കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായ്പാ തട്ടിപ്പ്: മല്യയെ പൂട്ടാന്‍ സിബിഐയുടെ 1000 പേജ് കുറ്റപത്രം; വല്ലതും നടക്കുമോ..???

മല്യ വായ്പ തരപ്പെടുത്തുന്നതിനായി ഐഡിബിഐ അധികൃതരുമായി ഗൂഢാലോചന നടത്തി. വായ്പയുടെ ഒരു ഭാഗം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വകമാറ്റിയെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

  • By Jince K Benny
Google Oneindia Malayalam News

മുംബൈ: കോടികളുടെ വായ്പാ കുടിശിക രാജ്യത്തെ ബാങ്കുകള്‍ക്ക് വരുത്തി രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യയെ പൂട്ടാന്‍ കച്ചമുറുക്കി സിബിഐ. കൃത്യമായ നടപടി ക്രമങ്ങള്‍ പാലിക്കാതെ നല്‍കിയ വായ്പയിലൂടെ ഐഡിബിഐ ബാങ്കിന് 1,300 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് സിബിഐ 1000 പേജ് വരുന്ന കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മല്യ വായ്പ തരപ്പെടുത്തുന്നതിനായി ഐഡിബിഐ അധികൃതരുമായി ഗൂഢാലോചന നടത്തി. വായ്പയുടെ ഒരു ഭാഗം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വകമാറ്റിയെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

Vijay Mallya

ഐഡിബിഐ ബാങ്കിന്റെ മുന്‍ ചെയര്‍മാനും മാനേഡജിംഗ് ഡയറക്ടറും (സിഎംഡി) ആയ യോഗേഷ് അഗര്‍വാള്‍ ഉള്‍പ്പെടെ ഓമ്പത് പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. തിങ്കളാഴ്ച മല്യയുമായി ബന്ധപ്പെട്ട വീടുകളിലും ഓഫീസുകളിലുമടക്കം ഒരു ഡസനോളം കേന്ദ്രങ്ങൡ സിബിഐ തെരച്ചില്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യോഗേഷ് അഗര്‍വാള്‍, ഐഡിബിഐ ബാങ്ക് ഡെപ്യൂട്ടി എംഡിമാരായിരുന്ന ബിജെ ബത്ര, ഒവി ബുന്ദേലു, മുന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എസ്‌കെവി ശ്രീനിവാസന്‍, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് ചീഫ് ഫിനാന്‍സ് ഓഫീസര്‍ എ രഘുനാഥന്‍ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

വന്‍ വായ്പ കുടിശ്ശിക വരുത്തിയ ശേഷം രാജ്യം വിട്ട മല്ല്യ ഇപ്പോള്‍ ബ്രിട്ടനിലാണ്. 9000 കോടിയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ബാങ്കുകള്‍ നിയമ നടപടിയെടുത്തതോടെ മല്യ ലണ്ടനിലേക്ക് മുങ്ങുകയയിരുന്നു. ദില്ലി കോടതി വാറന്റ് പുറപ്പെടുവിച്ചതോടെയാണ് യുബി ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലാണ് ഇത്രയും വലിയ തുക യാതൊരു ഉറപ്പുമില്ലാതെ മല്യക്ക് ഐഡിബിഐ ബാങ്ക് അനുവദിച്ചതെന്നതും ശ്രദ്ധേയം.

English summary
The CBI on Tuesday submitted a 1,000-page chargesheeet against Vijay Mallya. The chargesheet says that Kingfisher Airlines+ managed to get loan in collusion with IDBI officials and diverted a part of the loan for "personal use."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X