കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ ക്രിസ്ത്യന്‍, ഭാര്യ ഹിന്ദു; മതപരിവര്‍ത്തന ആരോപണങ്ങളില്‍ മറുപടിയുമായി വിജയിയുടെ പിതാവ്

  • By Aami Madhu
Google Oneindia Malayalam News

ചെന്നൈ: വിജയ് ജോസഫ് ചന്ദ്രശേഖര്‍ എന്ന നടന്‍ വെറും വിജയ് മാത്രമായിരുന്നു ആരാധകര്‍ക്ക്,മെര്‍സല്‍ എന്ന സിനിമയ്ക്ക് മുന്‍പ് വരെ. മെര്‍സല്‍ എന്ന സിനിമയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചതോട് കൂടിയാണ് വിജയിയുടെ പേരിലെ ജോസഫും ചര്‍ച്ചയായത്, അതായത് ബിജെപി ചര്‍ച്ചയാക്കിയത്. ആ ചര്‍ച്ച ഏറ്റവും ഒടുവില്‍ ചെന്നെത്തി നിന്നത് നടനെതിരെയുള്ള ആദായ നികുതി വകുപ്പിന്‍റെ റെയ്ഡിലാണ്. പരിശോധനയില്‍ അനധികൃതമായി ഒരു ചില്ലിക്കാശ് പോലും കണ്ടെത്താന്‍ ആയില്ലെങ്കിലും ബിജെപി നടനെ വിടാതെ പിന്തുടര്‍ന്നു.

സോഷ്യല്‍ മീഡിയ വഴിയും നേരിട്ടുമെല്ലാം വീണ്ടും വിജയിയുടെ മതവും രാഷ്ട്രീയവുമെല്ലാം ചര്‍ച്ചയാക്കി. എന്നാല്‍ ഇതിനോടൊന്നും ഇതുവരെ താരം പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ താരത്തിന്‍റെ മതത്തെ കുറിച്ചുള്ള വിവാദങ്ങള്‍ക്ക് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പിതാവ് എസ്എ ചന്ദ്രശേഖര്‍.

 ക്രിസ്ത്യാനി ആയത് കൊണ്ട്

ക്രിസ്ത്യാനി ആയത് കൊണ്ട്

വിജയിയുടെ മെര്‍സല്‍ എന്ന ചിത്രത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ട് നിരോധനവും ജിഎസ്ടി അടക്കമുള്ള വിഷയങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതാണ് ബിജെപിയെ ചൊടിപ്പിച്ചത്. നടന്‍ ക്രിസ്ത്യാനി ആയത് കൊണ്ടാണ് കേന്ദ്രനയങ്ങളെ വിമര്‍ശിച്ചതെന്നായിരുന്നു ബിജെപി നേതാവ് എച്ച് രാജ അന്ന് പ്രതികരിച്ചത്.

 വിമര്‍ശനം ആവര്‍ത്തിച്ചു

വിമര്‍ശനം ആവര്‍ത്തിച്ചു

ഇതോടെയാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരുമെല്ലാം നടന്‍റെ മതം പറഞ്ഞുള്ള പ്രചരണം ശക്തമാക്കിയത്. എന്നാല്‍ പിന്നീട് വന്ന ബിഗില്‍, സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലും ബിജെപിക്കും തമിഴ്നാട്ടില്‍ പാര്‍ട്ടിയുടെ സഖ്യകക്ഷിയായ അണ്ണാ ഡിഎംകെയ്ക്കും എതിരായ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചു.

 പൊതുവേദിയിലും

പൊതുവേദിയിലും

എഡിഎംകെ നേതാവിന്‍റെ മകന്‍റെ വിവാഹത്തിന് സ്ഥാപിച്ച ഫ്ലക്സ് തലയില്‍ വീണ് പെണ്‍കുട്ടി മരിച്ച സംഭവവും സിനിമയില്‍ പ്രതിപാദിച്ചതോടെ എഡിഎംകെയും താരത്തിനെതിരെ വിമര്‍ശനം ശക്തമാക്കി. എന്നാല്‍ തന്‍റെ സിനിമയിലൂടെ പറഞ്ഞ നിലപാടുകള്‍ പൊതുവേദിയിലും താരം ആവര്‍ത്തിക്കുന്നതാണ് പിന്നീട് കണ്ടത്.

 ആദായ നികുതി വകുപ്പ്

ആദായ നികുതി വകുപ്പ്

ബിജെപിയുടേയും എഐഎഡിഎംകെയുടേയും രാഷ്ട്രീയത്തെ ഒന്നായി പൊളിച്ചടുക്കുന്ന പ്രസംഗങ്ങളും വിജയ് പൊതുവേദിയില്‍ നടത്തി. ഒരുഘട്ടത്തില്‍ നടന്‍ രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കുകയാണെന്ന ചര്‍ച്ചകള്‍ സജീവമായതിന് തൊട്ട് പിന്നാലെയായിരുന്നു ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട പണമിടപാടില്‍ ക്രമക്കേട് ആരോപിച്ച് വിജയിയുടെ വീട്ടീല്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.

 തള്ളി ആരാധകര്‍

തള്ളി ആരാധകര്‍

അതേസമയം പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലേങ്കിലും ബിജെപി നടനെ വെറുതെ വിടാന്‍ ഒരുക്കമായിരുന്നില്ല. ഷൂട്ടിങ്ങ് നടത്തുന്ന ലൊക്കേഷനിലേക്കും മറ്റും മാര്‍ച്ച് നടത്തി സിനിമ ചിത്രീകരണം തടസ്സപ്പെടുത്താനുള്ള ശ്രമം നടത്തി. എന്നാല്‍ ആരാധകര്‍ ഒറ്റക്കെട്ടായി ബിജെപിയുടെ ഇത്തരം നീക്കങ്ങളെയെല്ലാം ചെറുത്തു.

 മതപരിവര്‍ത്തനം

മതപരിവര്‍ത്തനം

ഈ നീക്കവും പൊളിഞ്ഞതോടെ നടനെതിരെ മതപരിവര്‍ത്തനം എന്ന ആരോപണമായിരുന്നു ബിജെപി ഉയര്‍ത്തിയത്. മതപരമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ തമിഴ് സിനിമാ താരങ്ങളില്‍ നിന്നും പണം സ്വീകരിച്ച് ആളുകളെ മത പരിവര്‍ത്തനം നടത്തുവെന്നും ഇതിന്‍റെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടത്തിയതെന്നുമായിരുന്നു വ്യാപകമായ പ്രചരണം നടന്നത്.

 പ്രതികരിച്ച് പിതാവ്

പ്രതികരിച്ച് പിതാവ്

അതേസമയം ഇത്തരം ആരോപണങ്ങളോടൊന്നും നടനോ കുടുംബമോ ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ വിവാദങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് വിജയിയുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍. ഒരു അഭിമുഖത്തിലാണ് സംവിധായകന്‍ കൂടിയായ ചന്ദ്രശേഖര്‍ പ്രതികരിച്ചത്.

 ഹിന്ദു വിശ്വാസി

ഹിന്ദു വിശ്വാസി

താന്‍ ക്രിസ്തു മതത്തില്‍ ജനിച്ച ഒരാളാണ്. എന്നാല്‍ തന്‍റെ ഭാര്യ ശോഭ ഹിന്ദു മതവിശ്വാസിയാണ്. തങ്ങളുടെ കുടുംബം ജീവിതത്തില്‍ ഇതുവരെ മതവിശ്വാസത്തിന് അമിതമായ പ്രാധാന്യം നല്‍കിയിട്ടില്ല, ചന്ദ്രശേഖര്‍ പറയുന്നു.

 ഇടപെട്ടിട്ടില്ല

ഇടപെട്ടിട്ടില്ല

45 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് താന്‍ ശോഭയെ വിവാഹം കഴിക്കുന്നത്. ഇന്ന് വരെ താന്‍ അവരുടെ മതവിശ്വാസങ്ങളില്‍ ഇടപെട്ടില്ല. ജീവിതത്തില്‍ ഒരിക്കല്‍ താന്‍ ജറുസലേമിലേക്ക് യാത്ര പോയിട്ടുണ്ട്. മൂന്ന് വട്ടം തിരുപ്പതിയില്‍ പോയി. അവിടെ പോയി തലമൊട്ടയടിച്ചു.

 ഹിന്ദു പെണ്‍കുട്ടിയെ

ഹിന്ദു പെണ്‍കുട്ടിയെ

വിജയ് വിവാഹം കഴിച്ചത് ഒരു ഹിന്ദു പെണ്‍കുട്ടിയെ ആണ്. വീട്ടില്‍ ഒരു വലിയ പൂജാ മുറി ഉണ്ടെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. വിജയിയുടെ വിവാഹം ക്രിസ്ത്യന്‍ മതാചാര പ്രകാരമാണ് നടന്നതെന്ന പ്രചാരണങ്ങളേയും അദ്ദേഹം തള്ളി.

 തെളിവ് കൊണ്ട് വരട്ടെ

തെളിവ് കൊണ്ട് വരട്ടെ

ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കൊണ്ട് വരട്ടെ. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ ഇത് ഉയര്‍ത്തിയവര്‍ പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകുമോയെന്നും ചന്ദ്രശേഖര്‍ ചോദിച്ചു.

English summary
Vijay's father about christian conversion allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X