കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മല്യ കോണ്‍ഗ്രസ് പുത്രനാണെന്ന് ബിജെപി, ഡീലുകള്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ട് വരണം

  • By Neethu
Google Oneindia Malayalam News

ദില്ലി: വിജയ് മല്യയ്ക്കും കോണ്‍ഗ്രസിനും എതിരെ പുതിയ വെളിപ്പെടുതലുകളുമായി ബിജെപി. മല്യ കോണ്‍ഗ്രസ് പുത്രനാണെന്നും, കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് ഇന്ത്യയിലെ ബാഹ്കുകള്‍ കോടികള്‍ കടം നല്‍കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്നും ബിജെപി പറയുന്നു.

വിജയ് മല്യയുടെ കിങ് ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനി അടച്ചു പൂട്ടാന്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങാണ് സ്വകാര്യ കമ്പനികളെ സഹായിക്കാന്‍ എന്ന പേരില്‍ 3100 കോടിയുടെ കടം മല്യയ്ക്ക് നല്‍കിയതെന്ന് ബിജെപി നാഷണല്‍ സെക്രട്ടറി ശ്രീകാന്ത് ശര്‍മ പറഞ്ഞു.

06-1457268901-vijaya-mallya-wishes-through-twitter-140022093500-15-1458025229

മല്യയുമൊത്തുള്ള ഡീലുകള്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ട് വരണമെന്നാണ് ബിജെപി പറയുന്നത്. സിബിഐയുടെ അന്വേഷണത്തില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് മല്യയ്ക്ക് ലോണുകള്‍ പാസായത്. കിങ്ഫിഷര്‍ ബിയറിനൊപ്പം കിങ്ഫിഷര്‍ എയര്‍ലൈന്‍സ് 2003 ലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. പിന്നീട് 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഇതിന്റെ ലൈസന്‍സ് റദ്ദാക്കുന്നത്. ജോലിക്കാര്‍ക്ക് മാസങ്ങളായി ശബളം നല്‍കുന്നില്ല എന്നായിരുന്നു പ്രശ്‌നം.

ഈ മാസം 18 നാണ് ചോദ്യം ചെയ്യലിന് മല്യയോട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം ചെക്ക് മടങ്ങിയ കേസില്‍ മല്യയ്ക്കും കിങ്ഫിഷര്‍ എര്‍ലൈന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറത്തിറക്കി.കേസില്‍ മാര്‍ച്ച് 29 മുമ്പായി കോടതിയില്‍ ഹാജരാക്കാനാണ് പറഞ്ഞിരിക്കുന്നത്. ചെക്ക് കേസിന് പുറമെ അഞ്ച് ജാമ്യമില്ലാ വാറണ്ടുകള്‍ വേറെയും പുറപ്പെടുവിച്ചിട്ടുണ്ട്.

English summary
Vijay Mallya, 60, is a "Congress baby", the ruling BJP said about the tycoon who has controversially left India as banks ratchet up efforts to collect the nearly billion dollars that his Kingfisher Airlines.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X