വിജയ് വേറെ ലെവല്‍; ഇന്ന് രാഹുല്‍ ഗാന്ധി, നാളെ മോദി, കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുമായി നടത്തിയ കൂടിക്കാഴ്ച പലവിധ ചര്‍ച്ചകള്‍ക്ക് ഇടയാക്കുന്നു. ഡിഎംകെയെ കൈവിട്ട് ടിവികെക്കൊപ്പം പോയ ശേഷം രണ്ടാം തവണയാണ് രാഹുല്‍ ഗാന്ധി ചെന്നൈയില്‍ എത്തുന്നത്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ രാഹുല്‍ പങ്കെടുത്തിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ചെന്നൈ വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധി വിജയുടെ നീലാങ്കരയിലെ വീട്ടിലേക്കാണ് പോയത്. വൈകീട്ട് അഞ്ചിന് ഐലന്റ് ഗ്രൗണ്ടില്‍ വിദ്യാര്‍ഥികളുമായി അദ്ദേഹം സംവദിച്ച ശേഷം രാത്രി ഡല്‍ഹിയിലേക്ക് മടങ്ങും. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ സമരം ശക്തിപ്പെടുകയും വ്യാപക അറസ്റ്റ് നടക്കുകയും ചെയ്യുന്ന വേളയിലാണ് രാഹുലിന്റെ ചെന്നൈ സന്ദര്‍ശനം എന്നതും എടുത്തു പറയണം.

vijay with rahul gandhi and modi-

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി 40 മണ്ഡലങ്ങളും ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം തൂത്തുവാരിയ വേളയില്‍ പോലും നന്ദി അറിയിക്കാന്‍ രാഹുല്‍ തമിഴ്‌നാട്ടില്‍ വന്നിരുന്നില്ല. രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ സന്ദര്‍ശനവും വിജയുമായുള്ള കൂടിക്കാഴ്ചയും പതിവുകള്‍ തെറ്റിക്കുകയാണ് എന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ഡിഎംകെ സഖ്യം വിട്ട് കോണ്‍ഗ്രസ് ടിവികെക്ക് കൈ കൊടുത്തത്.

വിജയ്-രാഹുല്‍ ഗാന്ധി ഉച്ചഭക്ഷണ ചടങ്ങ് നടക്കുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പോലീസ് കസ്റ്റിഡിയിലെടുത്തിട്ടും പരസ്യമായി അപലപിക്കാന്‍ വിജയ് തയ്യാറാകാത്തതില്‍ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. ഈ ഘട്ടത്തില്‍ രാഹുലിന്റെ തമിഴ്‌നാട് സന്ദര്‍ശനം വേണ്ടിയിരുന്നില്ല എന്ന വികാരമാണ് അവര്‍ക്ക്.

അതേസമയം, ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തുന്നുണ്ട്. ചെന്നൈ മോട്രോയുടെ രണ്ടാംഘട്ട ഉദ്ഘാടനത്തിനാണ് മോദിയുടെ വരവ്. ഈ വേളയില്‍ മോദിയും വിജയിയും ഒരുമിച്ച് മെട്രോയില്‍ യാത്ര ചെയ്യും. മോദിയും വിജയും ഒന്നിക്കുന്ന ആദ്യ പൊതുപരിപാടിയാകും ഇത്. പൂനമല്ലി മുതല്‍ പൊരൂര്‍ വരെയാണ് ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുക.

തമിഴ്‌നാട്ടില്‍ കാര്യമായ വേരോട്ടം കിട്ടാത്ത ബിജെപി ഈ ദൃശ്യങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി തമിഴ്‌നാടിന് വ്യക്തമായ സന്ദേശം നല്‍കാനാണ് രാഹുല്‍ തമിഴ്‌നാട്ടില്‍ എത്തിയത് എന്നു വാദിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. തമിഴ്‌നാട്ടിലെത്തിയ ശേഷം അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചതും ഈ ലക്ഷ്യത്തോടെയാണ്.

അതേസമയം, ഈ രണ്ട് സംഭവങ്ങളും വിജയുടെ ശക്തി തെളിയിക്കുന്നതാണ് എന്ന് ടിവികെ പറയുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഉച്ചഭക്ഷണം, മോദിക്കൊപ്പം മെട്രോ യാത്ര. ദേശീയ നേതാക്കളെല്ലാം തമിഴ്‌നാടിനെ ഉറ്റുനോക്കുന്ന നിലയിലേക്ക് ഉയര്‍ന്നു എന്ന് ടിവികെ നേതാക്കള്‍ സൂചിപ്പിക്കുന്നു. വിജയിയെ 2029ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നവരും ഇക്കൂട്ടത്തിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma