ഇന്ത്യയിലേക്ക് തിരിച്ചുവരില്ല; വിജയ് മല്യ രാജ്യസഭാ അംഗത്വം രാജിവെച്ചു
ദില്ലി: ഇന്ത്യയിലേക്ക് തിരിച്ചുവരില്ലെന്ന് സൂചന നല്‍കി വ്യവസായി വിജയ് മല്യ രാജ്യസഭാംഗത്വം രാജിവെച്ചു. രാജ്യസഭ അധ്യക്ഷനും എത്തിക്‌സ് കമ്മിറ്റി അധ്യക്ഷനും മല്യ രാജിക്കത്ത് അയച്ചുകൊടുത്തു. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപയുടെ വായ്പയെടുത്ത വിജയ് മല്യ ഇംഗ്ലണ്ടിലേക്ക് കടക്കുകയായിരുന്നു.
ഇതോടെ വിജയ് മല്യയുടെ രാജ്യസഭാംഗത്വം സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യമുയര്‍ന്നു. ഇക്കാര്യം പരിശോധിക്കാനായി എത്തിക്‌സ് കമ്മിറ്റി ചൊവ്വാഴ്ച അന്തിമ തീരുമാനമെടുക്കാനിരിക്കവെയാണ് അദ്ദേഹം രാജി വെച്ചത്. മല്യയുടെ രാജിക്കത്ത് ഇതുവരെ ലഭിച്ചില്ലെന്നും ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും രാജ്യസഭാ സെക്രട്ടറിയേറ്റ് പ്രതികരിച്ചു.

മല്യയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മല്യയുടെ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍, അറസ്റ്റ് വഴങ്ങാനോ ഇന്ത്യയിലേക്ക് മടങ്ങാനോ മല്യ ഇതുവരെ തയ്യാറായിട്ടില്ല. ബാങ്കുകള്‍ക്ക് നല്‍കാനുള്ള തുകയുടെ ഒരു ഭാഗം നല്‍കാമെന്നുമാത്രമാണ് മല്യ ഇതുവരെ അറിയിച്ചിരിക്കുന്നത്.
മല്യയ്‌ക്കെതിരെ കടുത്ത നടപടിക്ക് നീങ്ങാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. അറസ്റ്റ്് ചെയ്താല്‍ ബാങ്കുകള്‍ക്ക് ലഭിക്കാനുള്ള പണമൊന്നും ലഭിക്കില്ലെന്ന് മല്യ പറയുന്നു. മല്യയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്താലും ബാങ്കുകള്‍ക്ക് നല്‍കാനുള്ള തുകയുടെ ഒരുഭാഗം മാത്രമേ ലഭിക്കുകയുള്ളൂ. മല്യയുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ ബാങ്കുകള്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications