കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് വിഷയത്തിൽ ഇടപ്പെട്ട് വിജയ് സേതുപതിയും; വിമർശകരുടെ വായ അടപ്പിച്ച് മാസ് ഡയലോഗ്!!

Google Oneindia Malayalam News

Recommended Video

cmsvideo
Vijay sethupathi's tweet showing his support for Vijay

ചെന്നൈ: നടൻ വിജയ്ക്ക് പിന്തുണയുമായി നടൻ വിജയ് സേതുപതി രംഗത്ത്. വിജയ്‌യെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന സാഹചര്യത്തിലാണ് പിന്തുണയുമായി വിജയ് സേതുപതി രംഗത്ത് എത്തിയിരിക്കുന്നത്. വിജയ്‍യുടെ മതവുമായി ബന്ധപ്പെട്ട പ്രചരണം വലിയ തോതിൽ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഇത്തരത്തിൽ വ്യാജവാർത്ത പ്രചരിക്കുന്നവർക്കെതിരെയാണ് വിജയ് സേതുപതി രംഗത്തെത്തിയിരിക്കുന്നത്. വിജയ്‌യ്ക്ക് നേരെ ഉണ്ടായ ആദായനികുതി റെയ്ഡിന്റെ പിന്നാമ്പുറം എന്ന രീതിയിൽ ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതില്‍ വിജയ്‍യുടെ മതത്തെക്കുറിച്ചും വിജയ് സേതുപതിയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ടായിരുന്നു.

മതപരമായ വിമർശനം

മതപരമായ വിമർശനം


ഈ കുറിപ്പ് പങ്കുവെച്ച്കൊണ്ടാണ് വിജയ് സേതുപതി പ്രതികരിച്ചിരിക്കുന്നത്. മതപരമായി ബന്ധമുള്ള സ്ഥാപനം താരങ്ങളില്‍ നിന്നും ഫണ്ട് സ്വീകരിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നു എന്ന രീതിയിലായിരുന്നു പ്രചരണം. ഇതാണ് കേന്ദ്രസർക്കാരിനെ ചൊടിപ്പിച്ചതെന്നും ഇനിയും റെയ്ഡ് ഉണ്ടാകുമെന്നും കുറിപ്പിൽ പറയുന്നു. ‘പോയി വേറെ പണി ഉണ്ടെങ്കിൽ അതുപോയി ചെയ്യൂ' എന്നായിരുന്നു ഈ ആരോപണത്തിൽ വിജയ് സേതുപതിയുടെ മറുപടി.

പ്രതികരണം ട്വിറ്ററിലൂടെ

പ്രതികരണം ട്വിറ്ററിലൂടെ


ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. ഴിഞ്ഞ ദിവസമാണ് ബിഗിൽ സിനിമയുടെ പ്രതിഫലുമായി ബന്ധപ്പെട്ട് വിജയ്‍യെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നത്. മാസ്റ്റർ സിനിമയുടെ ലൊക്കേഷനിലെത്തിയാണ് ഇവർ വിജയ്‍യെ ചോദ്യം ചെയ്തത്. 30 മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിന് ശേഷം ഇക്കഴിഞ്ഞവെള്ളിയാഴ്ച്ചയാണ് വിജയ് മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനിൽ മങ്ങിയെത്തിയത്. വിജയ് സേതുപതിയാണ് ഈ ചിത്രത്തിൽ വില്ലൻ കഥാപാത്രം അവതരിപ്പിക്കുന്നത്.

തമിഴ്നാടിനെ രക്ഷിക്കൂ

തമിഴ്നാടിനെ രക്ഷിക്കൂ

അതേസമയം നടൻ വിജയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. തമിഴ്നാടിനെ രക്ഷീക്കൂ എന്ന പേരിൽ വിജയ് ഫാൻസിന്റെ പേരിൽ കഴിഞ്ഞ ദിവസം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ആരാധകർ പതിച്ച പോസ്റ്ററുകളിൽ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയും തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറും വിജയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്. 'ഞങ്ങള്‍ ആന്ധ്രയെ രക്ഷിച്ചു. പ്രശ്‌നങ്ങളിലകപ്പെട്ടിരിക്കുന്ന തമിഴ്‌നാടിനെ നിങ്ങള്‍ രക്ഷിക്കണം, ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കണം എന്നാണ് പോസ്റ്ററിൽ എഴുതിയിരുന്നത്.

എല്ലാം പകപോക്കൽ...

എല്ലാം പകപോക്കൽ...

നോട്ട് നിരോധനവും, ജിഎസ്ടിയുമെല്ലാം വിജയ് ചിത്രങ്ങളിൽ വിമര്ഡശനം ഉയർന്നവയാണ്. ഇതിന്റെ പകപോക്കലാണ് ഇൻകം ടാക്സ് റെയ്ഡ് എന്നാണ് വിമർശനം. റെയ്ഡ് നടന്നിരുന്നെങ്കിലും വിജയ് യുടെ പക്കൽ നിന്ന് നിയമപരമല്ലാത്ത ഒന്നും തന്നെ പിടിച്ചെടുക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. അതേസമയം വിജയ് യുടെ രാഷ്ട്രീയ പ്രവേശം ഉണ്ടാകാനുള്ള സാധ്യതകളും അരാധകർ തള്ളിക്കലയുന്നില്ല.

English summary
Vijay Sethupathi's tweet about actor Vijay issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X