വിജയ് മല്യ സമ്മതിച്ചു, 4,000 കോടി രൂപ തിരിച്ചടക്കും!
ദില്ലി: രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നും വന്‍ തുക കടമെടുത്ത് മുങ്ങി നടക്കുന്ന മദ്യരാജാവ് വിജയ് മല്യ പണം തിരിച്ചടക്കാമെന്ന് സമ്മതിച്ചു. 2016 സെപ്തംബറിന് മുമ്പായി 4,000 കോടി രൂപ തിരിച്ചടക്കാമെന്നാണ് മല്യ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിയെ അറിയിച്ചത്. 9,000 കോടി രൂപയാണ് വിജയ് മല്യ ബാങ്കുകളില്‍ നിന്നും കടമെടുത്തത് തിരിച്ചടക്കാനുള്ളത്.
വിജയ് മല്യയുടെ ഈ പ്രതികരണത്തില്‍ അഭിപ്രായം അറിയിക്കാന്‍ സുപ്രീം കോടതി ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഏപ്രില്‍ ഏഴിന് കേസ് കോടതി വീണ്ടും പരിഗണിക്കും. ബാങ്കുകളുമായി തങ്ങള്‍ ചര്‍ച്ച നടത്തിവരികയാണ് എന്ന് വിജയ് മല്യയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ബാങ്കുകളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മല്യ ബന്ധപ്പെടുന്നത്.

കേസില്‍ വിജയ് മല്യ മാധ്യമ വിചാരണ നേരിടുകയാണ് എന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ഈ വാദം കോടതി തള്ളി. പൊതുജനതാല്‍പര്യാര്‍ഥമാണ് മാധ്യമങ്ങള്‍ ഈ വിഷയം റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. തങ്ങള്‍ക്ക് നല്‍കാനുളള പണം കിട്ടാതെ മല്യയെ രാജ്യം വിടാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ടാണ് ബാങ്കുകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാല്‍ ഇക്കാര്യം കോടതി പരിഗണിക്കുന്നതിന് മുമ്പേ മല്യ രാജ്യം വിടുകയായിരുന്നു. താന്‍ ഇന്ത്യയില്‍ ഇല്ല എന്ന് മല്യ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട.് തല്‍ക്കാലം നാട്ടിലേക്ക് വരുന്നില്ല. പക്ഷേ സെപ്തംബറോടെ നാലായിരം കോടി രൂപ തിരിച്ചടക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യും. താന്‍ രാജ്യത്ത് നിന്നും രക്ഷപ്പെട്ടു എന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെണ് മല്യ നേരത്തെ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications