'വിജയുടെ ജാതകം വിജയം കൊണ്ടുവരും, രാഷ്ട്രീയത്തിൽ ഒരു സുനാമി സൃഷ്ടിക്കും', ജ്യോതിഷിയുടെ വൈറൽ പ്രവചനം
തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ കുറിച്ചുകൊണ്ടാണ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നത്. പ്രമുഖ ദ്രാവിഡ പാർട്ടികളായ ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നിവയെ പിന്നിലാക്കി നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം കരുത്തുറ്റ സാന്നിധ്യമായി മാറി.
തിരഞ്ഞെടുപ്പിൽ വിജയിയുടെ പാർട്ടിയായ ടിവി.കെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കന്നിയങ്കത്തിൽ തന്നെ 108 സീറ്റുകളിൽ വിജയം നേടി ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകൾ കൂടിയാണ് വേണ്ടത്. കോൺഗ്രസ് ടിവികെയെ പിന്തുണച്ചേക്കും എന്നുളള സൂചനകളും പുറത്ത് വരുന്നുണ്ട്.
മുഖ്യമന്ത്രിയായിരുന്ന എം.കെ. സ്റ്റാലിനും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയും നയിച്ച മുന്നണികൾക്ക് വലിയ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പിൽ നേരിട്ടത്. ടിവികെ സ്ഥാനാർത്ഥിയോട് കൊളത്തൂരിൽ സ്റ്റാലിൻ പരാജയപ്പെട്ടത് ഞെട്ടിക്കുന്ന ട്വിസ്റ്റായി മാറി. പുതിയ പാർട്ടിയായ ടിവികെ ഇത്ര വലിയ മുന്നേറ്റം നടത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പോലും കരുതിയിരുന്നില്ല. ഈ വരുന്ന ഏഴാം തിയ്യതി വ്യാഴാഴ്ച വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഈ വിജയത്തിനിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് പ്രശസ്ത ജ്യോതിഷിയായ രാധൻ പണ്ഡിറ്റിനെക്കുറിച്ചാണ്. വിജയ് രാഷ്ട്രീയത്തിൽ ഒരു സുനാമി സൃഷ്ടിക്കുമെന്ന് രാധൻ മാസങ്ങൾക്ക് മുൻപേ പ്രവചിച്ചിരുന്നു. വിജയിയുടെ ജാതകവും പാർട്ടിയുടെ പേരും വിജയത്തിന് അനുകൂലമാണെന്നായിരുന്നു രാധൻ പണ്ഡിറ്റ് നടത്തിയ പ്രവചനം.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ രാധൻ പണ്ഡിറ്റ് വിജയിയെ നേരിൽ കണ്ട് അഭിനന്ദിക്കാൻ എത്തിയിരുന്നു. മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജ്യോതിഷ ഉപദേഷ്ടാവായും അറിയപ്പെടുന്ന ഇദ്ദേഹം ഇപ്പോൾ ടിവികെയുടെ വക്താവ് കൂടിയാണ്. അത് കൂടാതെ ടിവികെയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ നെയ്ത ജോൺ അരോകിയസ്വാമിയും സോഷ്യൽ മീഡിയയിൽ വൈറലാണ്. കരൂർ ദുരന്തവും വിവാഹ മോചനവും തൃഷയുമായുളള അടുപ്പവും പോലുളള വിവാദങ്ങളുണ്ടായിട്ടും കന്നി പോരാട്ടത്തിൽ ഇത്ര വലിയ വിജയം നേടാൻ ടിവികെയെ പ്രാപ്തമക്കിയത് ജോണിന്റെ തന്ത്രങ്ങളാണ്.














Click it and Unblock the Notifications