപ്പ് കേസിൽ കഴിഞ്ഞ ഏപ്രിലിൽ മല്യയെ യുകെ യിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 5.32 കോടി രൂപയുടെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് മല്യയുടെ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്












Click it and Unblock the Notifications