കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് റൂപാനി ഗുജറാത്ത് മുഖ്യമന്ത്രി

  • By Pratheeksha
Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവ് വിജയ് റൂപാനിയെ തിരഞ്ഞെടുത്തു. നിതിന്‍ പട്ടേല്‍ ആയിരിക്കും ഉപ മുഖ്യമന്ത്രി. ആനന്ദിബെന്‍ പട്ടേല്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് വിജയ് റൂപാനിയെ നിയമിച്ചത്.

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് റൂപാനിയെ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്കു പ്രഖ്യാപിച്ചത്. ആഗസ്ത് ഏഴിന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. നിലവില്‍ ബിജെപി സംസ്ഥാന പ്രസിഡന്റും ഗതാഗതമന്ത്രിയുമാണ് റൂപാനി.

vijy-05-14704

തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ സംസ്ഥാന ഭരണത്തിന് ശക്തമായ നേതൃത്വം വേണമെന്നാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ അവശ്യമുയര്‍ന്നത്. നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേയക്ക് നിതിന്‍ പട്ടേല്‍ ,അമിത് ഷാ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രിയായി വിജയ് റൂപാനിയെ പ്രഖ്യാപിച്ചത്.

English summary
Vijay Rupani will take over as the new chief minister of Gujarat. Nitin Patel+ will be the deputy chief minister of Gujarat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X