250 കോടി നൽകാൻ വിസമ്മതിച്ച് വിജയ്? സംഗീതയ്ക്ക് നൽകുന്നത് വെറും 35 കോടി മാത്രം?
നടൻ വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന കേസിൽ ഇരുവരോടും ജൂണ്‍ 22 ന് നേരിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ചെങ്കപ്പെട്ട് കുടുംബ കോടതി. ഇരുവരും ഇന്ന് നേരിട്ട് ഹാജരായിരുന്നില്ല. തുടർന്നാണ് കേസിലെ വാദം ജൂണിലേക്ക് മാറ്റിയത്.
ഫെബ്രുവരിയിലാണ് വിജയിൽ നിന്നും വിവാഹമോചനം തേടി സംഗീത ചെങ്കൽപെട്ട് കുടുംബ കോടതിയെ സമീപിച്ചത്. വിജയ്ക്ക് മറ്റൊരു നടിയുമായി വിവാഹേതര ബന്ധം ഉണ്ടെന്നാണ് വിവാഹമോചന ഹർജിയിൽ സംഗീതയുടെ പ്രധാന ആരോപണം. പലപ്പോഴായി ഇതിനെ താൻ ചോദ്യം ചെയ്തെന്നും തുടർന്ന് ഈ ബന്ധം ഇനി തുടരില്ലെന്ന് വിജയ് ഉറപ്പ് നൽകിയെന്നും എന്നാൽ പിന്നീട് വാക്ക് പാലിച്ചില്ലെന്നും സംഗീത ആരോപിച്ചിരുന്നു. ഇനിയൊരു ഒത്തുതീർപ്പിന് സാധ്യമല്ലാത്ത വിധം ബന്ധം തകർന്നെന്നും സംഗീത കോടതിയിൽ ചൂണ്ടിക്കാട്ടി.

ഏപ്രിൽ 20 ന് കേസിൽ വാദം നടന്നിരുന്നു. തുടർന്നാണ് ജഡ്ജി ശശികല കേസ് ജൂൺ പകുതിയിലേക്ക് മാറ്റിയത്. വിജയിൽ നിന്നും 250 കോടിയാണ് ജീവനാംശമായി സംഗീത ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. 650 കോടിയോളം ആസ്തിയുള്ള വിജയ് ഈ തുക കൊടുക്കാൻ തയ്യാറാകുമോയെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതേസമയം വിജയ് ഒരു ഒത്തുതീർപ്പിന് സമ്മതിച്ചെങ്കിലും ഇത്രയും ഉയർന്ന തുക നൽകില്ലെന്ന് നിലപാടിലാണെന്നാണ് പുതിയ റിപ്പോർട്ട്. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, ഏകദേശം 35 കോടി രൂപയുടെ ഒത്തുതീർപ്പ് തുകയിൽ ധാരണയിലെത്തിയെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സാമ്പത്തികമായ കാര്യങ്ങൾക്കപ്പുറം, മക്കളായ ജേസൺ സഞ്ജയ്‌യുടെയും ദിവ്യ സാഷയുടെയും ഭാവിയെക്കുറിച്ചും ചർച്ചകൾ നടന്നിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മക്കളെ നോക്കാൻ താനും തയ്യാറാണെന്നാണ് വിജയ് അറിയിച്ചിരിക്കുന്നത്. അവരുടെ വിദ്യാഭ്യാസവും ദീർഘകാല ചെലവുകളും നേരിട്ട് നിരീക്ഷിക്കാൻ വിജയ് തയ്യാറായേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ചെന്നൈയിൽ ഇതിനോടകം നിരവധി തവണ ചർച്ചകൾ നടന്നിട്ടുണ്ടെന്നും, ഇരുപക്ഷത്തിന്റെയും അടുത്ത സഹായികളും നിയമ സംഘങ്ങളും ഇതിൽ പങ്കെടുത്തതായും അഭ്യൂഹങ്ങളുണ്ട്.












Click it and Unblock the Notifications