വിജയ് മല്യയ്ക്ക് അടുത്ത പണി, ഫ്രാന്‍സിലെ 14 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി
ദില്ലി: വിവാദ വ്യവസായി വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 1.6 ദശലക്ഷം യൂറോ അതായത് ഏകദേശം 14 കോടി രൂപയോളം വിലവരുന്ന ആസ്തിവകകള്‍ ആണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരിക്കുന്നത് എന്ന് ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
തങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം ഫ്രാന്‍സിലെ 32 അവന്യൂ എഫ്ഒസിഎച്ചിലുളള വിജയ് മല്യയുടെ സ്വത്തുക്കള്‍ ഫ്രഞ്ച് അധികൃതര്‍ പിടിച്ചെടുത്തതായി ഇഡിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1.6 മില്യണ്‍ യൂറോ മൂല്യം വരുന്ന സ്വത്തുക്കളാണിവ. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും വലിയൊരു തുക വിദേശത്തേക്ക് അയച്ചിരിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതായും ഇഡി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതിനകം 11231 കോടി രൂപ മൂല്യം വരുന്ന വിജയ് മല്യയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. നിലവില്‍ ബ്രിട്ടണില്‍ കഴിയുന്ന വിജയ് മല്യയെ തിരിച്ച് എത്തിക്കാന്‍ ഇന്ത്യ നിയമയുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണ്. ആ നീക്കങ്ങളുടെ ഭാഗമായിട്ട് കൂടിയാണ് വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുക്കള്‍ പിടിച്ചെടുത്തിരിക്കുന്നത്. 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് വിജയ് മല്യ എന്ന വ്യവസായ ഭീമന് ഇന്ത്യ വിട്ട് വിദേശത്തേക്ക് കടന്നത്.
2016 മാര്‍ച്ച് മുതല്‍ വിജയ് മല്യ ഇംഗ്ലണ്ടില്‍ താമസിച്ച് കൊണ്ട് തന്നെ തിരിച്ചെത്തിക്കാനുളള ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ നിയമ പോരാട്ടം നടത്തുകയാണ്. 64കാരനായ വിജയ് മല്യയെ തിരിച്ച് ഇന്ത്യയിലേക്ക് അയക്കാന്‍ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ മറ്റ് ചില രഹസ്യ നിയമ വിഷയങ്ങള്‍ കാരണം മല്യയെ തിരിച്ചയക്കുന്നത് വൈകുകയാണ് എന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ കഴിഞ്ഞ മാസം അറിയിച്ചത്.
വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം വിജയ് മല്യ നിഷേധിക്കുകയാണ്. ബാങ്കുകള്‍ക്ക് നല്‍കാനുളള മുഴുവന്‍ പണവും നല്‍കാമെന്നും വിജയ് മല്യ വ്യക്തമാക്കിയിരുന്നു. വിജയ് മല്യയെ രാജ്യം വിടാന്‍ അനുവദിച്ചതില്‍ മോദി സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മല്യയെ തിരിച്ച് എത്തിച്ച് നിയമനടപടികള്‍ക്ക് വിധേയമാക്കേണ്ടത് സര്‍ക്കാരിന് അത്യാവശ്യമാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications