Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന്‍ ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്

ചെന്നൈ: വിജയ് നേതൃത്വം നല്‍കുന്ന ടിവികെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി. വിജയ് ഉള്‍പ്പെടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പത്രികയുടെ കൂടെ നല്‍കിയ സത്യവാങ്മൂലത്തില്‍ വിജയുടെ ആസ്തി വിവരങ്ങള്‍ പരസ്യമായിരുന്നു. ഭാര്യ സംഗീതയുടെ ആസ്തിയും വിജയ് വെളിപ്പെടുത്തി. 600 കോടിയില്‍ അധികം വരും വിജയുടെ ആസ്തി. ഭാര്യയ്ക്ക് അതിന്റെ പകുതിയോളവും ആസ്തിയുണ്ട്.

എന്നാല്‍ വിജയുടെ പാര്‍ട്ടിയിലെ രണ്ടാമത്തെ സമ്പന്നന്‍ ആര് എന്ന ചോദ്യത്തിന് കൂടി ഉത്തരം ലഭിച്ചിരിക്കുകയാണ്. പലപ്പോഴും വിവാദ പ്രസ്താവന നടത്തി പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയ ആദവ് അര്‍ജുനയാണ് രണ്ടാമത്തെ ധനികന്‍. വില്ലിവാക്കം മണ്ഡലത്തില്‍ ജനവിധി തേടുന്ന ആദവ് അര്‍ജുന കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

vijay party tvk second richest man-

2024-25 സാമ്പത്തിക വര്‍ഷം ആദവ് അര്‍ജുനയുടെ വരുമാനം 11.10 കോടി രൂപയാണ്. 2020-21ല്‍ 5.89 കോടി രൂപയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മൊത്തം വരുമാനം 67.5 കോടി വരും. ഇക്കാലയളവില്‍ ഭാര്യ ഡെയ്‌സിയുടെ വരുമാനം 38 കോടിയാണ് എന്ന് ആദവ് അര്‍ജുന വ്യക്തമാക്കി. ജംഗമ സ്വത്തായി 180 കോടിയുടെ ആസ്തിയുണ്ട്. ഭാര്യയ്ക്ക് 162 കോടിയുടെ സ്വത്തും. സ്ഥാവര സ്വത്തായി 17.4 കോടിയുടെ ആസ്തിയുണ്ട്. ഭാര്യയ്ക്ക് 89 ലക്ഷത്തിന്റെതും.

കൈവശമുള്ള പണം, സ്വര്‍ണം എന്നിവയുടെ കണക്ക്

പണമായി 1.69 കോടി രൂപയാണ് ആദവ് അര്‍ജുനയുടെ കൈവശമുള്ളത്. ഭാര്യയുടെ കൈവശം 12 ലക്ഷം രൂപ നീക്കിയിരിപ്പുണ്ട്. ആദവിന്റെ ബാങ്ക് നിക്ഷേപം 17.5 കോടി വരും. 2.23 കോടി രൂപയുടെ ഓഹരികളും ആദവിനുണ്ട്. ചെന്നൈയില്‍ രണ്ട് വീടുകളാണ് ആദവിനുള്ളത്. ഇതിന് 17.49 കോടി രൂപ വിലമതിപ്പുണ്ട്. 20 ലക്ഷം രൂപയുടെ രണ്ട് കാറും 1.12 ലക്ഷത്തിന്റെ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളും 63000 രൂപയുടെ സൈക്കിളും ആദവിന് സ്വന്തമാണ്.

ഡെയ്‌സിയുടെ പേരില്‍ 57 ഏക്കര്‍ സ്ഥലമുണ്ട്. മാമല്ലാപുരം, ചെങ്കല്‍പ്പേട്ട്, കോയമ്പത്തൂര്‍, കേരളം എന്നിവിടങ്ങളിലാണ് സ്ഥലങ്ങള്‍. മൊത്തം സ്ഥലങ്ങളുടെ മൂല്യം 37.45 കോടി വരും. ചെന്നൈയിലും കോയമ്പത്തൂരിലുമായി അഞ്ച് വാണിജ്യ കെട്ടിടങ്ങളും ഡെയ്‌സിക്കുണ്ട്. ഇതിന്റെ മൂല്യം 33 കോടിയാണ്. അതേസമയം, 26 കോടി രൂപയുടെ ബാങ്ക് വായ്പ ഡെയ്‌സിക്ക് ബാധ്യതയുണ്ട്.

ആദവ് അര്‍ജുനയ്ക്ക് 1.691 കിലോ ഗ്രാം സ്വര്‍ണമുണ്ട്. 2.29 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണിത്. ഭാര്യയുടെ കൈവശം 2.225 കിലോ സ്വര്‍ണമാണുള്ളത്. ഏകദേശം മൂന്ന് കോടി രൂപ വിലമതിക്കും. കൂടാതെ രണ്ട് കിലോയില്‍ അധികം വെള്ളിയും ആറ് കോടി രൂപയുടെ വജ്രവും ഡെയ്‌സിക്കുണ്ട്. അതേസമയം, ആദായ നികുതി 1.88 കോടി രൂപ അടയ്ക്കാനുണ്ടെന്നും ആദവ് അര്‍ജുന സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+