കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് മല്യ തിരിച്ചെത്തിയാല്‍ വിചാരണയ്ക്ക് വേഗത കൂടും; ജയില്‍ ഒരുങ്ങിയെന്ന് ഇഡി, 9000 കോടി

Google Oneindia Malayalam News

ദില്ലി: 9000 കോടിയുടെ വായ്പ കുടിശ്ശിക വരുത്തി ബാങ്കുകളെ പറ്റിച്ച് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി. വിജയ് മല്യ ഇന്ത്യയിലെത്തിയാല്‍ അര്‍തര്‍ റോഡ് ജയിലിലാകും താമസിപ്പിക്കുക. വിചാരണ വേഗത്തിലാക്കുമെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) വ്യക്തമാക്കി.

Vijay

ഇപ്പോള്‍ ബ്രിട്ടനിലുള്ള വിജയ് മല്യയെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഏറെ നാളത്തെ ശ്രമഫലമായി വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി മല്യയെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കാന്‍ ഉത്തരവിട്ടിരുന്നു. ഈ വിധി ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി തിങ്കളാഴ്ച അംഗീകരിക്കുകയും ചെയ്തു.

വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ മല്യയ്ക്ക് 14 ദിവസം സമയം നല്‍കിയിട്ടുണ്ട്. മേല്‍ക്കോടതിയിലും ശക്തമായ വാദം നടത്തുമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രിയങ്കയ്ക്ക് മുന്നില്‍ രണ്ടു ദൗത്യം; വെളിപ്പെടുത്തി സിന്ധ്യ... സമയം വളരെ കുറവ്... ലക്ഷ്യം കാണുംപ്രിയങ്കയ്ക്ക് മുന്നില്‍ രണ്ടു ദൗത്യം; വെളിപ്പെടുത്തി സിന്ധ്യ... സമയം വളരെ കുറവ്... ലക്ഷ്യം കാണും

വിവിധ ബാങ്കുകളില്‍ നിന്ന് കോടികള്‍ കടമെടുത്ത് തിരിച്ചടയ്ക്കാത്തതാണ് വിജയ് മല്യയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചത്. ബിസിനസില്‍ ഇടിവ് വന്നതോടെ ഇദ്ദേഹം തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് കടക്കുകയായിരുന്നു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം പരാതി നല്‍കിയതോടെയാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. 9000 കോടി രൂപയാണ് വിജയ് മല്യ തിരിച്ചടയ്‌ക്കേണ്ടത്. ബ്രിട്ടനില്‍ കഴിയുന്ന ഇയാളെ തിരിച്ചെത്തിക്കാന്‍ ഇനി തടസം മേല്‍ക്കോടതി തീരുമാനം മാത്രം..

സാമ്പത്തിക കുറ്റകൃത്യമായതിനാല്‍ വിജയ് മല്യയുടെ സാന്നിധ്യം കോടതിയില്‍ ആവശ്യമാണെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു. കിങ്ഫിഷന്‍ വിമാന കമ്പനിയുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം വെളിപ്പെടുത്താന്‍ മല്യയോട് ഇഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു. മല്യയ്ക്ക് പിന്നാലെ മറ്റു ചില വ്യവസായികളും കോടികളുടെ ബാധ്യത വരുത്തിവച്ച് രാജ്യം വിട്ടിട്ടുണ്ട്. ഇവരെയും തിരിച്ച് ഇന്ത്യയിലെത്തിക്കാന്‍ ശ്രമം പുരോഗമിക്കുകയാണ്.

English summary
Vijay Mallya’s extradition will speed up trial, jail barrack ready for him: ED
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X