വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും'
തമിഴ് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയിയുടെ ഭാര്യ സംഗീത ചെങ്കൽപ്പട്ട് കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു. വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെയോ മറ്റൊരു വീട്ടിലേക്ക് മാറുന്നതുവരെയോ ചെന്നൈ നീലാങ്കരയിലുള്ള വസതിയിൽ തനിക്ക് താമസിക്കാൻ അനുമതി നൽകണമെന്ന് ഹർജിയിൽ അവർ ആവശ്യപ്പെട്ടു. വിജയുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് സംഗീതയുടെ ഈ പുതിയ നീക്കം.
തന്നെ നീലാങ്കരയിലെ വീട്ടിൽ പ്രവേശിക്കാൻ വിജയ് അനുവദിക്കുന്നില്ലെന്നും, ഈ ആവശ്യം ഉന്നയിച്ചപ്പോൾ അദ്ദേഹത്തിന്റെ അഭിഭാഷകർ ഭീഷണിപ്പെടുത്തിയെന്നും പുതിയ ഹർജിയിൽ സംഗീത ആരോപിച്ചു. 'വിജയ് താമസിക്കുന്ന വീട്ടിൽ എനിക്കും തുല്യമായ ഓഹരിയുണ്ട്' എന്ന് അവർ ഹർജിയിൽ പ്രത്യേകം എടുത്തുപറഞ്ഞു. 26 വർഷം നീണ്ട ദാമ്പത്യത്തിനുശേഷം, വിവാഹമോചന ഹർജി നൽകിയതിനെത്തുടർന്ന് ചെന്നൈയിൽ തനിക്ക് താമസിക്കാൻ ഇടമില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

1999-ലാണ് വിജയ് സംഗീതയെ വിവാഹം ചെയ്തത്. ഈ ദമ്പതികൾക്ക് 25 വയസ്സുള്ള മകനും 20 വയസ്സുകാരിയായ മകളുമുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിജയും സംഗീതയും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. സംഗീത ലണ്ടനിലായിരുന്നു താമസം. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ഡിസംബറിൽ സംഗീത വിജയിയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ചെങ്കൽപ്പട്ട് കോടതിയിൽ ആദ്യ ഹർജി നൽകിയത്.
2021-ൽ താൻ അറിഞ്ഞ വിജയുടെ വിവാഹേതര ബന്ധമാണ് വിവാഹമോചനത്തിന് കാരണമായതെന്ന് സംഗീത ആരോപിച്ചിരുന്നു. വിജയും ഒരു നടിയും ഒന്നിച്ച് പലതവണ വിദേശരാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്, ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു, ഈ വിഷയത്തിൽ വിജയ് നിഷേധമോ എതിർപ്പോ പ്രകടിപ്പിച്ചില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
വിജയുടെ പ്രവൃത്തികൾ തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും, അവഗണനയും മാനസിക പീഡനവുമായി ഈ വിവാഹജീവിതം തുടരാൻ കഴിയില്ലെന്നും സംഗീത ഹർജിയിൽ വ്യക്തമാക്കി. അതിനാൽ, തനിക്ക് വിവാഹമോചനം വേണമെന്ന് അവർ ആവശ്യപ്പെട്ടു. കൂടാതെ, സിനിമകളിൽ നിന്ന് കോടിക്കണക്കിന് വരുമാനം നേടുന്ന വിജയ് തനിക്കും മക്കൾക്കും ന്യായമായ ജീവനാംശം നൽകണമെന്നും അവർ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിച്ചു.
ഇല്ലെങ്കില്‍ സമാന സൗകര്യമുള്ള മറ്റൊരു വീട്
നീലാങ്കരയിലെ വീടാണ് തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ പ്രധാന ഭവനമെന്നും, കേസ് തീരുന്നത് വരെ അവിടെ താമസിക്കാൻ അനുമതി നൽകണമെന്നും സംഗീത ഹർജിയിൽ അഭ്യർത്ഥിച്ചു. അത് സാധ്യമല്ലെങ്കിൽ, അതേ നിലവാരത്തിലുള്ള മറ്റൊരു വീട് നൽകണമെന്നും ആവശ്യപ്പെട്ടു. പലതവണ ശ്രമിച്ചിട്ടും പരസ്പര സമ്മതത്തോടെയുള്ള വേർപിരിയലിന് വിജയ് വിസമ്മതിക്കുകയാണെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസം വിജയും തൃഷയും ഒരുമിച്ച് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന്റെ വീഡിയോ വൈറലായിരുന്നു. കോടതിയില്‍ സംഗീത ഹര്‍ജി സമര്‍പ്പിച്ചതിന് ശേഷമാണ് ഈ വീഡിയോ പ്രചരിച്ചത്. ഇത് പല പ്രമുഖരുടെയും എതിര്‍പ്പിന് ഇടയാക്കി. തൊട്ടുപിന്നാലെയാണ് സംഗീത കോടതിയില്‍ വീണ്ടും പുതിയ ആവശ്യം ഉന്നയിച്ചത്.












Click it and Unblock the Notifications