വിജയ് മല്യയുടെ 1,411 കോടി രൂപയുടെ സ്വത്തുക്കള്‍ ജപ്തി ചെയ്തു
ദില്ലി: മദ്യരാജാവ് വിജയ് മല്യയുടെ 1411 കോടി രൂപയുടെ സ്വത്തുക്കല്‍ ജപ്തി ചെയ്തു. എന്‍ഫോഴ്മെന്റ് ഡയറക്ട്രേറ്റ് ആണ് ജപ്തി നടപടികള്‍ സ്വീകരിച്ചത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം സ്വത്തുക്കള്‍ വില്പന നടത്താനാണ് തീരുമാനം.
കിങ്ഫിഷന്‍ എയര്‍ലൈന്‍സിനു വേണ്ടി ഐഡിബിഐ ബാങ്കില്‍ നിന്നും കടമെടുത്ത 900 കോടി രൂപ തിരിച്ചടക്കാത്തതില്‍ 2009 ലാണ് പരാതി രജിസ്റ്റര്‍ ചെയ്തത്. ലോണ്‍ എടുത്ത തുകയ്ക്ക് സമാനമായ സ്വത്തുക്കളാണ് ഇപ്പോള്‍ ജപ്തി ചെയ്തിരിക്കുന്നത്.

ബെംഗളൂരുവിലെ യുബി ടവേഴ്സ്, കൂര്‍ഖിലെ 27 ഏക്കര്‍ കാപ്പി തോട്ടം, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ സ്വത്തുക്കള്‍ എന്നിവയാണ് ജപ്തി ചെയ്തവയില് പെടുന്നത്. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നും 9,000 കോടി രൂപയാണ് കടമെടുത്തിരിക്കുന്നത്. ലോണ്‍ എടുത്ത തുക തിരിച്ചടയ്ക്കാതെ വിജയ് മല്യ വിദേശത്തേക്ക് മുങ്ങുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യല്ലിന് പലതവണ വിളിപ്പിച്ചുവെങ്കിലും ഇന്ത്യയില്‍ എത്തുന്നതിന് തയ്യാറായില്ല. ലണ്ടനിലാണ് മല്യ ഇപ്പോഴുള്ളത്. മല്യയെ ഇന്ത്യയില്‍ എത്തിക്കുന്നതിന് ഇന്റര്‍പോള്‍ സഹായം തേടിയിരുന്നു. എന്നാല്‍ ലണ്ടനില്‍ നിന്നും നാടു കടത്തുന്നതിന് കഴിയില്ലെന്ന് ലണ്ടന്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഇന്റര്‍പോളിന്റെ സഹായത്തോടെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications