• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നാരദന്‍ ഗൂഗിളാണ്, മാധ്യമപ്രവര്‍ത്തകനാണ്, ബിജെപിയെ കൊണ്ട് രക്ഷയില്ല, രൂപാനിയുടെ മണ്ടത്തരങ്ങള്‍!!

അഹമ്മദാബാദ്: ബിജെപി നേതാക്കള്‍ ജനങ്ങളെ ഞെട്ടിച്ച് കൊണ്ട് മണ്ടത്തരങ്ങള്‍ പറയുന്നത്. ഇത് പുതിയ സംഭവമൊന്നുമല്ല. ഡാര്‍വിന്റെ സിദ്ധാന്തം തെറ്റാണെന്നും മഹാഭാരത യുദ്ധകാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു എന്ന പോലത്തെ കാര്യങ്ങള്‍ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും ഒരുപോലെ തട്ടിവിടാറുണ്ട്. എന്നാല്‍ ഇത്തരം ആനമണ്ടത്തരങ്ങള്‍ തല്‍ക്കാലം നിര്‍ത്താന്‍ നേതാക്കളോട് കേന്ദ്ര നേതൃത്വം അടുത്തിടെ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതൊന്നും ബിജെപി നേതാക്കള്‍ കാര്യമായെടുത്തിട്ടില്ല.

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് നടത്തിയ പരാമര്‍ശങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തെ ഒന്നടങ്കം ചിരിപ്പിച്ചത്. കുരുക്ഷേത്ര യുദ്ധത്തിലെ ഇന്റര്‍നെറ്റും ഡയാന ഹെയ്ഡന് സൗന്ദര്യമില്ലെന്നും സിവില്‍ എഞ്ചിനീയര്‍മാരുടെ ജോലിയും സര്‍ക്കാര്‍ ജോലിക്കായി യുവാക്കള്‍ ശ്രമിക്കരുതെന്നുമുള്ള ബിപ്ലവിന്റെ പരാമര്‍ശങ്ങള്‍ ഇപ്പോഴും ചര്‍ച്ചാ വിഷയമാണ്. ഇപ്പഴിതാ അക്കൂട്ടത്തിലേക്ക് ഗുജറാത്ത് മുഖ്യമന്ത്രി കൂടി വന്നിരിക്കുകയാണ്. നാരദന്‍ ഗൂഗിളാണെന്ന വിജയ് രൂപാണിയുടെ പ്രസ്താവന ശാസ്ത്രജ്ഞന്‍മാരെ പോലും ഞെട്ടിച്ചിരിക്കുകയാണ്.

നാരദന്‍ എന്ന ഗൂഗിള്‍

നാരദന്‍ എന്ന ഗൂഗിള്‍

പുരാണങ്ങളില്‍ നാരദനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ദേവന്‍മാരുടെയും അസുരന്‍മാരുടെയും മിത്രമാണ് അദ്ദേഹം. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും നാരദന്‍ അറിയുന്നുണ്ടെന്നാണ് ഐതിഹ്യം. ഇത് ഓരോരുത്തര്‍ക്ക് പറഞ്ഞ് നല്‍കി കുഴപ്പമുണ്ടാക്കുന്നത് കൊണ്ടാണ് അദ്ദേഹത്തെ നാരദന്‍ എന്ന് തന്നെ വിളിക്കുന്നത്. അദ്ദേഹത്തെ കുറിച്ചാണ് ഇപ്പോള്‍ ആര്‍ക്കുമറിയാത്ത സത്യവുമായി വിജയ് രൂപാണി രംഗത്തെത്തിയിരിക്കുന്നത്. നാരദന്‍ യഥാര്‍ത്ഥത്തില്‍ ഒരു ഗൂഗിളാണ്. ലോകത്തുള്ള എല്ലാ കാര്യങ്ങളും അദ്ദേഹത്തിനറിയാം. എന്ത് നടക്കുന്നു എന്നും അദ്ദേഹത്തിനറിയാം എന്നായിരുന്നു രൂപാണിയുടെ പരാമര്‍ശം.

ഓരോ വെളിപ്പെടുത്തലുകളേ

ഓരോ വെളിപ്പെടുത്തലുകളേ

രൂപാനി ശരിക്കുമൊരു ജീനിയസാണെന്ന് ഈ പ്രസ്താവനയിലൂടെ തെളിയിച്ചിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങില്‍ വച്ചാണ് രൂപാനി ഇങ്ങനൊരു വെടിപൊട്ടിച്ചത്. ഇത് കൊണ്ടൊന്നും തള്ളലുകള്‍ അദ്ദേഹം നിര്‍ത്തിയില്ല എന്നത് വേറെ കാര്യം. നാരദന്‍ യഥാര്‍ത്ഥത്തില്‍ നല്ലൊരു മാധ്യമപ്രവര്‍ത്തകനാണ്. അദ്ദേഹത്തിന്റെ കൈയ്യില്‍ എല്ലാ വിവരങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ മനുഷ്യന് ആവശ്യമുള്ളതും ഗുണം ചെയ്യുന്നതുമായ കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹം പുറത്തുവിട്ടിരുന്നതെന്ന് രൂപാനി പറയുന്നു. ചടങ്ങില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തര്‍ രൂപാനിയുടെ പ്രസ്താവനയില്‍ ചിരിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അവര്‍ ഞെട്ടിപ്പോയിട്ടുണ്ടാവാനാണ് സാധ്യത.

ജനങ്ങള്‍ക്ക് വേണ്ടി.....

ജനങ്ങള്‍ക്ക് വേണ്ടി.....

നാരദന്റെ ഓരോ പ്രവര്‍ത്തിയും ജനങ്ങള്‍ വേണ്ടിയുള്ളതാണെന്ന് രൂപാണി പറയുന്നു. അങ്ങനെയുള്ളവരാണ് നാടിന് വേണ്ടത് മനുഷ്യനെ സംരക്ഷിക്കാനാണ് അദ്ദേഹം താല്‍പര്യം കാണിച്ചിരുന്നത്. അല്ലാതെ തമ്മിലടിപ്പിക്കാനല്ലെന്നും അദ്ദേഹം പറയുന്നു. നാരദന്‍ പുരാണത്തിലെ ഒരു കഥാപാത്രമാണെന്നും അത് യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നില്ലെന്നും രൂപാണി എവിടെയും പറയുന്നില്ല. ഇനി അദ്ദേഹം മറന്നുപോയതാണോ എന്ന് ബിജെപിക്കാര്‍ ഇതുവരെ പറഞ്ഞിട്ടില്ല. നാരദന്റെ പ്രവൃത്തി കൊണ്ടാണ് അദ്ദേഹത്തെ എല്ലാവരും ഋഷി തുല്യനായി കാണുന്നത് ഈ മേന്‍മ കൊണ്ടാണെന്ന് രൂപാനി പറയുന്നു. അതേസമയം വിശ്വ സംവാദ് കേന്ദ്രയാണ് ചടങ്ങ് സംഘടിപ്പിച്ചത് എന്നത് കൊണ്ട് ഒരു സമാധാനമുണ്ട്. ഇത് ആര്‍എസ്എസിന്റെ മാധ്യമ വിഭാഗമാണ്. ഇതിലുള്ളവരും ഏകദേശം ഇതേ മനോഭാവം ആവാനേ സാധ്യതയുള്ളൂ.

എത്ര കിട്ടിയാലും പഠിക്കില്ല

എത്ര കിട്ടിയാലും പഠിക്കില്ല

പൊതുജനങ്ങള്‍ ഇത്ര മണ്ടന്‍മാരാണെന്ന് ബിജെപി കരുതാന്‍ പാടില്ല. നിരന്തരം പ്രസ്താവനകള്‍ ഇറക്കുന്നതിലൂടെ കുടുങ്ങിയിരിക്കുന്നത് ബിജെപി ദേശീയ നേതൃത്വാണ്. കേന്ദ്ര മന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമാണ് ഇത്തരം മണ്ടത്തരങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നത്. ഭരണമൊന്നും നടക്കുന്നില്ലെങ്കിലും മണ്ടത്തരം ആവര്‍ത്തിക്കുന്നത് തുടരുകയാണ്. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഏറ്റവും നാണക്കേടുണ്ടാക്കിയത്. ഒന്ന് പറഞ്ഞ് അവസാനിക്കുമെന്് കരുതിയെങ്കിലും തുടര്‍ച്ചയായിട്ടായിരുന്നു അദ്ദേഹം ഇത്തരം പ്രസ്താവനകളിറക്കിയത്. മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതേണ്ടെന്നും സിവില്‍ എഞ്ചിനീയര്‍മാര്‍ മാത്രം എഴുതിയാല്‍ മതിയെന്നുമുള്ള പ്രസ്തവന വന്‍ വിവാദമാക്കുകയും ചെയ്തിരുന്നു.

കേന്ദ്ര നേതൃത്വം വിളിപ്പിച്ചു

കേന്ദ്ര നേതൃത്വം വിളിപ്പിച്ചു

ബിപ്ലവ് കുമാറിനെ എത്രയും പെട്ടെന്ന് അടക്കി നിര്‍ത്തണമെന്ന് കേന്ദ്ര നേതൃത്വം നേരത്തെ തന്നെ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇനിയും പ്രസ്താവനകള്‍ തുടര്‍ന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നടങ്കം മണ്ടന്‍മാരാണെന്ന് ജനങ്ങള്‍ കരുതും. രൂപാനിയെയും ഇത്തരത്തില്‍ ശാസിക്കാനാണ് തീരുമാനം. നേരത്തെ നേതാക്കളോട് ഇത്തരം മണ്ടന്‍ പ്രസ്താവനകള്‍ നടത്തരുതെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ബിപ്ലവ് കുമാറിന് കടുത്ത രീതിയിലുള്ള ശാസന ലഭിക്കുമെന്നാണ് സൂചന. ഭരണത്തില്‍ ശ്രദ്ധിക്കാനും അദ്ദേഹത്തോട് നേതൃത്വം ആവശ്യപ്പെടും. മെയ് രണ്ടിനാണ് പ്രധാനമന്ത്രിയുമായി അദ്ദേഹത്തിന്റെ കൂടിക്കാഴ്ച്ച. മാധ്യമങ്ങള്‍ക്ക് മസാല നല്‍കുകയാണ് ബിജെപി നേതാക്കളെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചിരുന്നു.

കര്‍ഷക ഭൂമിയില്‍ ഹെലിപാഡ്..... കൃഷി നശിപ്പിച്ചു... അമിത് ഷായ്ക്ക് വേണ്ടി!! ബിജെപിക്ക് എട്ടിന്റെ പണി

ത്രിപുര മുഖ്യമന്ത്രിയെകൊണ്ട് പൊറുതിമുട്ടി ബിജെപി, അവസാനം മോദി നേരിട്ടിടപെട്ടു, ബിപ്ലബിന് രക്ഷയില്ല!

English summary
BJPs helipad on farm land gives Congress a campaign point
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X