മല്യയ്ക്ക് മാധ്യമങ്ങളെ പേടിയാണ്,വാക്കുകള്‍ വളച്ചൊടിക്കുന്നവരാണ്,ആര്‍ക്കും മെയില്‍ അയച്ചിട്ടില്ല
ദില്ലി: മദ്യ രാജാവ് വിജയ് മല്യയുടെ ട്വീറ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ച. മല്യ ഇന്ന് വരും, നാളെ വരും, വരാന്‍ സമയമായില്ല എന്നൊക്കെയുള്ള ട്വീറ്റുകള്‍ ദിവസവും വന്നു കൊണ്ടിരിക്കുന്നു. കോടികള്‍ കടമെടുത്ത് മുങ്ങി നടക്കുന്ന തട്ടിപ്പുക്കാരന് വേണ്ടി കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോല്‍ ഉദ്യോഗസ്ഥര്‍ക്ക്.
മല്യയെ തിരിച്ച് കൊണ്ടുവരാന്‍ സാധിക്കാത്തത് സര്‍ക്കാരിന്റെ അനാസ്ഥയാണ് എന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ബാങ്കുകളില്‍ നിന്ന് കോടികള്‍ കടമെടുത്ത കേസില്‍ മാര്‍ച്ച് 18നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റ് മല്യയ്ക്ക് ചോദ്യം ചെയ്യലിന് ദിവസം നല്‍കിയിരിക്കുന്നത്. മല്യയുടെ ആദ്യത്തെ ട്വീറ്റില്‍ താന്‍ ചോദ്യം ചെയ്യലിന് എത്തുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ പിന്നീട് മല്യ മാധ്യമങ്ങള്‍ക്ക് നല്‍കിയ എന്ന് പറയുന്ന ഇന്റര്‍വ്യൂ മെയിലുകളാണ് ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.

ദി ഗാര്‍ഡിയന്‍ പത്രത്തിന് മെയില്‍ വഴി നല്‍കിയെന്ന് പറയുന്ന ഇന്റര്‍വ്യൂവിലെ കാര്യങ്ങള്‍ വിജയ് മല്യ അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. മല്യ പറഞ്ഞു എന്ന് പറയുന്ന പ്രസക്ത ഭാഗങ്ങള്‍' താന്‍ ഒരു ഇന്റര്‍നാഷണല്‍ ബിസിനസ്സുക്കാരനാണ്. ബാങ്കുകള്‍ തനിക്ക് ലോണ്‍ തന്നിട്ടുള്ളത് എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാണ്. ബാങ്കിലെ പ്രശ്‌നം തികച്ചും ബിസിനസ്സ് മാത്രമാണ്. അതിന് പുറമെ തന്നെയൊരു കുറ്റവാളിയായി ചിത്രീകരിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. താന്‍ ഒരു ദിവസം ഇന്ത്യയിലേക്ക് മടങ്ങി വരും അതിന് ഇപ്പോള്‍ സമയമായില്ല. കൂടുതല്‍ പറയുന്നില്ല. താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കും. അതിനാല്‍ നിര്‍ത്തുന്നു' എന്നായിരുന്നു പറഞ്ഞത്.
മാര്‍ച്ച് 12 നായിരുന്നു മല്യ മാധ്യമത്തിന് ഇന്റര്‍വ്യൂ നല്‍കി എന്ന് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മല്യയുടെ പുതിയ ട്വീറ്റില്‍ പറയുന്നു അത്തരത്തില്‍ ഒരു ഇന്റര്‍വ്യൂ താന്‍ ആര്‍ക്കും നല്‍കിയല്ലെന്ന്. സണ്‍ഡേ ഗാര്‍ഡിയന് താന്‍ മെയില്‍ അയച്ചു എന്ന് കണ്ടപ്പോള്‍ ഞെട്ടി പോയെന്നും ആര്‍ക്കും മെയില്‍ അയച്ചിട്ടില്ലെന്നും മല്യ ട്വീറ്റ് ചെയ്തിരിക്കുന്നു.
ലീഗല്‍ കൗണ്‍സിലിന്റെ സഹായത്തോടെ മെയില്‍ ഐഡി സ്ഥിരീകരിച്ചതിന് ശേഷമാണ് മല്യയ്ക്ക് മെയില്‍ അയച്ചതെന്ന് മാധ്യമം നല്‍കുന്ന വിശദീകരണം. സംഭവത്തിന്റെ സത്യാവസ്ഥയെന്തെന്ന് പുറത്തു വന്നിട്ടില്ല. പുതിയ ട്വീറ്റില്‍ മല്യ ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്നും വ്യക്തമല്ല. മാര്‍ച്ച് 18 നാണ് ദിവസം നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications