വിജയ് മല്യ പറന്നു; ലണ്ടനിലെ വസതിയിലും എത്തിയില്ലെന്ന് റിപ്പോര്‍ട്ട്
ദില്ലി: വിജയ് മല്യ ഇന്ത്യവിട്ടെന്ന് സിബിഐ. എന്നാല്‍ അദ്ദേഹത്തിന്റെ രഹസ്യ കൂടാരമായ ലണ്ടനിലെ വസതിയിലും എത്തിയില്ലെന്ന് റിപ്പോര്‍ട്ട്. ലണ്ടനിലെ ഹൃദയഭാഗമായ ബേക്കര്‍ സ്ട്രീറ്റിലെ മദാം തുസാഡ്‌സ് വാക്‌സ് മ്യൂസിയത്തിന്റെ സമീപമാണ് വിജയ് മല്യയുടെ വീട്. എന്നാല്‍ അദ്ദേഹം അവിടെയും ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
മല്യ രാജ്യം വിടുന്നത് തടയണമെന്നാവശ്യപെട്ട് ബാങ്കുകളുടെ കണ്‍സോഷ്യം നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാറിനുവേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തറി ഇക്കാര്യം അറിയിച്ചത്. മല്യ എവിടെയാണെന്ന് അറിയില്ലെന്നും ഇ-മെയില്‍ വഴി മാത്രമാണ് ബന്ധമുള്ളതെന്നുമാണ് അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കുന്നത്.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വഴി മല്യയുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തില്‍ ബാങ്കുകളുടെ ഹര്‍ജിയില്‍ നോട്ടീസയക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 7000 കോടി രൂപയുടെ ബാധ്യത വരുത്തിയ മല്യ രാജ്യം വിടുന്നത് തടയണമെന്നാവശ്യപെട്ട് 13 ബാങ്കുകളുടെ കണ്‍സോഷ്യമാണ് കോടതിയെ സമീപിച്ചത്.
കിങ് ഫിഷര്‍ വിമാനത്തിനായെടുത്ത വായ്പ തിരിച്ചടയ്ക്കാത്ത കേസില്‍ വിജയ് മല്യയ്ക്കും മറ്റ് ഒമ്പത് പേര്‍ക്കുമെതിരെ കര്‍ണ്ണാടക ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ബാങ്ക് കണ്‍സോഷ്യം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നോട്ടിസ് നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.












Click it and Unblock the Notifications