കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് രുപാനി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റു: ഗുജറാത്തിലെത്തിയത് ബിജെപി നേതാക്കളുടെ നിര

Google Oneindia Malayalam News

Recommended Video

cmsvideo
വിജയ് രുപാനി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റു | Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനി സത്യപ്രതിജ്ഞ ചെയ്തുു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗുജറാത്ത് ഗവര്‍ണര്‍ ഓംപ്രകാശ് കോലി സത്യവാചകം ചൊല്ലിക്കൊടുത്തത്. 22 വര്‍ഷമായി ഗുജറാത്ത് ഭരിച്ച ബിജെപി ഇത്തവണയും ഭരണം നിലനിര്‍ത്തുകയായിരുന്നു. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഓഫീസില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകളില്‍ വിജയിച്ചാണ് ബിജെപി ആറാം തവണയും ഗുജറാത്തില്‍ അധികാരത്തിലെത്തുന്നത്.

ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിലെ സാച്ചിവലയ ഗ്രൗണ്ടില്‍ വച്ച് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കര്‍ എന്നിവരും സാന്നിധ്യമറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗും പരിപാടിയില്‍ സംബന്ധിച്ചു.

രുപാനിയും പട്ടേലും തുടരും

രുപാനിയും പട്ടേലും തുടരും

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകളില്‍ വിജയിച്ചാണ് ബിജെപി ആറാം തവണയും ഗുജറാത്തില്‍ അധികാരത്തിലെത്തുന്നത്. കഴിഞ്ഞ ആഴ്ചയാണ് മുന്‍ മുഖ്യമന്ത്രി വിജയ് രുപാനി മുഖ്യമന്ത്രിയായും നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയുമായും തുടരുമെന്ന് നിശ്ചയിച്ചത്. ഇരുവര്‍ക്കും പുറമേ 19 മന്ത്രിമാരാണ് ഗുജറാത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതില്‍ 11 പേര്‍ കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്നവരാണ്. 19 മന്ത്രിമാരില്‍ ഏഴ് പേര്‍ സൗരാഷ്ട്രയില്‍ നിന്നുള്ളവരും ആറ് പേര്‍ സൗത്ത് ഗുജറാത്തില്‍ നിന്നും രണ്ടുപേര്‍ സെന്‍ട്രല്‍ ഗുജറാത്തില്‍ നിന്നുമുള്ളവരുമാണ്.

 ഒമ്പത് പുതുമുഖങ്ങള്‍

ഒമ്പത് പുതുമുഖങ്ങള്‍


ആര്‍സി ഫല്‍ദു, ഭൂപീന്ദ്രസിംഗ് ചുദാസമ, കൗശിക് പട്ടേല്‍, സൗരഭ് പട്ടേല്‍, ഗണ്‍പത് സിംഗ് പട്ടേല്‍, വെസ്റ്റഭായ് വാസവ, ജയേഷ്ഭായി വിത്തല്‍ഭായ് റദാദിയ എന്നിവരുള്‍പ്പെടെ ഒമ്പത് പേരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പുതിയ മന്ത്രിമാര്‍. വിജയ് രുപാനി മന്ത്രിസഭയിലുണ്ടായിരുന്ന പലര്‍ക്കും ഇത്തവണത്തെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിട്ടുണ്ട്.

 പാട്ടീദാറുകളും പിന്നോക്ക വിഭാക്കാരും

പാട്ടീദാറുകളും പിന്നോക്ക വിഭാക്കാരും

പിന്നോക്ക വിഭാഗത്തില്‍ നിന്ന് ആറ് മന്ത്രിമാരാണ് വിജയ് രുപാനിയുടെ ക്യാബിനറ്റിലുള്ളത്. ആറ് പേര്‍ സമുദായത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പാട്ടീദാര്‍ നേതാക്കളാണ്. ഗുജറാത്തില്‍ സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ പാട്ടീദാര്‍ സമുദായത്തെയും ഒബിസി വിഭാഗത്തെയും ബിജെപിയ്ക്ക് എതിരായി അണിനിരത്തി വിജയിക്കാനുള്ള ശ്രമങ്ങളാണ് തന്ത്രങ്ങളാണ് കോണ്‍ഗ്രസ് പയറ്റിയിരുന്നതെന്നാണ് കോണ്‍ഗ്രസിനെതിരെ ഉയര്‍ന്ന ആക്ഷേപം. പുതിയ മന്ത്രിമാരില്‍ മൂന്ന് പേര്‍ പട്ടിക വിഭാഗത്തില്‍പ്പെടുന്നനവരാണ്. സൗരാഷ്ട്രയില്‍ ബിജെപിയെ പരാജയത്തില്‍ നിന്ന് രക്ഷിച്ചത് ഈ സമുദായ വോട്ടുകളാണ്. രണ്ട് പേര്‍ രജ്പുത് വിഭാഗത്തില്‍പ്പെടുന്നവരും ഒരാള്‍ ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ളതും ഒരാള്‍ ജൈന വംശജനുമാണ്.

 ബിജെപി നേതൃനിര

ബിജെപി നേതൃനിര

ഗാന്ധിനഗറിലെ സാച്ചിവലയ ഗ്രൗണ്ടില്‍ വച്ച് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കര്‍ എന്നിവരും സാന്നിധ്യമറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗും പരിപാടിയില്‍ സംബന്ധിച്ചു.

English summary
Vijay Rupani takes oath as Gujarat chief minister. Besides Narendra Modi and Amitshah Uttar Pradesh CM Yogi Adityanath, Rajasthan CM Vasundhara Raje Scindia and Chhattisgarh CM Raman Singh at the swearing-in
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X