കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത ചടങ്ങില്‍ വിജയ് മല്യയും; വിവാദത്തിന് തിരികൊളുത്തി

Google Oneindia Malayalam News

ദില്ലി: ബാങ്കുകളില്‍ നിന്നും കോടികള്‍ വായ്പയെടുത്ത് മുങ്ങിയ വ്യവസായി വിജയ് മല്യ ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത ചടങ്ങിലെത്തി. രാജ്യം പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച വിജയ്മല്യ പങ്കെടുക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ ഹൈക്കമീഷണര്‍ എത്തിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.

എന്നാല്‍ മല്യയെ കണ്ട ഉടനെതന്നെ ഹൈക്കമ്മീഷണര്‍ ചടങ്ങ് ഉപേക്ഷിച്ച് മടങ്ങി എന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ ഹൈക്കമ്മീഷണറെ പ്രതിരോധിച്ച് സുഹേല്‍ സേത്തും രംഗത്തെത്തി. ചടങ്ങിലേക്ക് എല്ലാവര്‍ക്കും പ്രവേശനം ഉണ്ടായിരുന്നെന്നും താല്‍പര്യമുള്ളവര്‍ക്കെല്ലാം പങ്കെടുക്കാമെന്ന തരത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നും സേത്ത് ട്വീറ്റ് ചെയ്തു.

Vijay Mallya

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ വച്ച് നടന്ന മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി സെന്നും എഴുത്തുകാരന്‍ സുഹേല്‍ സേത്തും ചേര്‍ന്നെഴുതിയ mantrs of success: India's Greatest CEOs Tell You Have to Win എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് മല്യയെ കണ്ടത്. ഇതേ ചടങ്ങില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നവ്‌തേജ് സര്‍ണയും പങ്കെടുത്തിരുന്നു.

ലണ്ടനില്‍ കഴിയുന്ന മല്യയെ പിടികൂടാന്‍ ഇഡി രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുകയാണ്. ഈ സമയത്താണ് മല്യയെയും ഇന്ത്യന്‍ ഹൈക്കമീഷറെയും ഒരേ പരിപാടിയില്‍ കണ്ടത്.

17 ബാങ്കുകളില്‍ നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ഥനയനുസരിച്ചാണ് ലണ്ടനില്‍ ഉള്ള മല്യയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

English summary
The government today put out a clarification after it was reported that business tycoon Vijay Mallya, declared a proclaimed offender by a court in Mumbai in a money laundering case, was seen at a book launch event in London that was attended by the Indian envoy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X