Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് സേതുപതി ഒടുവില്‍ പ്രതികരിച്ചു; തന്നെ അറിയുന്നവര്‍ കേട്ടാല്‍ ചിരിക്കും, പരാതി നല്‍കി

ചെന്നൈ: തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ പ്രതികരിച്ച് നടന്‍ വിജയ് സേതുപതി. ആരോപണം നിഷേധിച്ച അദ്ദേഹം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട് എന്ന് അറിയിച്ചു. ഡെക്കാള്‍ ക്രോണിക്കിള്‍ പ്രതിനിധിയോടാണ് വിജയ് സേതുപതി വിഷയത്തില്‍ പ്രതികരിച്ചത്. ആരോപണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നതോടെ തന്റെ കുടുംബവും സുഹൃത്തുക്കളും വളരെ അസ്വസ്ഥരായെന്നും വിജയ് സേതുപതി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വിജയ് സേതുപതിക്കെതിരെ കാസ്റ്റിങ് കൗച്ച് ആരോപണം ഉയര്‍ന്നത്. രമ്യ മോഹന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നായിരുന്നു ആരോപണം. വിജയ് സേതുപതി ഒരു യുവതിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്നും യുവതി ഇപ്പോള്‍ പുനരധിവാസ കേന്ദ്രത്തിലാണെന്നുമായിരുന്നു ആരോപണം. നടന്‍ നല്ല പിള്ള ചമഞ്ഞ് നടക്കുകയാണെന്നും ട്വീറ്റില്‍ ആരോപിച്ചു.

vijay sethupathi-

വിജയ് സേതുപതി പണം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നും ഇപ്പോള്‍ പുണ്യാളനായി നടക്കുകയാണെന്നും രമ്യ മോഹന്‍ ആരോപിക്കുന്നു. എന്നാണ് ആരോപിക്കപ്പെട്ട സംഭവം നടന്നത്, എവിടെയാണ് നടന്നത് എന്നീ കാര്യങ്ങള്‍ രമ്യ വെളിപ്പെടുത്തുന്നില്ല. സത്യം അന്വേഷിക്കുന്നതിന് പകരം ഇരയെ കുറ്റപ്പെടുത്തുകയാണ് ഇവിടെ നടക്കുന്നതെന്നും രമ്യ പറഞ്ഞു. പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്തു.

പതിവ് രീതിയിലാണ് ഇതിനോട് വിജയ് സേതുപതി പ്രതികരിച്ചത്. തന്നെ അറിയുന്നവര്‍ ഇതുകേട്ടു ചിരിക്കും. താന്‍ ആരാണ് എന്ന് തനിക്ക് നല്ല ബോധ്യമുണ്ട്. ഇത്തരം ആരോപണങ്ങളൊന്നും തന്നെ അസ്വസ്ഥനാക്കില്ല. എന്നാല്‍ കുടുംബവും അടുത്ത സുഹൃത്തുക്കളും അസ്വസ്ഥരാണ്. കാര്യമാക്കേണ്ട എന്ന് അവരോട് പറഞ്ഞിട്ടുണ്ട്. ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി ചെയ്തതാവും. അവരത് ആസ്വദിക്കട്ടെ എന്നും വിജയ് സേതുപതി പറഞ്ഞു.

അതേസമയം, സംഭവത്തില്‍ നിയമപരമായി നീങ്ങാനാണ് വിജയ് സേതുപതിയുടെ തീരുമാനം. സൈബര്‍ സെല്ലില്‍ നടന്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷമായി പലതരം കുപ്രചാരണങ്ങള്‍ നേരിടുന്നുണ്ട്. അതൊന്നും ഇതുവരെ തന്നെ ബാധിച്ചിട്ടില്ല. ഇനിയൊട്ടു ബാധിക്കാനും പോകുന്നില്ല എന്നും ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ വിജയ് സേതുപതി പറഞ്ഞു.

തമിഴ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന വിജയ് സേതുപതിക്ക് തെന്നിന്ത്യയില്‍ വ്യാപിച്ചുകിടക്കുന്ന ആരാധകരുണ്ട്. ഷാരൂഖ് ഖാന്‍ നായകനായ ജവാനിലും കത്രീന കെയ്ഫ് കേന്ദ്ര കഥാപാത്രമായുള്ള മേരി ക്രിസ്മസിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്ത താരം കൂടിയാണ് വിജയ് സേതുപതി. നിത്യ മേനോന്‍ നായികയായ തലൈവന്‍ തലൈവി എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ വിജയ് സേതുപതിയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+