Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിവികെ ഡിഎംകെയെ പരാജയപ്പെടുത്തും; തമിഴകത്തെ പുതിയ സര്‍വെ, വിജയ് മുഖ്യമന്ത്രിയാകുമോ

ചെന്നൈ: വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് അഭിപ്രായ സര്‍വ്വെ. ഡിഎംകെ, അണ്ണാഡിഎംകെ എന്നീ പ്രമുഖ പാര്‍ട്ടികളെ പരാജയപ്പെടുത്തിയാണ് ടിവികെ മികച്ച മുന്നേറ്റം നടത്തുക. ഈ സര്‍വ്വെ ശരിയാണെങ്കില്‍ വിജയ്ക്ക് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് വഴി തെളിയും.

ടിവികെ പ്രവര്‍ത്തകര്‍ ഈ സര്‍വ്വെയുടെ ഫലം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്. പോള്‍ മിത്ര എന്ന ഏജന്‍സിയാണ് സര്‍വെ നടത്തിയിരിക്കുന്നത്. ഏപ്രില്‍ മാസത്തിലാണ് സര്‍വെ ഫലം പുറത്തുവന്നതെങ്കിലും ടിവികെ പ്രവര്‍ത്തകര്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാന്‍ തുടങ്ങിയതോടെയാണ് തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്തയായത്.

tamilnadu opinion poll vijay tvk win

234 അംഗ നിയമസഭയാണ് തമിഴ്‌നാട്ടിലേത്. 118 സീറ്റ് നേടുന്ന പാര്‍ട്ടിക്കാണ് ഭരിക്കാന്‍ സാധിക്കുക. വിജയുടെ പാര്‍ട്ടി 95-105 സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വെയില്‍ പറയുന്നത്. അതായത്, ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടില്ല. മറ്റേതെങ്കിലും പാര്‍ട്ടിയുടെ പിന്തുയുണ്ടെങ്കില്‍ ഭരണം നടത്താന്‍ സാധിക്കുമെന്നും സര്‍വ്വെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 34.55 ശതമാനം വോട്ടാണ് ടിവികെ നേടുക. വനിതാ വോട്ടര്‍മാരില്‍ വലിയൊരു ഭാഗം ടിവികെയെ പിന്തുണയ്ക്കുമത്രെ.

ഡിഎംകെക്ക് എത്ര സീറ്റ്

ഭരണകക്ഷിയായ ഡിഎംകെ 75-85 സീറ്റുമെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. അതായത്, 30.20 ശതമാനം വോട്ട് സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ സഖ്യം നേടും. എടപ്പാടി പളനിസ്വാമി നേതൃത്വം നല്‍കുന്ന അണ്ണാഡിഎംകെ സഖ്യം 55-65 സീറ്റുകളാണ് നേടുക എന്നും സര്‍വ്വെ വ്യക്തമാക്കുന്നു. ഇവര്‍ക്ക് 27.85 ശതമാനം വോട്ടുകളാണ് ലഭിക്കുക. സീമാന്റെ നാം തമിഴര്‍ കക്ഷി (എന്‍ടികെ)യും മറ്റു കക്ഷികളും 5-10 സീറ്റുകള്‍ നേടും. 4 ശതമാനം വോട്ടേ ഇവര്‍ക്ക് കിട്ടൂ.

2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് 159 സീറ്റുകളാണ് ലഭിച്ചത്. അണ്ണാഡിഎംകെക്ക് 75 സീറ്റുകളും ലഭിച്ചു. ജയലളിതയും കരുണാനിധിയും ഇല്ലാത്ത ആദ്യ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു 2021ലേത്. സ്റ്റാലിന്റെ നേതൃത്വത്തില്‍ വലിയ തിരിച്ചുവരവാണ് അന്ന് ഡിഎംകെ നടത്തിയത്. അണ്ണാഡിഎംകെ പിന്നീട് പല ചേരികളായി ഭിന്നിക്കുകയും ചെയ്തു. ഈ വേളയിലാണ് വിജയുടെ വരവ്.

ത്രികോണ മല്‍സരം ആദ്യം

സര്‍വ്വെയിലെ കണക്കുകള്‍ ശരിയാവുകയാണെങ്കില്‍ ഡിഎംകെ സഖ്യത്തിന് വലിയ തോതില്‍ സീറ്റ് നഷ്ടമുണ്ടാകുമെന്ന് മനസിലാക്കാം. അണ്ണാഡിഎംകെക്കും സീറ്റുകള്‍ നഷ്ടമാകും. ഈ സീറ്റുകളിലേക്ക് കയറി ഇരിക്കുക വിജയുടെ പാര്‍ട്ടിയാകും. തമിഴ്‌നാട്ടില്‍ ആദ്യമായി ത്രികോണ മല്‍സരം നടക്കാന്‍ പോകുന്നു എന്നും ഈ കണക്കുകളില്‍ നിന്ന് അനുമാനിക്കാം.

സിനിമാ അഭിനയം താല്‍ക്കാലികമായി മതിയാക്കിയാണ് വിജയ് രാഷ്ട്രീയ രംഗത്ത് സജീവമായിരിക്കുന്നത്. നിരവധി പൊതുപരിപാടികളാണ് അദ്ദേഹം സംഘടിപ്പിക്കുന്നത്. മാത്രമല്ല, വിജയ് എത്തുന്ന സ്ഥലങ്ങളിലെല്ലാം വലിയ ജനക്കൂട്ടമാണ്. താരം എന്ന നിലയില്‍ വിജയ് സ്വീകാര്യനാണെങ്കിലും രാഷ്ട്രീയ രംഗത്ത് അദ്ദേഹത്തിന് ശോഭിക്കാന്‍ സാധിക്കില്ല എന്ന് വിലയിരുത്തുന്നവരുമുണ്ട്. അടുത്ത വര്‍ഷം ആദ്യ പകുതിയിലാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.

ഡിഎംകെ, ബിജെപി എന്നീ കക്ഷികളെ രൂക്ഷമായി വിമര്‍ശിച്ചാണ് വിജയും ടിവികെ നേതാക്കളും രാഷ്ട്രീയത്തില്‍ നിറയുന്നത്. ദേശീയ തലത്തില്‍ ബിജെപിയെയും സംസ്ഥാന തലത്തില്‍ ഡിഎംകെയെയും ടിവികെ കുറ്റപ്പെടുത്തുന്നു. ബിജെപി വിരുദ്ധതയും തമിഴ് ദേശീയതയും തന്നെയാണ് ഡിഎംകെയും ആയുധമാക്കുന്നത്. ഈ സാഹചര്യത്തില്‍ മതേതര വോട്ടുകള്‍ ടിവികെ-ഡിഎംകെ കക്ഷികള്‍ക്കിടയില്‍ ഭിന്നിക്കുമോ എന്ന സംശയവുമുണ്ട്. അണ്ണാഡിഎംകെ വീണ്ടും ബിജെപിയുമായി സഖ്യം ചേര്‍ന്നാണ് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+