കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധാര്‍ഥയുടെ കത്ത് വായിച്ചപ്പോള്‍ ഞെട്ടി; സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് വിജയ് മല്യ

Google Oneindia Malayalam News

ദില്ലി: ആത്മഹത്യ ചെയ്ത കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ഥ ആരോപിച്ചിരുന്നത് പോലെ തനിക്കും ആദായന നികുതി വകുപ്പില്‍ നിന്ന് സമാന അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തലുമായി വിവാദ വ്യവസായി വിജയ് മല്യ. ആദായന നികുതി വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് തനിക്ക് ഉപദ്രവം നേരിട്ടുവെന്ന് സിദ്ധാര്‍ഥ ആരോപിക്കുന്ന കത്ത് പുറത്തുവന്നതോടെ ട്വിറ്ററിലൂടെയായിരുന്നു വിജയ് മല്യയുടെ പ്രതികരണം.

<strong> സമ്പത്തിനെ ദില്ലിയില്‍ നിയമിച്ചാല്‍ ശ്രീമതി ടീച്ചറെ അമേരിക്കയിലോ യുഎന്നിലോ നിയമിക്കണം; ജയശങ്കര്‍</strong> സമ്പത്തിനെ ദില്ലിയില്‍ നിയമിച്ചാല്‍ ശ്രീമതി ടീച്ചറെ അമേരിക്കയിലോ യുഎന്നിലോ നിയമിക്കണം; ജയശങ്കര്‍

നേരിട്ടല്ലെങ്കിലും സിദ്ധാര്‍ഥയുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്ന് ട്വീറ്റില്‍ വിജയ് മല്യ അവകാശപ്പെടുന്നു. നല്ലൊരു മനുഷ്യനും സമര്‍ത്ഥനായ വ്യവസായിയുമായിരുന്നു സിദ്ധാര്‍ഥ. അദ്ദേഹത്തിന്‍റെ കത്തിലെ ഉള്ളടക്കം മനസ്സിലാക്കിയപ്പോള്‍ എനിക്ക് ഞെട്ടലുണ്ടായി. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ബാങ്കുകള്‍ക്കും ആരെയും നിരാശരാക്കാന്‍ കഴിയും. മുഴുവന്‍ തുകയും തിരിച്ചടയ്ക്കാമെന്ന് വ്യക്തമാക്കിയിട്ടും അവര്‍ എന്താണ് എന്നോട് ചെയ്തതെന്ന് നോക്കു. അവര്‍ എന്നോട് ക്രൂരമായും അനുകമ്പയില്ലാതെയുമാണ് പെരുമാറിയതെന്നും അദ്ദേഹം മല്യ ടിറ്ററില്‍ കുറിക്കുന്നു.

mallya

പടിഞ്ഞാറിന്‍ രാജ്യങ്ങളില്‍ സര്‍ക്കാരും ബാങ്കുകളും വായ്പക്കാരെ കടം വീട്ടാന്‍ സഹായിക്കുമെന്നാണ് മറ്റൊരു ട്വീറ്റില്‍ മല്യ അഭിപ്രയപ്പെടുന്നത്. എന്‍റെ കേസില്‍ കടം തിരിച്ചടയ്ക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും തടസ്സപ്പെടുത്തുകയും എന്‍റെ ആസ്തികള്‍ പിടിച്ചെടുക്കാനുമാണ് അവര്‍ ശ്രമിച്ചതെന്ന് ഇന്ത്യന്‍ ബാങ്കുകളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് മല്യപറയുന്നു. ക്രിമിനല്‍ കേസില്‍ അപ്പീല്‍ പരിഗണിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

<strong>സിദ്ധാര്‍ഥയുടെ കത്ത് വ്യാജമോ? ഡികെ ശിവകുമാറിന് പിന്നാലെ കത്തില്‍ സംശയവുമായി ആദായ നികുതി വകുപ്പും</strong>സിദ്ധാര്‍ഥയുടെ കത്ത് വ്യാജമോ? ഡികെ ശിവകുമാറിന് പിന്നാലെ കത്തില്‍ സംശയവുമായി ആദായ നികുതി വകുപ്പും

കണാതാവുന്നതിന് രണ്ട് ദിവസം മുമ്പ് സിദ്ധാര്‍ഥ കഫേ കോഫി ഡേയിലെ ജീവനക്കാര്‍ക്കായി എഴുതിയ കത്തിലായിരുന്നു ആദായനികുതി വകുപ്പിനെതിരെ ആരോപണം ഉന്നയിച്ചത്. മൈന്‍ട്രീയുമായി ബന്ധപ്പെട്ട ഇടപാട് തടയുന്നതിനായി മുന്‍ ആദായനികുതി വകുപ്പ് ഡിജിയുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. ഞങ്ങളുടെ ഷെയറുകൾ‌ അറ്റാച്ചുചെയ്യുകയും തുടർന്ന്‌ ഞങ്ങളുടെ കോഫി ഡേ ഷെയറുകളുടെ സ്ഥാനം ഏറ്റെടുക്കുകയും ചെയ്യുന്ന രൂപത്തിൽ‌ മുമ്പത്തെ ഡിജിയുടെ ഭാഗത്ത് നിന്ന് ഉപദ്രവമുണ്ടായെന്നായിരുന്നു സിദ്ധാര്‍ഥയുടെ ആരോപണം.

English summary
vijay mallya tweetson ccd owner vg siddhartha's letter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X