വിജയ് ഭരണം എങ്ങനെ? നടന്‍ പ്രകാശ് രാജിന്റെ മറുപടി വൈറല്‍, 'അന്ന് താന്‍ ചോദ്യം ചെയ്യും'

നടന്‍ വിജയ് രാഷ്ട്രീയത്തില്‍ സജീവമായതും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതും സംശയത്തോടെ നോക്കിയ വ്യക്തിയാണ് നടന്‍ പ്രകാശ് രാജ്. സിനിമയിലെ ജനപ്രീതി അല്ല ഒരു നാടിനെ നയിക്കാന്‍ വേണ്ടത് എന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ വിജയിയെ രൂക്ഷമായി വിമര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഇപ്പോള്‍ വിജയ് സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ നാലു മാസം പിന്നിട്ടിരിക്കുന്നു. ഈ വേളയില്‍ പ്രകാശ് രാജിനോട് വിജയ് സര്‍ക്കാരിനെ കുറിച്ചുള്ള പ്രതികരണം തേടി.

ആദ്യമായിട്ടാണ് വിജയുടെ ടിവികെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതും ഭരണം പിടിച്ചതും. രാഷ്ട്രീയ എതിരാളികളെ നിഷ്പ്രഭമാക്കിയായിരുന്നു വിജയുടെ വിജയം. മല്‍സരിച്ച രണ്ടിടത്തും ജയിച്ച വിജയ് തിരുച്ചിറപ്പള്ളി മണ്ഡലം രാജിവെച്ച് പെരമ്പൂര്‍ മണ്ഡലം നിലനിര്‍ത്തുകയും ചെയ്തു. കൃത്യമായി രാഷ്ട്രീയം പറയുന്ന വ്യക്തിയാണ് പ്രകാശ് രാജ്. അദ്ദേഹം തിരുച്ചിറപ്പള്ളിയില്‍ വച്ചാണ് മാധ്യമങ്ങളെ കണ്ടത്...

vijay prakash raj

''വിജയ് സര്‍ക്കാര്‍ 120 ദിവസമല്ലേ ആയിട്ടുള്ളൂ. ഭരണമികവ് വിലയിരുത്താന്‍ സമയം ആയിട്ടില്ല. ഒരു വര്‍ഷമെങ്കിലും വിജയ്ക്ക് നല്‍കണം. അതിന് ശേഷമേ ഭരണം എങ്ങനെ എന്ന് പറയാന്‍ സാധിക്കൂ. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഭരണം മോശമാണെങ്കില്‍ താന്‍ ചോദ്യം ചെയ്യും. ഇപ്പോള്‍ വിജയ്ക്ക് ജോലി ചെയ്യാന്‍ മതിയായ സമയം നല്‍കണം...

വോട്ട് ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും വിജയ് മുഖ്യമന്ത്രിയാണ്. വിജയിയെ കുറിച്ച് ഒരുപാട് സംശയമുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് അക്കാര്യം താന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവര്‍ ജയിച്ചു, സര്‍ക്കാര്‍ രൂപീകരിച്ചു. 120 ദിവസമേ ആയിട്ടുള്ളൂ. ഇപ്പോള്‍ ഒരു നിലപാട് സ്വീകരിക്കാന്‍ സാധിക്കില്ല. സര്‍ക്കാരിന് മതിയായ സമയം നല്‍കണം. ഒരു വര്‍ഷത്തിന് ശേഷവും മികച്ച പ്രവര്‍ത്തനം നടത്തുന്നില്ലെങ്കില്‍ ചോദ്യം ഉന്നയിക്കും...

വളരെ വേഗത്തില്‍ വിമര്‍ശിക്കുന്നത് ശരിയല്ല. ആദ്യ ബജറ്റ് വരെ കാത്തിരിക്കുകയാണ്. ജനാധിപത്യത്തെയും ജനങ്ങളെയും ആദരിക്കണം. വിദേശത്ത് പോകുന്നതും സുഹൃത്ത് അജിത്തിനെ കാണുന്നതും തെറ്റല്ല. എന്നാല്‍ വിദേശ യാത്രയുടെ ലക്ഷ്യം പൂര്‍ത്തിയായോ എന്നാണ് നോക്കേണ്ടത്. കോടികളുടെ നിക്ഷേപം കൊണ്ടുവന്നു എന്ന് വിജയ് പറഞ്ഞിട്ടുണ്ട്''- പ്രകാശ് രാജ് പറഞ്ഞു.

വിജയ്‌ക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച വ്യക്തിയാണ് പ്രകാശ് രാജ്. ഗില്ലി, പോക്കിരി തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായകനും പ്രതിനായകനുമായിട്ടാണ് ഇരുവരും എത്തിയത്. ബിജെപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന വ്യക്തിയാണ് പ്രകാശ് രാജ്. എസ്‌ഐആര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma