നടന്‍ തവസിയുടെ കണ്ണീര് തുടക്കാന്‍ വിജയ് സേതുപതി; സഹായവുമായി കൂടുതല്‍ താരങ്ങള്‍
ചെന്നൈ: ക്യാന്‍സര്‍ ബാധിച്ച് ചികില്‍സിക്കാന്‍ പണമില്ലാത്ത തമിഴ് നടന്‍ തവസിക്ക് സഹായവുമായി വിജയ് സേതുപതി. മറ്റു ചില താരങ്ങളും സഹായത്തിന് തയ്യാറായി. കഴിഞ്ഞ ദിവസമാണ് തവസിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ക്യാന്‍സര്‍ ബാധിച്ച് ചികില്‍സിയലാണെന്നും ആശുപത്രി ചെലവിന് പണില്ലാത്തതിനാല്‍ പ്രതിസന്ധിയിലാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു തവസിയുടെ വീഡിയോ.

വീഡിയോയില്‍ അദ്ദേഹത്തെ കണ്ടവര്‍ക്കാര്‍ക്കും മനസിലാകാത്ത തരത്തില്‍ രൂപം മാറിയിരുന്നു. മെലിഞ്ഞ് എല്ല് പൊന്തി അവശനായ നിലയിലായിരുന്നു തവസി. വീഡിയോ ശ്രദ്ധയില്‍പ്പെട്ട നടന്‍ ശിവകാര്‍ത്തികേയന്‍ തന്റെ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ മുഖേന 25000 രൂപ കൈമാറി. ഇപ്പോള്‍ വിജയ് സേതുപതി സഹായവുമായി എത്തിയിരിക്കുകയാണ്. ഒരു ലക്ഷം രൂപയാണ് അദ്ദേഹം തവസിക്ക് കൈമാറിയത്. നടന്‍ സൂരി 20000 രൂപ എത്തിച്ചുനല്‍കി. കൂടുതല്‍ താരങ്ങള്‍ സഹായവുമായി എത്തുമെന്നാണ് കരുതുന്നത്.
ഒട്ടേറെ തമിഴ് സിനിമകളില്‍ വേഷമിട്ട വ്യക്തിയാണ് തവസി. വര്‍ഷങ്ങളോളം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നിരുന്നു. കൂടുതലും പൂജാരിയുടെയും ജ്യോല്‍സ്യന്റെയും വേഷങ്ങളിലാണ് എത്തിയിരുന്നത്. ശിവകാര്‍ത്തികേയന്‍ നായകനായ വരുതപടാത വാലിബര്‍ സംഘത്തില്‍ ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്തിരുന്നു തവസി.
കുറച്ച് കാലമായി തവസി ക്യാന്‍സര്‍ ബാധിതനായി ചികില്‍സയിലാണ്. ദൃഢഗാത്രനായി കാണപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയില്‍ മെലിഞ്ഞ് അവശനായിരിക്കുന്ന തവസിയെ ആണ് കണ്ടത്. പണമില്ലാത്തതിനാല്‍ പിതാവിന്റെ ചികില്‍സ മുടങ്ങിയിരിക്കുകയാണെന്ന് അര്‍മുഖം പറയുന്നു.
വര്‍ഷങ്ങളോളം സിനിമയിലുണ്ടായിരുന്നു. നിരവധി സിനിമകളില്‍ വേഷമിട്ടു. ഇങ്ങനെ ഒരു രോഗം എന്നിലുണ്ടായിരുന്നു എന്നറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഒന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥയായി. സംസാരിക്കാന്‍ പോലും പ്രയാസം നേരിടുന്നു. സിനിമാ രംഗത്തുള്ളവര്‍ എന്നെ സഹായിക്കണം. രോഗം ഭേദമാകണം. സിനിമയില്‍ തിരിച്ചെത്തണമെന്നും തവസി വീഡിയോയില്‍ പറയുന്നു.












Click it and Unblock the Notifications