കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യരാജാവ് വിജയ് മല്യ ലണ്ടനിൽ അറസ്റ്റിൽ..!! വെറും മൂന്ന് മണിക്കൂറിനുള്ളിൽ ജാമ്യവും..!!

  • By അനാമിക.
Google Oneindia Malayalam News

കുപ്രസിദ്ധ മദ്യവ്യവസായി വിജയ് മല്യയെ അറസ്റ്റ് ചെയ്തു. സ്‌കോര്‍ട്ട്‌ലാന്‍ഡ് യാര്‍ഡാണ് മല്യയെ അറസ്റ്റ് ചെയ്തത്. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മല്യയെ കോടതി ജാമ്യത്തിൽ വിട്ടു. അറസ്റ്റ് നടന്ന് മൂന്ന് മണിക്കൂറിനുള്ളിലാണ് മല്യയ്ക്ക് ജാമ്യം ലഭിച്ചത്.

Read Also: ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍..!! കഴിയുന്നത് സംവിധായകനൊപ്പം..!! അപവാദങ്ങളെക്കുറിച്ച് ഭാവന..!!

Read Also: ഇവർ ആര്‍ത്തവ രക്തദാഹികള്‍..! കറുത്ത കുര്‍ബാന..! ആസ്ട്രല്‍ പ്രൊജക്ഷൻ ഞെട്ടിക്കും..!!

കടം വീട്ടാതെ മുങ്ങി

ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ട് ലണ്ടനില്‍ താമസിക്കുകയായിരുന്നു മദ്യരാജാവും വ്യവസായിയുമായ വിജയ് മല്യ. മല്യയുടെ മദ്യക്കമ്പനിയായ കിംഗ് ഫിഷറിന്റെ കോടികളുടെ കടം വീട്ടാതെ രാജ്യം വിടുകയായിരുന്നു ഇയാള്‍.

ബാങ്കുകൾ പരാതിക്കാർ

ഒന്‍പതിനായിരം കോടിയുടെ കടമാണ് മല്യയുടേ പേരിലുള്ളത്. വായ്പയെടുത്ത കോടികള്‍ തിരിച്ചടയ്ക്കാതെ വന്നപ്പോള്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് കോടതിയെ സമീപിച്ചത്.

ഇന്ത്യയ്ക്ക് കൈമാറും

മല്യയെ ലണ്ടന്‍ ഇന്ത്യയ്ക്ക് കൈമാറാനാണ് സാധ്യത. സിബിഐയുടെ പ്രത്യേക സംഘം ഉടനെ തന്നെ ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പലതവണ നിരസിച്ചു

മല്യയോട് നിരവധി തവണ ഇന്ത്യയിലേക്ക് തിരികെ വരാനും കോടതിയില്‍ നിയമനടപടികള്‍ നേരിടാനും ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് നിരസിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് മല്യ രാജ്യം വിട്ടത്.

കടം കോടികളുടേത്

17 ബാങ്കുകളില്‍ നിന്നായി ഏഴായിരം കോടി രൂപ വായ്പയും പലിശയും അടക്കം 9, 000 കോടി രൂപയാണ് കിംഗ് ഫിഷറിന്റെ കടം. ഈ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഒടുവില്‍ മല്യയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ബ്രിട്ടനോട് അഭ്യർത്ഥന

മല്യയുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീംകോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കുറ്റവാളികളെ പരസ്പരം കൈമാറുന്ന കരാര്‍ പ്രകാരം മല്യയെ വിട്ടുതരണമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിനോട് കത്ത് മുഖേനെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

സ്വത്തുക്കൾ കണ്ടുകെട്ടി

മല്യയുടെ സാമ്പത്തിക ഇടപാടുകള്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ്് ഡയറക്ടറേറ്റുമാണ് അന്വേഷിക്കുന്നത്. വായ്പാതുക തിരിച്ച് പിടിക്കുന്നതിന്റെ ഭാഗമായി മല്യയുടെ ഇന്ത്യയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.

എന്നിട്ടും വായ്പാതുകയായില്ല

6,630 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് കണ്ടുകെട്ടിയത്. 200 കോടി വിലമതിക്കുന്ന മഹാരാഷ്ട്രയിലെ ഫാം ഹൗസ്, 800 കോടി വിലയുള്ള ബെംഗളൂരുവിലെ വീട് എന്നിവയടക്കമാണ് പിടിച്ചെടുത്തത്.

ഇന്ത്യയിലെത്താൻ വൈകിയേക്കും

വിജയ് മല്യയെ ഇന്ത്യന്‍ സര്‍ക്കാര്‍ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇന്ത്യയ്ക്ക്് തന്നെ ലണ്ടന്‍ സര്‍ക്കാര്‍ കൈമാറുന്നതിനെ മല്യയ്ക്ക് കോടതിയില്‍ ചോദ്യം ചെയ്യാന്‍ അവസരമുണ്ട്്. മല്യയെ ഇന്ത്യയിലെത്തിക്കാന്‍ അതുകൊണ്ടുതന്നെ സമയമെടുത്തേക്കും.

സർക്കാരിന് അഭിനന്ദനം

മല്യയ്ക്ക് രാജ്യം വിടാന്‍ അവസരമൊരുക്കിയെന്നതിന്റെ പേരില്‍ ബിജെപി സര്‍ക്കാര്‍ ഏറെ പഴി കേട്ടിരുന്നു. മല്യയെ ഒടുവില്‍ പിടികൂടാനായതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുബ്രഹ്മണ്യന്‍ സ്വാമി അടക്കമുള്ളവരുടെ അഭിനന്ദന പ്രവാഹമാണ്.

English summary
Vijay Malya arrested in London
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X