Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് മല്യ വീണ്ടും രാജിവെച്ചു, ഇത്തവണ രാജി സ്വീകരിച്ചു!

ദില്ലി: രാജ്യസഭ എം പി വിജയ് മല്യയുടെ രാജി പാര്‍ലമെന്റ് സ്വീകരിച്ചു. രാജിവെക്കുന്നതായി കാണിച്ച് വ്യവസായ ഭീമന്‍ വിജയ് മല്യ സമര്‍പ്പിച്ച രണ്ടാമത്തെ കത്താണ് രാജ്യസഭ അധ്യക്ഷന്‍ സ്വീകരിച്ചത്. നേരത്തെ രാജിക്കത്ത് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതല്ല എന്നും കത്തിലെ ഒപ്പ് മല്യയുടേതല്ല എന്നും ചൂണ്ടിക്കാട്ടി ഹമീദ് അന്‍സാരി, മല്യയുടെ ആദ്യത്തെ രാജിക്കത്ത് തള്ളിയിരുന്നു.

രണ്ടാമത്തെ കത്ത് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് വിജയ് മല്യ സമര്‍പ്പിച്ചത്. രാജിക്കത്തിന്റെ സ്‌കാന്‍ ചെയ്ത കോപ്പിയാണ് വിജയ് മല്യ അയച്ചത്. മല്യയെ സസ്പെന്‍ഡ് ചെയ്യുന്ന കാര്യത്തില്‍ എത്തിക്‌സ് കമ്മിറ്റി ഉടന്‍ അന്തിമതീരുമാനം കൈക്കൊള്ളാനിരിക്കേയാണ് വിജയ് മല്യ രാജിവെച്ചിരിക്കുന്നത്. വിജയ് മല്യയുടെ രാജ്യസഭാംഗത്വം സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവും വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

vijay-mallya

കാലാവധി അടുത്ത മാസം അവസാനിരിക്കേയാണ് മല്യ രാജ്യസഭാംഗത്വം രാജിവെച്ചത്. കര്‍ണാടകയില്‍ നിന്നും ജനതാദള്‍ എസിന്റെയും ബി ജെ പിയുടെയും പിന്തുണയോടെയാണ് വിജയ് മല്യ 2011 ല്‍ രാജ്യസഭയിലെത്തിയത്. നേരത്തെ കോണ്‍ഗ്രസ് പിന്തുണയോടെ വിജയ് മല്യ രാജ്യസഭാംഗമായിട്ടുണ്ട്. വിജയ് മല്യയുടെ രാജി ഹമീദ് അന്‍സാരി സ്വീകരിച്ച കാര്യം അദ്ദേഹത്തിന്റെ വക്താവായ ഗുര്‍ദീപ് സിംഗ് ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.

രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപയുടെ വായ്പയെടുത്ത വിജയ് മല്യയ്ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുകയാണ്. ഇന്ത്യയില്‍ നിന്നും ലണ്ടനിലേക്ക് ഒളിച്ചുകടന്ന വിജയ് മല്യ ഇപ്പോള്‍ പറയുന്നത് താന്‍ മടങ്ങിവരാന്‍ തയ്യാറല്ല എന്നാണ്. അറസ്റ്റ് വഴങ്ങാനും മല്യ തയ്യാറല്ല. അതേസമയം മല്യയെ തിരിച്ചയക്കണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മല്യയുടെ പാസ്‌പോര്‍ട്ടും കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+