'അയാൾ വർഷങ്ങളോളം അവളെ ഉപയോഗിച്ചു', വിജയ് സേതുപതിക്ക് എതിരെ കാസ്റ്റിംഗ് കൗച്ച് ആരോപണം
ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതിക്കെതിരെ കാസ്റ്റിംഗ് കൗച്ച് ആരോപണം. രമ്യ മോഹന്‍ എന്ന പേരിലുളള എക്‌സ് അക്കൗണ്ടില്‍ നിന്നാണ് വിജയ് സേതുപതിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നത്. സുഹൃത്തായ യുവതിക്ക് ആണ് വിജയ് സേതുപതിയില്‍ നിന്ന് ദുരനുഭവം ഉണ്ടായതെന്ന് ഇവര്‍ ആരോപിക്കുന്നു. വിവാദമായതോടെ രമ്യ മോഹന്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.
കോളിവുഡിലെ മയക്കുമരുന്ന്- കാസ്റ്റിംഗ് കൗച്ച് സംസ്‌ക്കാരം ഒരു തമാശയല്ല. ഇന്ന് മാധ്യമരംഗത്തെ അറിയപ്പെടുന്ന മുഖമായ ഒരു പെണ്‍കുട്ടി അവള്‍ക്ക് തീരെ പരിചിതമല്ലാത്ത ഒരു ലോകത്തേക്ക് വലിച്ചിഴക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ അവളൊരു റീഹാബിലിറ്റേഷന്‍ സെന്ററിലാണ്. മയക്കുമരുന്നും മാനിപുലേഷനും ചൂഷണവും സിനിമാ രംഗത്ത് സാധാരണമാണ് എന്ന തരത്തിലായിരുന്നു കാര്യങ്ങള്‍. കാരവന്‍ ഫേവറുകള്‍ക്കായി വിജയ് സേതുപതി 2 ലക്ഷം രൂപയും ഡ്രൈവ്‌സിന് വേണ്ടി അന്‍പതിനായിരം രൂപയും വിജയ് സേതുപതി ഓഫര്‍ ചെയ്തു. എന്നിട്ട് സോഷ്യല്‍ മീഡിയയില്‍ പുണ്യവാളനായി അഭിനയിക്കുന്നു.

വര്‍ഷങ്ങളോളം അയാള്‍ അവളെ ഉപയോഗിച്ചു. ഇതൊരു കഥ മാത്രമല്ല. നിരവധി കഥകളുണ്ട്. മാധ്യമങ്ങള്‍ ഇത്തരം ആളുകളുടെ പുള്യവാളന്മാരെ പോലെ ആരാധിക്കുന്നു. മയക്കുമരുന്ന്-സെക്‌സ് നെക്‌സസ് യഥാര്‍ത്ഥ്യമാണ്. തമാശയല്ല, എന്നായിരുന്നു ട്വീറ്റ്. ഇത് പിന്നീട് രമ്യ ഡിലീറ്റ് ചെയ്യുകയും ചെയ്തു. നിരവധി പേരാണ് ആരോപണത്തില്‍ സംശയം ഉന്നയിച്ചത്. സത്യത്തെ അംഗീകരിക്കാതെ ചിലര്‍ ആരോപണം ഉന്നയിച്ചവരെ ചോദ്യം ചെയ്യുകയാണെന്ന് മറ്റൊരു ട്വീറ്റില്‍ രമ്യ കുറ്റപ്പെടുത്തി.
ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ ചാറ്റും ഡയറിയും വായിച്ചപ്പോഴാണ് കുടുംബം ഇക്കാര്യങ്ങളൊക്കെ അറിയുന്നതെന്നും ഇപ്പോള്‍ അവളുടെ ജീവിതം വേദനയായി മാറിയിരിക്കുകയാണെന്നും രമ്യ പറയുന്നു. വിജയ് സേതുപതി സിനിമയിലെ ജെന്റില്‍മാനായി അറിയപ്പെടുന്ന താരമാണ്. ഇത് ആദ്യമായാണ് വിജയ് സേതുപതിക്ക് എതിരെ ഇത്തരമൊരു ആരോപണം ഉയരുന്നത്. ആരോപണത്തില്‍ നടന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications