കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെപ്റ്റംബറില്‍ ദില്ലി കോടതിയില്‍ ഹാജരാകാന്‍ വിജയ് മല്യയ്ക്ക് ഉത്തരവ്

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: കോടികള്‍ തട്ടിച്ച് ഇന്ത്യന്‍ നിന്നും മുങ്ങി നടക്കുന്ന പിടികിട്ടാപ്പുള്ളിയായ വിജയ് മല്യയ്ക്ക് സെപ്റ്റംബര്‍ 9ന് ദില്ലി കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്.

എന്‍ഫോഴ്‌സ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റിന്റ് വാദത്തെ തുടര്‍ന്നാണ് മല്യയോട് കോടതിയില്‍ ഹാജരാകന്‍ ഉത്തരവിറക്കിയിരിക്കുന്നത്. ചോദ്യം ചെയ്യല്ലിന് വേണ്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റിന് മുന്നില്‍ ഹാജരാകുന്നതിന് മല്യയ്ക്ക് തിയ്യതി നല്‍കിയിരുന്നു. അപ്പോഴൊന്നും മല്യ ഹാജരായിരുന്നില്ല.

 vijay-malya

മാര്‍ച്ച് മാസം മുതല്‍ യുകെയില്‍ കഴിയുന്ന മല്യയെ ഏതുവിധേനെയും ഇന്ത്യയില്‍ എത്തിക്കാന്‍ സര്‍ക്കാരും നിയമവും പരിശ്രമിച്ചിട്ടും ഫലം കണ്ടില്ല. അവസാന നടപ്പടിയായ മല്യയെ പിടികിട്ടാപ്പുള്ളിയായി വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.

ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയാണ് വായ്പായായി എടുത്തിരിക്കുന്നത്. പണം തിരിച്ചു പിടിയ്ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസത്തില്‍ മല്യയുടെ ബാംഗ്ലൂരിലും കൊടകിലുമുള്ള 1411 കോടിയുടെ ഭൂമികള്‍ കണ്ടുക്കെട്ടി. പക്ഷെ കടത്തിന്റെ പത്തു ശതമാനം പോലും ഇതായിരുന്നില്ല.

ഏപ്രില്‍ മാസത്തില്‍ മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി. ലണ്ടനില്‍ നിന്നും മല്യയെ തിരിച്ചയക്കുന്നതിന് ഇന്ത്യ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ നിയമപ്രകാരം മല്യയെ തിരിച്ചയക്കാന്‍ സാധിക്കില്ലെന്നും ഇന്ത്യയെ ഏതു തരത്തിലും സഹായിക്കാന്‍ തയ്യാറാണെന്നും ബ്രിട്ടന്‍ അറിയിച്ചു.

English summary
A Delhi court has asked business tycoon Vijay Mallya, wanted in India for thousands of crores in unpaid, loans to personally appear in a case on September 9, lifting an earlier exemption.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X