• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മല്യ രാജ്യം വിട്ടത് ബിജെപിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം; ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

  • By Desk

വീടുപണിയാനും കൃഷിക്കായും മക്കളുടെ വിവാഹം നടത്താനുമൊക്കെ ബാങ്കുകളില്‍ നിന്ന് തുച്ഛമായ കടം എടുത്ത് തിരിച്ചടക്കാനാകാത്തതിന്റെ പേരില്‍ ജപ്തി ഭീഷണികള്‍ക്കൊടുവില്‍ സാധാരണ ജനങ്ങള്‍ കുടുബസഹിതം ആത്മഹത്യ ചെയ്യുന്നത് നിത്യ സംഭവമായ ഒരു രാജ്യമാണ് ഇന്ത്യ.

ബെക്കില്‍ കയറ്റാനെന്നോണം കുട്ടിയെ കയ്യിലെടുത്തശേഷം പുഴയിലേക്ക് എറിഞ്ഞു; പിതൃസഹോദരന്‍റെ മൊഴി പുറത്ത്

എന്നാല്‍ വന്‍കിട തട്ടിപ്പുകാരോട് ബാങ്കുകളും ഭരണകൂടവും കാണിക്കുന്നു നിലപാട് മറ്റൊന്നാണെന്നാണ് വിജയ്മല്യ, നീരവ് മോദി എന്നിവരുടെ ഉദാഹരണങ്ങള്‍ നമുക്ക് നല്‍കുന്നത്. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് ശതകോടികളുടെ വായ്പയെടുത്തായിരുന്നു വിജയ്മല്യ ലണ്ടനിലേക്ക് മുങ്ങിയത്. മല്യയുടെ തിരിച്ചുവരവ് ചര്‍ച്ചയായിക്കൊണ്ടിരിക്കേയാണ് കോടീശ്വരന്റെ നാടുവിടലില്‍ ബിജെപിക്കെതിരെ ആരോപണവുമയി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തുന്നത്.

9000 കോടി

9000 കോടി

രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നായ് 9000 കോടിയുടെ വായ്പയെടുത്ത് തിരിച്ചടക്കാതെയായിരുന്നു വിജയ്മല്യ നാടുവിട്ടത്. 2016 മാര്‍ച്ചിന് ഇന്ത്യവിട്ട മല്യ ബ്രിട്ടനില്‍ പ്രവാസിയായി കഴിയുകയാണ്. കേസില്‍ രണ്ടു തവണ അറസ്റ്റിലായ മല്യ ജാമ്യത്തിലാണ്.

ലണ്ടനില്‍

ലണ്ടനില്‍

മദ്യരാജാവായ വിജയ് മല്ല രാജ്യം വിടുന്നതിന് മുന്‍പ് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നെന്ന ആരോപണവുമായി രംഗത്തെത്തിയിക്കുകയാണ് കേണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധി. ലണ്ടനില്‍ മാധ്യമപ്രവര്‍ത്തരുമായി സംസാരിക്കുകയായിരുന്നു രാഹുലിന്റെ ആരോപണം.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

ഇന്ത്യയിലേക്ക് വരാതെ വിജയ് മല്യ പ്രവാസ ജീവിതം നടത്തുന്ന ലണ്ടിനില്‍ വെച്ചുതന്നെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശനം എന്നത് ഏറെ ശ്രദ്ധ്വേയമാണ്. ഇന്ത്യയിലെ കേസില്‍ അകത്താകുമെന്ന് മനസ്സിലാക്കിയ മല്യ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്നാണ് രാഹുലിന്റെ ആരോപണം.

കൂടിക്കാഴ്ച്ച

കൂടിക്കാഴ്ച്ച

എന്നാല്‍ ഏതൊക്കെ നേതാക്കളുമായാണ് മല്യ കൂടിക്കാഴ്ച്ച നടത്തിയതെന്ന് വെളിപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല. താന്‍ പേര് പറയുന്നില്ലെന്നും രേഖകള്‍ പരിശോധിച്ചാല്‍ ഇത് ആരൊക്കെയാണെന്ന് വ്യക്തമാകുമെന്നും രാഹുല്‍ മറുപടി നല്‍കി.

മല്യ, നീരവ് മോദി

മല്യ, നീരവ് മോദി

രാജ്യത്തെ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് നാടുവിട്ട മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയവരോട് പ്രധാനമന്ത്രി നരോന്ദ്രമോദിയും ബിജെപി ഭരണകൂടവും ഉദാരസമീപനാണ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി,

മോദി സര്‍ക്കാരാണ്

മോദി സര്‍ക്കാരാണ്

വിജയ് മല്യയടക്കമുള്ള വിവാദവ്യവസായികള്‍ക്ക് രാജ്യം വിടാന്‍ വഴിയൊരുക്കിയത് മോദി സര്‍ക്കാരാണ്. നീരവ് മോദിയുമായും മെഹുല്‍ ചോക്‌സിയുമായും നരേന്ദ്രമോദിയ്ക്ക് അടുത്ത ബന്ധമാണുള്ളതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

കോടതിയില്‍ വാദം

കോടതിയില്‍ വാദം

വിജയ് മല്യയുടെ കടബാധ്യതകളെക്കുറിച്ച് വിവരമില്ലെന്ന നിലപാടിലായിരുന്നു ആദ്യം കേന്ദ്ര ധനമന്ത്രാലയം. നിരവധി കേസുകളാണ് ഇന്ത്യയില്‍ മല്യക്കെതിരേയുള്ളത്. ഈ കേസുകളില്‍ വിചാരണ നടത്താന്‍ മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യാ സര്‍ക്കാരിന്റെ വിവിധ എജന്‍സികള്‍ നല്‍കിയ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വാദം തുടരുകയാണ്.

കേന്ദ്രസര്‍ക്കാറിന്റെ സമ്മര്‍ദ്ദം

കേന്ദ്രസര്‍ക്കാറിന്റെ സമ്മര്‍ദ്ദം

കേസുകള്‍ വര്‍ധിച്ചതോടെയും കേന്ദ്രസര്‍ക്കാറിന്റെ സമ്മര്‍ദ്ദം മൂലവും മല്യ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നതായി അടുത്തകാലത്തായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മല്യയുടെ ഇന്ത്യയുടെ വിദേശത്തേയും സ്വത്തുകള്‍ കണ്ടുകെട്ടുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

ഓര്‍ഡിനന്‍സ്

ഓര്‍ഡിനന്‍സ്

സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യംവിടുന്നവരുടെ സമ്പാദ്യം കണ്ടുകെട്ടുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. പുതിയ നിയമമനുസരിച്ച് സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതികളുടെ വിദേശത്തടക്കമുള്ള സ്വത്തുക്കള്‍ സര്‍ക്കാരിനു കണ്ടുകെട്ടാനാകും. ഇതേ തുടര്‍ന്നാണ് മല്യ ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ തയ്യാറെടുക്കുന്നത് എന്നാണ് സൂചന.

English summary
Vijay Mallya Met BJP Leaders Before Leaving Country, Says Rahul Gandhi In London
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more