'പിടികിട്ടാ പുള്ളി' വിജയ് മല്യ ഫോര്‍മുല വണ്‍ ബ്രിട്ടീഷ് ഗ്രാന്റ് പിക്‌സിലെത്തും
ലണ്ടന്‍: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് കോടികളുടെ വായ്പയെടുത്ത് മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യ വെള്ളിയാഴ്ച ലണ്ടനിലെ പൊതു ചടങ്ങില്‍ പങ്കെടുക്കും. ഫോര്‍മുല വണ്‍ ബ്രിട്ടീഷ് ഗ്രാന്റ് പ്രികിസിന്റെ പ്രസ് കോണ്‍ഫറന്‍സിലാണ് മല്യ പങ്കെടുക്കുന്നത്.
ഫോഴ്‌സ് ഇന്ത്യ ടീം ഉടമയാണ് വിജയ് മല്യ. ഇതാദ്യമായാണ് ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്‌സില്‍ മത്സരിക്കാനൊരുങ്ങുന്നത്. ഫെരാരി, മക്ക്‌ലാറെന്‍, മാനര്‍, വില്യംസ്, മേഴ്‌സിഡസി ടീം ഉടമകള്‍കൊപ്പമായിരിക്കും മല്യ വാര്‍ത്താ സമ്മേളനം നടത്തുക. കഴിഞ്ഞ മാസം ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങില്‍ മല്യ പങ്കെടുത്തത് വന്‍ വിവാദമായിരുന്നു.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നടന്ന സുഹേല്‍ സേത്തിന്റെ പുസ്തക പ്രകാശ ചടങ്ങിലാണ് മല്യയും പങ്കെടുത്തത്. വിവാദമായപ്പോള്‍ മല്യയെ പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ദേശ സാല്‍കൃത- വാണിജ്യ ബാങ്കുകളുടെ കടുത്ത നടപടി നേരിടേണ്ടി വന്നപ്പോള്‍ മാര്‍ച്ച് രണ്ടിനാണ് മല്യ ഇന്ത്യ വിട്ടത്.
മല്യ നാട് വിട്ടതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിന്റെ 1411 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഐഡിബിഐ ബാങ്കിന്റെ 900 കോടി രൂപ വായ്പ കുടിശ്ശിക അടയ്ക്കാത്ത കേസിലായിരുന്നു നടപടി. എന്നാല്‍ ഇതിന് മുമ്പ് രഹസ്യമായി ഇന്ത്യയിലെ സ്വത്തുക്കള്‍ മല്യ വില്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications