കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുശ്ബുവിന് പിറകേ 'ദളപതി വിജയ്' ബിജെപിയിലേക്കോ? ഉത്തരം നല്‍കി പിതാവ് ചന്ദ്രശേഖര്‍...

Google Oneindia Malayalam News

ചെന്നൈ: സിനിമ താരങ്ങളും സെലിബ്രിറ്റികളും എല്ലാം ബിജെപിയിലേക്ക് ചേക്കേറുന്ന കാലമാണ്. കേരളത്തില്‍ ആദ്യം ബിജെപിയില്‍ എത്തിയ താരമായിരുന്നു സുരേഷ് ഗോപി. തമിഴകത്തും അത്തരത്തില്‍ പല ചര്‍ച്ചകളും നടക്കുന്നുണ്ട്.

ഇനി പിണറായിക്ക് ഉറപ്പിക്കാം, ചരിത്രം കുറിയ്ക്കാം... കേരളത്തിലെ ക്രൈസ്തവ വോട്ടു ചരിത്രം വഴിമാറും?ഇനി പിണറായിക്ക് ഉറപ്പിക്കാം, ചരിത്രം കുറിയ്ക്കാം... കേരളത്തിലെ ക്രൈസ്തവ വോട്ടു ചരിത്രം വഴിമാറും?

ഇതിനിടയിലാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് ബിജെപിയില്‍ ചേര്‍ന്നേക്കും എന്ന അഭ്യൂഹം പരന്നത്. മെര്‍സല്‍ സിനിമ റിലീസ് സമയത്ത് ബിജെപിക്കാര്‍ വേട്ടയാടിയ വിജയ് ബിജെപിയിലേക്ക് പോവുക എന്നത് ആരാധകരെ സംബന്ധിച്ച് സഹിക്കാന്‍ പറ്റുന്ന കാര്യം ആയിരുന്നില്ല. എന്തായാലും ഇതിന്റെ സത്യാവസ്ഥയും വിശദീകരണവും എല്ലാം പുറത്ത് വന്നിട്ടുണ്ട്...

വിജയ് ബിജെപിയിലേക്കെന്ന്

വിജയ് ബിജെപിയിലേക്കെന്ന്

ദളപതി വിജയ് ബിജെപിയില്‍ ചേരുന്നു എന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. എന്നാല്‍ എവിടേയും വാര്‍ത്തയുടെ സ്രോതസ് ഉണ്ടായിരുന്നില്ല. പക്ഷേ, സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് വലിയ ചര്‍ച്ചയായി.

ഖുശ്ബുവിന് പിറകേ

ഖുശ്ബുവിന് പിറകേ

കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് കൂടിയായ ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിനോട് ചേര്‍ത്ത് വച്ചായിരുന്നു വിജയും ബിജെപിയില്‍ ചേരുന്നു എന്ന മട്ടില്‍ വാര്‍ത്തകള്‍ പുറത്ത് വന്നത്.

പിതാവ് പറഞ്ഞത്

പിതാവ് പറഞ്ഞത്

വിജയുടെ പിതാവും സംവിധായകനും ആയ എസ്എ ചന്ദ്രശേഖര്‍ തന്നെ പിന്നീട് ഇതേ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു. തീര്‍ത്തും തെറ്റായ വാര്‍ത്തയാണ് പ്രചരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് സംബന്ധിച്ച് തനിക്കും ഒരുപാട് ഫോണ്‍കോളുകള്‍ വന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പ്രവേശനം

രാഷ്ട്രീയ പ്രവേശനം

വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് പലതവണ പറഞ്ഞിട്ടുള്ള ആളാണ് പിതാവ് എസ്എ ചന്ദ്രശേഖര്‍. രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ട സമയത്ത് വിജയ് അത് ചെയ്യും എന്നായിരുന്നു മുമ്പ് പലപ്പോഴും എസ്എ രാജശേഖര്‍ തന്നെ സൂചിപ്പിച്ചിട്ടുള്ളത്.

ബിജെപിയും ജോസഫ് വിജയും

ബിജെപിയും ജോസഫ് വിജയും


വിജയ്‌ക്കെതിരെ ഏറ്റവും മോശമായ രീതിയില്‍ കാമ്പയിനുകള്‍ നടത്തിയിട്ടുള്ള പാര്‍ട്ടിയാണ് ബിജെപി. വിജയുടെ മതം പറഞ്ഞ് വരെ കാമ്പയിനുകള്‍ നടന്നിട്ടുണ്ട്. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ജോസഫ് വിജയ് എന്നായിരുന്നു അന്ന് ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി അഭിസംബോധന ചെയ്തത്.

മെര്‍സല്‍ സിനിമ

മെര്‍സല്‍ സിനിമ

മെര്‍സല്‍ സിനിമയുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങളുടെ തുടക്കം. രാജ്യത്തെ ആരോഗ്യസുരക്ഷാ സംവിധാനങ്ങളെ വിമര്‍ശിക്കുന്ന സിനിമയില്‍ ജിഎസ്ടിയെ കുറിച്ചും വിമര്‍ശനമുണ്ടായിരുന്നു. ഇതായിരുന്നു ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

വേട്ടയാടല്‍

വേട്ടയാടല്‍

മെര്‍സലിന് ശേഷം വിജയ് തുടര്‍ച്ചയായി വേട്ടയാടപ്പെടുന്ന സാഹചര്യവും ഉണ്ടായി. അദ്ദേഹത്തിന്റെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ പരിശോധനയും നടന്നു. മണിക്കൂറുകളോളം ചോദ്യം ചെയ്യുന്ന സാഹചര്യവും ഉണ്ടായി. മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു ഇത്. ബിജെപിയാണ് ഇതിന് പിന്നിൽ എന്നായിരുന്നു ആക്ഷേപം.

കോണ്‍ഗ്രസിനോട് അടുപ്പം

കോണ്‍ഗ്രസിനോട് അടുപ്പം

വിജയ് മുമ്പ് കോണ്‍ഗ്രസിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ, മുമ്പൊരിക്കല്‍ നരേന്ദ്ര മോദി ചെന്നൈയില്‍ എത്തിയപ്പോള്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അതും വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു

English summary
Actor Vijay's political entry to BJP: Father SA Chandrasekhar explains the reality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X