കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെര്‍സലിന് കമല്‍ ഹാസന്‍റെ പിന്തുണ: വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കരുതെന്ന് താരം

ചിത്രത്തില്‍ നിന്ന് ആ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ചില ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

Google Oneindia Malayalam News

ചെന്നൈ: ദീപാവലി ചിത്രം മെര്‍സല്‍ റിലീസ് ചെയ്തതിനെ തുടര്‍ന്ന്പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ സിനിമയ്ക്ക് പിന്തുണയുമായി നടന്‍ കമല്‍ ഹാസന്‍. തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ജിഎസ്ടിയെക്കുറിച്ച് പരാമര്‍ശിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് വഴിവെച്ചത്. ഇതോടെ ചിത്രത്തില്‍ നിന്ന് ആ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ചില ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മെര്‍സലിനെ വീണ്ടും സെന്‍സറിംഗിന് വിധേയമാക്കരുതെന്ന ആവശ്യവുമായി കമല്‍ ഹാസന്‍ രംഗത്തെത്തിയത്. ട്വിറ്ററിലായിരുന്നു ഉലകനായക‍ന്‍റെ പ്രതികരണം.

മെര്‍സലിന് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതാണെന്നും വീണ്ടും സെന്‍സറിംഗിന് വിധേയമാക്കരുതെന്നുമാണ് കമല്‍ ഹാസന്‍ ട്വീറ്റില്‍ കുറിച്ചത്. ഇതിന് പുറമേ യുക്തിപരമായ പ്രതികരണങ്ങളിലൂടെയാണ് വിമര്‍ശനങ്ങളെ നേരിടേണ്ടതെന്നും വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കരുതെന്നും കമല്‍ ഹാസന്‍ ട്വീറ്റില്‍ ആവശ്യപ്പെടുന്നു.

 ഒത്തുതീര്‍പ്പിന് സമ്മതം!

ഒത്തുതീര്‍പ്പിന് സമ്മതം!

മെര്‍സലിലെ വിവാദ രംഗങ്ങള്‍ നീക്കം ചെയ്യാനുള്ള ബിജെപി തമിഴ്നാട് ഘടകത്തിന്‍റെ ആവശ്യം ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ സമ്മതിച്ചുവെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്ത് 2017 ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വന്നന ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ സമ്മതിച്ചുവെന്നുള്ള സൂചനകളുണ്ട്.

 ചിത്രത്തില്‍ തെറ്റില്ല

ചിത്രത്തില്‍ തെറ്റില്ല

മെര്‍സല്‍ എന്ന ചിത്രത്തില്‍ തന്‍റെ മകന്‍ പറയുന്നതില്‍ തെറ്റായി ഒന്നുമില്ലെന്നും ബിജെപി നേതാക്കള്‍ പോലും ജിഎസ്ടിയെയും നോട്ടുനിരോധനത്തെയും വിമര്‍ശിച്ചിട്ടുണ്ടെന്നും 70 തോളം ചിത്രങ്ങളുടെ സംവിധായകനായ എസ് എ ചന്ദ്രശേഖറാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 ബിജെപി നേതാക്കള്‍ ചിത്രത്തിനെതിരെ

ബിജെപി നേതാക്കള്‍ ചിത്രത്തിനെതിരെ

ബിജെപി നേതാവ് തമിളരസി സൗന്ദര്‍രാജന്‍, കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, . ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ, തിര്‍ന്ന ബിജെപി നേതാവ് എല്‍ ഗണേശ് തുടങ്ങിയ നേതാക്കളാണ് മെര്‍സലിനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയത്.

Recommended Video

cmsvideo
നടന്‍ വിജയിക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി BJP | Oneindia Malayalam
 പാ രഞ്ജിത്തിന്‍റെ പിന്തുണ

പാ രഞ്ജിത്തിന്‍റെ പിന്തുണ


മെര്‍സല്‍ ചിത്രത്തിനെതിരെ ബിജെപിയില്‍ നിന്നുയര്‍ന്ന ഭീഷണിയില്‍ പിന്തുണയുമായി സംവിധായകന്‍ പാ രഞ്ജിത് രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ നിന്ന് മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യേണ്ടതില്ലെന്നും പാ രഞ്ജിത് ചൂണ്ടിക്കാണിച്ചു. സിനിമയിലുള്ളത് ജനങ്ങളുടെ ബുദ്ധിമുട്ടുകളാണെന്നും ആ രംഗങ്ങള്‍ക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും പാ രഞ്ജിത് ചൂണ്ടിക്കാണിച്ചിരുന്നു.

 പരാമര്‍ശം ചൊടിപ്പിച്ചു

പരാമര്‍ശം ചൊടിപ്പിച്ചു

ഏഴ് ശതമാനം ജിഎസ്ടി നടപ്പിലാക്കുന്ന സിംഗപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജിഎസ്ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് സിനിമയില്‍ ചോദിക്കുന്നുണ്ട്. ഇതൊക്കെയാണ് ബിജെപി പ്രവർത്തകരെ ചൊടിപ്പിക്കുന്നത്. ആശുപത്രിയിലെ വെന്റിലേറ്ററില്‍ എലി കടിച്ച് കുഞ്ഞ് മരിച്ചതും ഗോരഖ്പ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരണമടഞ്ഞതും നോട്ടു നിരോധനവുമെല്ലാം സിനിമയില്‍ ഹാസ്യ രൂപേണ വിമര്‍ശിക്കുന്നുണ്ട്. ഇതെല്ലാമാണ് ബിജെപി നേതാക്കളെ പ്രകോപിപ്പിച്ചിട്ടുള്ളത്.

 എല്ലാം വിജയയ് യുടെ തന്ത്രങ്ങള്‍!

എല്ലാം വിജയയ് യുടെ തന്ത്രങ്ങള്‍!

രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള വിജയ് യുടെ തന്ത്രങ്ങളാണ് മോദിയുടെ നയങ്ങള്‍ക്കെതിരെയുള്ള ഈ പരിഹാസങ്ങളെന്നും ഇതുവഴി സമൂഹത്തിലേക്ക് തെറ്റായ സന്ദേശം എത്തിക്കാനാണ് വിജയ് ശ്രമിക്കുന്നതെന്നുമാണ് ബിജെപി നേതാക്കളുന്നയിക്കുന്ന ആരോപണം.

 ക്രിസ്താനിയായത് തെറ്റോ!

ക്രിസ്താനിയായത് തെറ്റോ!

മെര്‍സലില്‍ മുഖ്യ വേഷത്തിലെത്തിയ തമിഴ് നടന്‍ വിജയ് ക്രിസ്ത്യാനിയാണെന്ന് ചൂണ്ടിക്കാണിച്ച് വര്‍ഗ്ഗീയ ആരോപണങ്ങളുമായി തമിഴ്നാട്ടിലെ ബിജെപി നേതാവ് എച്ച് രാജ രംഗത്തത്തിയിരുന്നു. ജോസഫ് വിജയ് എന്ന പരാമര്‍ശിച്ചുകൊണ്ടാണ് സിനിമയ്ക്കെതിരെ ട്വീറ്റ് ചെയ്തിട്ടുള്ളത്. ചിത്രത്തിന്‍റെ നിര്‍മാതാവ് ഹേമ രുക്മാനിയേയും വിവാദത്തിലേയ്ക്ക് വലിച്ചിഴച്ച നേതാവ് അവര്‍ ക്രിസ്ത്യാനിയാണെന്ന് സംശയിക്കുന്നുവെന്നും രാജ ചൂണ്ടിക്കാണിച്ചിരുന്നു.

English summary
The controversy over a politically-loaded dialogue in Tamil superstar Vijay's new film, Mersal, on GST, or Goods and Services Tax, hasn't worried the actor's fans who say it would help establish Vijay as a real-life hero who takes up problems facing people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X