• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒടുവിൽ കാല് പിടിച്ച് മല്യ, ബാങ്കുകൾക്ക് നൽകാനുള്ള മുഴുവൻ തുകയും അടച്ചുതീർക്കാം, ഒരു പൈസ കുറയില്ല..!!

ദില്ലി: ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് വന്‍ തുക ലോണ്‍ എടുത്ത് മുങ്ങിയ മദ്യ രാജാവ് വിജയ് മല്യ ഇപ്പോള്‍ ഇംഗ്ലണ്ടിലാണ്. അതിനിടെ പലതവണ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് മുതിര്‍ന്നിരുന്നു മല്യ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് വായ്പ് എടുത്ത മുഴുവന്‍ തുകയും തിരിച്ചടക്കാമെന്ന് വിജയ്മല്യ ധനമന്ത്രി നിര്‍മ്മല സീതാരാമനെ അറിയിച്ചിരുന്നു. 9000 കോടി രൂപയാണ് മല്യ ബാങ്കില്‍ തിരിച്ചടക്കാനുള്ളത്.

കൊറോണയെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ സംബന്ധിച്ച് ഇത്രയും തുക തിരികെ ലഭിച്ചാല്‍ അതൊരു ചെറിയ കാര്യമല്ല. എന്നാല്‍ ഇത് സംബന്ധിച്ച് കേന്ദ്രം ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ വീണ്ടും ഒത്തുതീര്‍പ്പ് ശ്രമവുമായി രംഗത്തെത്തിയിരിക്കുകയാണ് മല്യ. ബാങ്കുകള്‍ക്ക് തരാനുള്ള മുഴുവന്‍ തുകയും അടച്ചു തീര്‍ക്കാമെന്നാണ് വിജയ് മല്യ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്.

അംഗീകരിക്കണം

അംഗീകരിക്കണം

തന്റെ അഭ്യര്‍ത്ഥന അംഗീകരിക്കണമെന്നാണ് വിജയ് മല്യ ഇപ്പോള്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. ബാങ്കിന് നല്‍കാനുള്ള മുഴുവന്‍ തുകയും അടച്ചുതീര്‍ക്കാം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെ അഭിന്ദിച്ചുകൊണ്ടാണ് മല്യയുടെ അപേക്ഷ. എന്നാല്‍ ഇത് സംബന്ധിച്ച സര്‍ക്കാര്‍ എന്ത് തീരുമാനം സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അഭിനന്ദനം

അഭിനന്ദനം

കൊവിഡ് പ്രതിസന്ധി നേരിടുന്ന രാജ്യത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ ഞാന്‍ അഭിനന്ദിക്കുന്നു. സര്‍ക്കാരിന് ആവശ്യമുള്ള കറന്‍സികള്‍ പ്രിന്റ് ചെയ്യാന്‍ സാധിക്കും. ഈ സമയത്ത് പൊതുമേഖല ബാങ്കില്‍ നിന്നും കടമെടുത്ത മുഴുവന്‍ തുകയും തിരിച്ചടക്കാമെന്ന തന്റെ എളിയ വാഗ്ദാനം അവഗണിക്കുന്നത് ശരിയാണോ ? മല്യ ട്വിറ്ററിലൂടെ ചോദിച്ചു.

9000 കോടി

9000 കോടി

ചില്ലറ കോടിയൊന്നുമല്ല വിജയ് മല്യ തട്ടിച്ചുകളഞ്ഞത്. 9,000 കോടി രൂപയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യത്തെ സംബന്ധിച്ച് അതൊരു ചെറിയ തുകയല്ല. കാരണം, കിങ് ഫിഷര്‍ എയന്‍ലൈന്‍സിന്റെ പേരിലുള്ള കടം മുഴുവന്‍ തിരിച്ചടയ്ക്കാം എന്നാണ് മല്യയുടെ ഓഫര്‍. ഇതിന് മുമ്പ് പലതവണ ഇതേ ഓഫര്‍ മുന്നോട്ട് വച്ചിരുന്നു.രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് പോകുന്നത്. ഈ സമയത്ത് മല്യ ശതകോടികള്‍ തിരിച്ചടയ്ക്കാം എന്ന് പറഞ്ഞാല്‍, ആ ഓഫര്‍ സര്‍ക്കാര്‍ അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്.

ബ്രിട്ടീഷ് കോടതിയില്‍ അപ്പീല്‍

ബ്രിട്ടീഷ് കോടതിയില്‍ അപ്പീല്‍

അതേസമയം, ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് തിരികെ അയയ്ക്കാനുള്ള നീക്കത്തിനെതിരെ മല്യ യുകെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്നാണ് മല്യ അന്ന് ആവശ്യപ്പെട്ടത്. 2017ലാണ് വിജയ് മല്യയെ വിട്ടുനല്‍കണമെന്ന് ഇന്ത്യ ഔദ്യോഗികമായി അറിയിക്കുന്നത്. തുടര്‍ന്ന് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന 2018ലെ കീഴ്‌കോടതി വിധിക്കെതിരെയായിരുന്നു അപ്പീല്‍ നല്‍കിയത്.

തിരിച്ചെത്തുമോ മല്യ

തിരിച്ചെത്തുമോ മല്യ

ഈ സാഹചര്യം മുതലെടുത്ത് വിജയ് മല്യ ഇന്ത്യയില്‍ തിരികെ എത്തുമോ എന്നാണ് ഇനി അറിയേണ്ടത്. സര്‍ക്കാരിലെ പല പ്രബലരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് മല്യ. അദ്ദേഹം രാജ്യം വിട്ടത് തന്നെ ചിലരുടെ സഹായത്തോടെ ആണെന്ന് കൃത്യമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയും ചെയ്തിട്ടുണ്ട്. എന്തായാലും ഇതില്‍ ഇനി എന്ത് നടപടിയെടുക്കും എന്ന് കാത്തിരുന്ന് കാണാം.

English summary
Vijay Mallya informed the Center that he would payback of State-owned Bank loans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X