Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി കേരളം പിടിക്കാൻ ദളപതി, യോഗം ചേർന്ന് വിജയ് ആരാധകർ, ടിവികെ കേരള ഘടകം രൂപീകരിക്കാൻ നീക്കം

തമിഴ്‌നാട്ടില്‍ സിനിമാ ക്ലൈമാക്‌സിനെ വെല്ലുന്ന തരത്തിലുളള ട്വിസ്റ്റാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ് നല്‍കിയത്. പതിറ്റാണ്ടുകളായി മാറി മാറി സംസ്ഥാനം ഭരിച്ച് പോരുന്ന ഡിഎംകെയേയും എഐഎഡിഎംകെയേയും വെറും കാഴ്ചക്കാരാക്കിയാണ് കന്നിയങ്കത്തില്‍ വിജയ് വിജയിച്ച് കയറിയത്. കേവല ഭൂരിപക്ഷം തനിച്ച് സ്വന്തമാക്കാന്‍ സാധിച്ചില്ലെങ്കിലും ചെറുപാര്‍ട്ടികളുടെ പിന്തുണയോടെ ടിവികെ സര്‍ക്കാരുണ്ടാക്കി.

എന്നാല്‍ വിജയ് സര്‍ക്കാരിന് അധികം ആയുസ്സില്ലെന്നും ഉടന്‍ താഴെപ്പോകും എന്നുമാണ് സ്റ്റാലിന്‍ മുതലുളള ഡിഎംകെ നേതാക്കള്‍ പറയുന്നത്. എന്നാല്‍ അതല്ല യാഥാര്‍ത്ഥ്യമെന്നും ഇനിയങ്ങോട്ട് മുഖ്യമന്ത്രിക്കസേരയില്‍ നിന്നും വിജയെ താഴെ ഇറക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വല്ലാതെ വിയര്‍ക്കേണ്ടി വരും എന്നുമാണ് ടിവികെ അണികളും വിജയ് ആരാധകരും ഒരുപോലെ പറയുന്നത്.

ലളിതം മനോഹരം, പക്ഷേ വില കോടികൾ, ചർച്ചയായി തൃഷയുടെ ചെന്നൈയിലെ ആഢംബര വീട്
ലളിതം മനോഹരം, പക്ഷേ വില കോടികൾ, ചർച്ചയായി തൃഷയുടെ ചെന്നൈയിലെ ആഢംബര വീട്

തമിഴ്‌നാട്ടില്‍ പുതുമുഖ പാര്‍ട്ടി ആയിട്ട് പോലും ടിവികെയ്ക്ക് കൂറ്റന്‍ വിജയം നേടാനായതിന് ഒരു കാരണം മാത്രമേ ഉളളൂ, അത് വിജയ് എന്ന താരത്തിന്റെ സ്റ്റാര്‍ഡം തന്നെയാണ്. വിജയ്ക്ക് തമിഴ്‌നാട്ടില്‍ മാത്രമല്ല ഇത്ര ശക്തമായ ആരാധകവൃന്ദം ഉളളത്. കേരളത്തിലും ഉണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലേക്കും പാര്‍ട്ടിയെ വളര്‍ത്താനുളള നീക്കങ്ങള്‍ ടിവികെ ആരംഭിച്ചിരിക്കുകയാണ്.

Vijay

കേരളത്തിലെ വിവിധ ജില്ലകളില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന ഫാന്‍സ് അസോസിയേഷനുകള്‍ വിജയ്ക്കുണ്ട്. ടിവികെ അധികാരത്തിലെത്തിയതിന് പിന്നാലെ കേരളത്തിലും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുളള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം പാലക്കാടും വയനാടും അടക്കമുളള ജില്ലകളില്‍ വിജയ് ആരാധകര്‍ യോഗം ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ടിവികെയ്ക്ക് കേരളത്തില്‍ ഘടകങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ യോഗങ്ങള്‍ നടന്നത് എന്നാണ് വിവരം. ഐടി പ്രൊഫഷണലുകള്‍ അടക്കമുളള യുവാക്കളും സ്ത്രീകളുമാണ് യോഗത്തില്‍ പങ്കെടുത്ത വിജയ് ആരാധകരില്‍ കൂടുതല്‍ പേരും. തമിഴ്‌നാട്ടില്‍ പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുളള വിജയുടെ മന്ത്രിസഭ വലിയ മാറ്റങ്ങള്‍ സംസ്ഥാനത്ത് കൊണ്ട് വരും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

20 ലക്ഷം രൂപ ശമ്പളമുളള സർക്കാർ ജോലി രാജി വെച്ച് യുവാവ്, ടോയ്ലറ്റിൽ പോകാൻ പോലും പറ്റുന്നില്ലെന്ന് പരാതി!
20 ലക്ഷം രൂപ ശമ്പളമുളള സർക്കാർ ജോലി രാജി വെച്ച് യുവാവ്, ടോയ്ലറ്റിൽ പോകാൻ പോലും പറ്റുന്നില്ലെന്ന് പരാതി!

മാത്രമല്ല ഉച്ചഭക്ഷണവുമായി ഓഫീസിലേക്ക് എത്തി ഒരു സര്‍ക്കാര്‍ ജീവനക്കാരനെ പോലെ ജോലി ചെയ്യുന്ന മുഖ്യമന്ത്രി വിജയ് സൃഷ്ടിച്ച മാതൃക കേരളമടക്കം മറ്റ് സംസ്ഥാനങ്ങളിലും വരണമെന്നും താരത്തിന്റെ ആരാധകര്‍ കരുതുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ ദളപതി വിജയ് മക്കള്‍ ഇയക്കത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ ടിവികെ പാര്‍ട്ടി യൂണിറ്റുകള്‍ ആരംഭിക്കാനാണ് നീക്കം. ബൂത്ത് തലം മുതല്‍ ടിവികെയെ ശക്തിപ്പെടുത്താനായി പ്രവര്‍ത്തിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+