കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് മുഖ്യമന്ത്രി നിയമനം: ബിജെപിയുടെ തന്ത്രം ന്യൂനപക്ഷ പ്രീണനം!!!

  • By Sandra
Google Oneindia Malayalam News

അഹമ്മദാബാദ്: ദളിത് പ്രശ്‌നങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഗുജറാത്തില്‍ പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങളാണ് ബിജെപി സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ഞായറാഴ്ച മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ് രൂപാനിയെ തല്‍സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചതിന് പിന്നില്‍ ന്യൂനപക്ഷത്തെ വരുതിയിലാക്കാനുള്ള ശ്രമമുണ്ടെന്നാണ് ചില സൂചനകള്‍.

റിയോ ഒളിംപിക്‌സ്: എല്ലാ കണ്ണുകളും ദിപാ കര്‍മാകറില്‍, ചരിത്രത്തിന് കാതോര്‍ത്ത് ഇന്ത്യ

ഗുജറാത്തില്‍ ഒബിസി സംവരണം ആവശ്യപ്പെട്ടുള്ള പട്ടേല്‍ സംവരണ പ്രക്ഷോഭവും ദളിതുകള്‍ക്ക് നേരെയുള്ള ആക്രമണവും ശക്തമായതോടെയാണ് ആനന്ദിബെന്‍ രാജി വെച്ചത്. ഇതോടെയാണ് പ്രശ്‌നപരിഹാരത്തിനും പ്രതിച്ഛായ മെച്ചപ്പെടുത്താനുമായി ബിജെപി നേതൃത്വം രൂപാനിയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ മന്ത്രിസഭയിലെ ഒമ്പത് മന്ത്രിമാരെ ഒഴിവാക്കി 23 മന്ത്രിമാരും പുതുതായി രൂപാനിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിട്ടുണ്ട്.

vijay-rupani

ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഒപി കോലിയാണ് രൂപാനിയും മന്ത്രിമാരുമുള്‍പ്പെടെയുള്ളവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. നിതിന്‍ പട്ടേലാണ് മുഖ്യമന്ത്രി. മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍, മുതിര്‍ന്ന നേതാവ് എല്‍കെ അധ്വാനി, അമിത് ഷാ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തു.

ദേശീയ ഗാനം ഇസ്ലാമിനെതിര്!!! ചൊല്ലാനുള്ള അനുമതി നല്‍കിയില്ല, പ്രിന്‍സിപ്പലും അധ്യാപകരും രാജിവെച്ചുദേശീയ ഗാനം ഇസ്ലാമിനെതിര്!!! ചൊല്ലാനുള്ള അനുമതി നല്‍കിയില്ല, പ്രിന്‍സിപ്പലും അധ്യാപകരും രാജിവെച്ചു

എല്‍എല്‍ബി ബിരുദധാരിയായ രൂപാനി മുന്‍ രാജ്യസഭാംഗം കൂടിയാണ്. സൗരാഷ്ട്രയിലെ സ്വാധീനമുള്ള നേതാവായ രൂപാനി ന്യൂനപക്ഷ സമുദായമായ ജെയ്ന്‍ വിഭാഗത്തില്‍പ്പെട്ടയാളാണ്. ആര്‍എസ്എസിലൂടെ പൊതുസേവനരംഗത്തെത്തിയ രൂപാനി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് ഫിനാന്‍സ് ബോര്‍ഡിന്റെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

English summary
Vijay Rupani was on Sunday, Aug 8 sworn in as the chief minister while Nitin Patel took oath as Deputy Chief Minister at a grand ceremony attended by top BJP leaders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X