വിജയുടെ പാര്‍ട്ടി നേതാവ് അറസ്റ്റില്‍; കരൂര്‍ സംഭവത്തില്‍ പിടിയിലാകുന്ന ആദ്യ വ്യക്തി
ചെന്നൈ: കരൂരില്‍ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകന്‍ ആണ് പിടിയിലായത്. റാലിയുടെ സംഘാടകരില്‍ പ്രധാനപ്പെട്ട വ്യക്തിയായിരുന്നു ഇദ്ദേഹം. എഫ്ഐആറില്‍ ഒന്നാം പ്രതിയായി ചേര്‍ത്തിരുന്നത് മതിയഴകന്റെ പേരാണ്. സംഭവത്തില്‍ ആദ്യം അറസ്റ്റിലാകുന്ന വ്യക്തിയാണ് മതിയഴകന്‍.
എഫ്ഐആറില്‍ നടന് വിജയുടെ പേരില്ല. എങ്കിലും ടിവികെയുടെ മുതിര്‍ന്ന നേതാക്കള്‍ പ്രതികളാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ബുസി ആനന്ദ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി സിടിആര്‍ നിര്‍മല്‍ കുമാര്‍ എന്നിവരെല്ലാം പ്രതിപ്പട്ടികയിലുണ്ട്. വിജയുടെ അടുത്ത വ്യക്തികളാണ് ഇവരെല്ലാം. കരൂരിലെ വേലുചാമിപുരത്ത് വിജയ് അനുമതിയില്ലാതെ റോഡ് ഷോ നടത്തിയെന്നാണ് പോലീസിന്റെ ആരോപണം.

മനപ്പൂര്‍വമല്ലാത്ത നരഹത്യ എന്ന വകുപ്പാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവരെ തേടി പോലീസ് വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയിരുന്നു. കരൂരില്‍ വച്ചുതന്നെയാണ് മതിയഴകനെ അറസ്റ്റ് ചെയ്തത്. ബുസി ആനന്ദിനെയും നിര്‍മല്‍ കുമാറിനെയും വൈകാതെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. ഇവര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തമിഴ്നാട് സര്‍ക്കാര്‍ സംഭവത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ അവിശ്വാസം രേഖപ്പെടുത്തിയ ടിവികെ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഹര്‍ജി വെള്ളിയാഴ്ച്ചയ്ക്കകം കോടതി പരിഗണിച്ചേക്കും. ഭാരതീയ നിയമ സംഹിതയിലെ വിവിധ വകുപ്പുകള്‍, തമിഴ്നാട് പൊതുസ്വത്ത് സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം, വിജയ് ഒരു രാഷ്ട്രീയ തന്ത്രജ്ഞനെ കാണാന്‍ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ട് തമിഴ് മാധ്യമങ്ങള്‍ നല്‍കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഏത് തരത്തില്‍ നീങ്ങുകയാണ് വേണ്ടത് എന്ന ഉപദേശം തേടാനാണിത് എന്നാണ് വിവരം. ഒരു ഭാഗത്ത് നിയമപരമായ പോരാട്ടം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം എന്നിവയാണ് ടിവികെ ഇപ്പോള്‍ ചെയ്യുന്നത്. കരൂരിലേക്ക് പോകാന്‍ വിജയ് കോടതിയുടെ അനുമതി തേടുമെന്ന റിപ്പോര്‍ട്ടും വന്നിട്ടുണ്ട്.
വിജയുടെ പരിപാടിക്കിടെ കല്ലേറുണ്ടായി, കുപ്പിയെറിഞ്ഞു, വൈദ്യുതി ബന്ധം നഷ്ടമായി, പോലീസ് ലാത്തി വീശി, ഇടുങ്ങിയ സ്ഥലത്ത് പരിപാടിക്ക് അനുമതി നല്കി തുടങ്ങിയ ആരോപണങ്ങളാണ് ടിവികെ ഉന്നയിക്കുന്നത്. എന്നാല്‍ ഇതെല്ലാം പോലീസ് തള്ളിക്കളയുന്നു. വിജയ് എത്താന്‍ വൈകിയതും റോഡ് ഷോയ്ക്ക് ശ്രമിച്ചതുമെല്ലാമാണ് പ്രശ്നമായത് എന്ന് പോലീസ് പറയുന്നു.
വിജയ് നിലവിലെ പ്രതിസന്ധി ഏത് രീതിയിലാണ് മറികടക്കുക എന്നതാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ഉറ്റുനോക്കുന്നത്. നടന് മന്‍സൂര്‍ അലി ഖാന് വിജയ്ക്ക് പിന്തുണ നല്കി രംഗത്തുവന്നു. വിജയുടെ വളര്‍ച്ചയില്‍ പലര്‍ക്കും അമര്‍ഷമുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. വിജയ്ക്കെതിരെ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടാകില്ല എന്നാണ് വിവരം.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications