കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് മല്യയുടെ 1,411 കോടി രൂപയുടെ സ്വത്തുക്കള്‍ ജപ്തി ചെയ്തു

  • By Neethu
Google Oneindia Malayalam News

ദില്ലി: മദ്യരാജാവ് വിജയ് മല്യയുടെ 1411 കോടി രൂപയുടെ സ്വത്തുക്കല്‍ ജപ്തി ചെയ്തു. എന്‍ഫോഴ്‌മെന്റ് ഡയറക്ട്രേറ്റ് ആണ് ജപ്തി നടപടികള്‍ സ്വീകരിച്ചത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം സ്വത്തുക്കള്‍ വില്‍പന നടത്താനാണ് തീരുമാനം.

കിങ്ഫിഷന്‍ എയര്‍ലൈന്‍സിനു വേണ്ടി ഐഡിബിഐ ബാങ്കില്‍ നിന്നും കടമെടുത്ത 900 കോടി രൂപ തിരിച്ചടക്കാത്തതില്‍ 2009 ലാണ് പരാതി രജിസ്റ്റര്‍ ചെയ്തത്. ലോണ്‍ എടുത്ത തുകയ്ക്ക് സമാനമായ സ്വത്തുക്കളാണ് ഇപ്പോള്‍ ജപ്തി ചെയ്തിരിക്കുന്നത്.

 mallya12

ബെംഗളൂരുവിലെ യുബി ടവേഴ്‌സ്, കൂര്‍ഖിലെ 27 ഏക്കര്‍ കാപ്പി തോട്ടം, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ സ്വത്തുക്കള്‍ എന്നിവയാണ് ജപ്തി ചെയ്തവയില്‍ പെടുന്നത്. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നും 9,000 കോടി രൂപയാണ് കടമെടുത്തിരിക്കുന്നത്. ലോണ്‍ എടുത്ത തുക തിരിച്ചടയ്ക്കാതെ വിജയ് മല്യ വിദേശത്തേക്ക് മുങ്ങുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യല്ലിന് പലതവണ വിളിപ്പിച്ചുവെങ്കിലും ഇന്ത്യയില്‍ എത്തുന്നതിന് തയ്യാറായില്ല. ലണ്ടനിലാണ് മല്യ ഇപ്പോഴുള്ളത്. മല്യയെ ഇന്ത്യയില്‍ എത്തിക്കുന്നതിന് ഇന്റര്‍പോള്‍ സഹായം തേടിയിരുന്നു. എന്നാല്‍ ലണ്ടനില്‍ നിന്നും നാടു കടത്തുന്നതിന് കഴിയില്ലെന്ന് ലണ്ടന്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഇന്റര്‍പോളിന്റെ സഹായത്തോടെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

English summary
The Enforcement Directorate has attached properties worth over Rs. 1,411 owned by liquor baron Vijay Mallya in a 950 crore loan default case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X