കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് മല്യയുടെ കിങ് ഫിഷന്‍ വീടിനു നേരെയുള്ള നടപടികള്‍ വ്യാഴ്യാഴ്ച സ്വീകരിക്കും

  • By Neethu
Google Oneindia Malayalam News

മുംബൈ: വിജയ് മല്യയുടെ മുബൈയിലുള്ള കിങ് ഫിഷര്‍ വീടിന് നേരയുള്ള നടപടികള്‍ വ്യഴ്യാഴ്ച സ്റ്റേറ്റ് ബാങ്ക് സ്വീകരിക്കും. ഓണ്‍ലൈന്‍ വഴിയാണ് നടപടി സ്വീകരിക്കുന്നത്. മുംബൈയിലെ അന്തേരിയിലുള്ള വീടിന് 150 കോടിയാണ് ബാങ്ക് വിലയിട്ടിരിക്കുന്നത്. ബാങ്കുകള്‍ക്ക് കിട്ടാനുള്ള കടം തിരിച്ച് പിടിക്കുന്നതിന്റെ ഭാഗമായാണ് മല്യയുടെ സ്വത്തുക്കള്‍ ലേലം ചെയ്യുന്നത്.

ഓണ്‍ലൈന്‍ വഴി നടക്കുന്ന ലേലത്തില്‍ 15 പാര്‍ട്ടികള്‍ സമീപിച്ചതായി വിവരങ്ങള്‍ പുറത്ത് വന്നു. കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി വിജയ് മല്യ ബാങ്കുകളില്‍ നിന്നും എടുത്ത പണമാണ് വര്‍ഷങ്ങള്‍ക്ക് ശേഷവും കിട്ടാ കടമായി നിലനില്‍ക്കുന്നത്. 2013ലാണ് കിങ് ഫിഷര്‍ എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിര്‍ത്തിയത്.

26-1456466069-vijay-malya

6000 കോടിയാണ് കിങ് ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടി ബാങ്കുകളില്‍ നിന്നും കടമെടുത്തത്. പണം തിരിച്ചടക്കാത്ത സാഹചര്യത്തില്‍ മല്യയുടെ പാസ്‌പേര്‍ട്ട് കണ്ടുകെട്ടുന്നതിനും മറ്റു നടപടികള്‍ക്കും നീങ്ങിയതിന്റെ ഭാഗമായാണ് ഇപ്പോള്‍ സ്വത്തുക്കള്‍ ലേലം വെയ്ക്കുന്നത്.

മല്യ വിദേശത്തേക്ക് പോകുന്നത് തടയാണ് ബാങ്കുകള്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടെങ്കിലും മാര്‍ച്ച് 2 ന് മല്യ രാജ്യം വിട്ടു എന്നാണ് സര്‍ക്കാര്‍ നല്‍കിയ മറുപടി. ബാങ്കുകളുടെ അപേക്ഷ പ്രകാരം 515 കോടിയുടെ സെന്റില്‍മെന്റിന് കോടതി വിളിച്ചിരുന്നു. എന്നാല്‍ 9000 കോടി കടമെടുത്തതില്‍ ഒരു രൂപ പോലും തിരിച്ചടയ്ക്കാന്‍ മല്യ തയ്യാറായില്ല. മാര്‍ച്ച് 18 നാണ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റ് ദിവസം നല്‍കിയിരിക്കുന്നത്.

English summary
One of Vijay Mallya's flagship properties in Mumbai, Kingfisher House, is being auctioned online tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X