പതിനെട്ടാമത്തെ അടവ് പ്രയോഗിച്ച് കേന്ദ്രസര്‍ക്കാര്‍: പഴുതുകളടഞ്ഞ് വിജയ് മല്യ
ദില്ലി: രാജ്യം വിട്ട വിജയ് മല്യയെ ഇന്ത്യയില്‍ എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തു നിന്ന് പണവുമായി കടന്നു കളയാന്‍ ആരെയും അനുവദിക്കില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി അറിയിച്ചു. വിദേശത്തുള്ള വിജയ് മല്യയുടെ സ്വത്തുക്കള്‍ വെളിപ്പെടുത്തും. മുന്‍ ഐപി എല്‍ കമ്മീഷണര്‍ ലളിത് മോദി ഉള്‍പ്പെട്ട കേസില്‍ ചെയ്തതു പോലെ മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നുണ്ടെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.
വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടിയിലേറെ രൂപ തിരിച്ചടയ്ക്കാത്തതിന് നിയമ നടപടി നേരിടുന്ന വിജയ്മല്യ രാജ്യം വിട്ടതായി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ തുക തിരിച്ചു പിടിക്കാന്‍ നിയമ പോരാട്ടം വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം മല്യയോട് നേരിട്ട് ഹാജരാകാന്‍ പറയും.

അതിന് തായാറായില്ലെങ്കില്‍ പാസ്‌പോര്‍ട്ട് റദ്ദാക്കും. ഇങ്ങനെ വന്നാല്‍ എവിടെ നിന്നാണോ വന്നത് അവിടേക്ക് തന്നെ തിരികെ പോകേണ്ടി വരുമെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. മല്യ ബ്രിട്ടണിലേക്കു കടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ വഴിയും മല്യയുടെ രാജ്യസഭയിലെ ഇ- മെയില്‍ വഴിയും രണ്ടാഴ്ചക്കുഴള്ളില്‍ കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
ഇതേ സമയം മല്യയ്ക്ക് രാജ്യം വിടാന്‍ എങ്ങനെ സാധിച്ചുവെന്നും പ്രതിപക്ഷം ഉന്നയിച്ചു. എന്നാല്‍ മല്യ ലണ്ടനിലെ വസതിയിലാണുള്ളതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മല്യ എല്ലാവരുടെയും കണ്ണ് വെട്ടിച്ച വിമാനത്തില്‍ പറന്നതാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications