ഉപമുഖ്യമന്ത്രി പദവിയല്ല, വിജയിക്ക് വേണ്ടത് മുഖ്യമന്ത്രി പദം; എൻഡിഎ സഖ്യചർച്ചകളിൽ പ്രതികരിച്ച് ടിവികെ നേതാവ്
ടി വി കെ എൻ ഡി എ സഖ്യത്തിൽ ചേരില്ലെന്നും തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർത്ഥികളെ നിർത്തുമെന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചീഫ് കോർഡിനേറ്റർ കെ സെൻഗോട്ടയ്യൻ . എൻഡിഎയിൽ ചേരുന്നതിനെക്കുറിച്ച് ചർച്ച നടന്നിട്ടില്ല. പാർട്ടി തനിച്ച് തിരഞ്ഞെടുപ്പിൽ പോരാടുമെന്നും അദ്ദേഹം തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
, ജനസേവനത്തിനും മുഖ്യമന്ത്രി സ്ഥാനത്തേക്കുമാണ് വിജയ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത് . അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ ജനങ്ങൾ സ്വാഗതം ചെയ്തുകഴിഞ്ഞു. അദ്ദേഹം സംസ്ഥാനത്തെ നയിക്കണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. . "തിരഞ്ഞെടുപ്പ് ചട്ടം എല്ലാ പാർട്ടികൾക്കും ബാധകമാണ്. വിജയയുടെ നേതൃത്വത്തിൽ നിയമവിധേയമായ പ്രവർത്തനങ്ങളാണ് ടിവികെ നടത്തുന്നത്," അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ പൊതുപരിപാടിക്കെത്തിയ വിജയ്ക്കെതിരെ 51 നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സംഭവത്തിലും അദ്ദേഹം ആശങ്ക അറിയിച്ചു. മറ്റ് പാർട്ടികൾക്കും ഇതേ പരിശോധനയാണോ നടക്കുന്നത് എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ഈ പക്ഷപാതം വിജയയോടുള്ള പൊതുജനസഹതാപം വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമാ ജീവിതം ഉപേക്ഷിച്ച് മുഴുവൻ സമയ രാഷ്ട്രീയത്തിലേക്കുള്ള വിജയയുടെ ചുവടുമാറ്റം വോട്ടർമാരെ ആഴത്തിൽ സ്വാധീനിച്ചതായി സെൻഗോട്ടയ്യൻ പറഞ്ഞു. "ജനങ്ങളെ സേവിക്കാൻ സിനിമയിൽ നിന്ന് മാറിനിൽക്കുമ്പോൾ വിജയ് കരിയറിന്റെ ഉന്നതിയിലായിരുന്നു. ജനങ്ങൾ അദ്ദേഹത്തെ മുഖ്യമന്ത്രിയായി അംഗീകരിച്ചു തുടങ്ങി, പിന്തുണ അതിവേഗം വർദ്ധിക്കുകയാണ്," അദ്ദേഹം വ്യക്തമാക്കി.
വിജയക്ക് ലഭിക്കുന്ന ജനസമ്മതി തിരഞ്ഞെടുപ്പ് വിജയങ്ങളായി മാറുമെന്നും സെൻഗോട്ടയ്യൻ പറഞ്ഞു. "ജനങ്ങളുടെ ആഗ്രഹം ഫലങ്ങളിൽ പ്രതിഫലിക്കും. തമിഴ്‌നാടിനെ വിജയ് നയിക്കണമെന്ന് പലരും വിശ്വസിക്കുന്നു, ഈ വികാരം മെയ് മാസത്തിലെ ഫലങ്ങളിൽ കാണാം," അദ്ദേഹം ചൂണ്ടിക്കാട്ടി. ടിവികെയുടെ മുന്നേറ്റം തുടർന്നും ശക്തിപ്രാപിക്കുമെന്നും അദ്ദേഹം പങ്കുവെച്ചു. സഖ്യ വിഷയത്തിൽ, ടിവികെ ഭാരവാഹികളുടെ അഭിപ്രായങ്ങളെല്ലാം വ്യക്തിപരമാണെന്നും ഔദ്യോഗിക നിലപാടായി കണക്കാക്കരുതെന്നുമാണ് സെൻഗോട്ടയ്യൻ വിശദീകരിച്ചു.
ടിവികെയെ എൻഡിഎ സഖ്യത്തിലെത്തിക്കാനുള്ള തീവ്രശ്രമങ്ങളാണ് ബി ജെ പി നടത്തുന്നത്. പാർട്ടിക്ക് 80 സീറ്റുകൾ വരെയാണ് സഖ്യം വാഗ്ദാനം ചെയ്തത്. മാത്രമല്ല വിജയിച്ചാൽ ഉപമുഖ്യമന്ത്രി പദം വിജയിക്ക് ലഭിക്കുമെന്നും നേതൃത്വം ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ സഖ്യത്തിൻ്റ ഭാഗമാകാനില്ലെന്നാണ് വിജയിയുടെ നിലപാടെന്നാണ് സൂചന.ം തമിഴ്നാട്ടിൽ ഏപ്രിൽ 23 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വിജയ് ഉടൻ തന്നെ തൻ്റെ നിലപാട് ഔദ്യോഗികമായി അറിയിച്ചേക്കും.












Click it and Unblock the Notifications