'വിജയ് ഉറങ്ങുന്നത് 4 മണിക്കൂറോളം മാത്രം, ദിവസവും 20 മണിക്കൂർ വരെ ജോലി', ടിവികെ മന്ത്രിയുടെ വെളിപ്പെടുത്തൽ

സൂപ്പര്‍ താരം മാത്രമല്ല സൂപ്പര്‍ മുഖ്യമന്ത്രിയുമാണ് എന്ന നിലയിലേക്കാണ് തമിഴ്‌നാട്ടില്‍ വിജയുടെ പ്രകടനം വിലയിരുത്തപ്പെടുന്നത്. കന്നി തിരഞ്ഞെടുപ്പില്‍ തന്നെ അധികാരത്തിലെത്തി ഞെട്ടിച്ച വിജയ് ഇപ്പോള്‍ ടിവികെ സര്‍ക്കാര്‍ നൂറ് ദിവസം പിന്നിടുമ്പോഴേക്കും ജനനായകനെന്ന പ്രതീതി സൃഷ്ടിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിക്കസേരയില്‍ സുഖിച്ചിരിക്കുകയല്ല വിജയ് എന്ന് വ്യക്തമാക്കുന്ന ടിവികെ മന്ത്രി ആധവ് അര്‍ജുനയുടെ വാക്കുകള്‍ വൈറലാവുകയാണ്. ദിവസവും 20 മണിക്കൂര്‍ വരെ ജോലി ചെയ്യുകയും 4 മണിക്കൂര്‍ മാത്രം ഉറങ്ങുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണ് വിജയ് എന്നാണ് ആധവ് അര്‍ജുന പറയുന്നത്.

പൂജാമുറിയിൽ വച്ച് വസ്ത്രത്തിനു തീ പിടിച്ച് സുകുമാരി മരിച്ചു എന്നത് ശരിയാണോ? അവിശ്വനീയം'; വിനയന്റെ കുറിപ്പ്
പൂജാമുറിയിൽ വച്ച് വസ്ത്രത്തിനു തീ പിടിച്ച് സുകുമാരി മരിച്ചു എന്നത് ശരിയാണോ? അവിശ്വനീയം'; വിനയന്റെ കുറിപ്പ്

''ദിവസവും 18 മുതല്‍ 20 മണിക്കൂര്‍ വരെയാണ് ഞങ്ങളുടെ നേതാവ് ജോലി ചെയ്യുന്നത്. അദ്ദേഹം പുലര്‍ച്ചെ 4 മണിക്ക് മന്ത്രിമാരെ വിളിച്ച് അവരുടെ വകുപ്പുകളില്‍ കാര്യങ്ങള്‍ എങ്ങനെ പോകുന്നു എന്ന് അന്വേഷിക്കും. അത്തരത്തിലുളള ഒരു മുഖ്യമന്ത്രിയാണ് ഞങ്ങളുടേത്'', ഇന്ത്യ ടുഡെയുടെ തമിഴ്‌നാട് കോണ്‍ക്ലേവില്‍ സംസാരിക്കവേ ആധവ് അര്‍ജുന പറഞ്ഞു.

Vijay

മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നതോടെ വിജയുടെ ഏക ശ്രദ്ധ ഓരോ വെല്ലുവിളികളും കണ്ടെത്തുക എന്നതും ഓരോ വകുപ്പിലേയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കുക എന്നതുമാണെന്നും അര്‍ജുന കൂട്ടിച്ചേര്‍ത്തു. വിജയ് ഒരു രാഷ്ട്രീയ സന്യാസി ആണെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനേക്കാള്‍ മുന്‍ഗണന നല്‍കിയത് നല്ല ഭരണം കാഴ്ച വെക്കുന്നതിലാണെന്നും ആധവ് അര്‍ജുന പറഞ്ഞു.

''തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അദ്ദേഹത്തെ ദിവസവും കാണുന്നത് സെക്രട്ടേറിയറ്റിലാണ്. ആദ്യ ദിവസം മുതല്‍ക്കേ അദ്ദേഹം ഒരു രാഷ്ട്രീയ സന്യാസിയെ പോലെയാണ്. ഇപ്പോഴെന്താണ് ചെയ്യേണ്ടത്, അടുത്തത് എന്താണ് ചെയ്യേണ്ടത്, അതിന് ശേഷം എന്താണ് വേണ്ടത് എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് അദ്ദേഹത്തിന്റെ മനസ്സില്‍. ഓരോ വകുപ്പിലും എന്തൊക്കെ പ്രശ്‌നങ്ങളുണ്ട്, അഴിമതി നടക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ''.

വിജയ് സർക്കാരിന്റെ ആദ്യ 100 ദിവസങ്ങൾക്കുള്ളിൽ തന്നെ സാമ്പത്തിക ചോർച്ചകൾ ഒഴിവാക്കാനും ഭരണത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും സാധിച്ചുവെന്നും മന്ത്രി പറയുന്നു. അതേസമയം താഴെത്തട്ടിൽ ഇപ്പോഴും അഴിമതി നിലനിൽക്കുന്നുണ്ടാകാം. അത് പതിറ്റാണ്ടുകളായി സർക്കാർ സംവിധാനത്തിൽ നിലനിൽക്കുന്ന ഒരു പ്രശ്നമാണെന്നും അതുകൊണ്ട് തന്നെ മുകളിൽ നിന്ന് താഴെ വരെക്കും മാറ്റം കൊണ്ടുവരാനാണ് വിജയ് സർക്കാർ ശ്രമിക്കുന്നതെന്നും ആധവ് അർജുന വ്യക്തമാക്കി.

അധികാരത്തിലേറ്റ ആദ്യ ദിവസം മുതൽക്കേ തന്നെ മുഖ്യമന്ത്രി വിജയുടെ പ്രവർത്തന രീതികൾ ജനശ്രദ്ധ നേടിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥരെ പോലെ രാവിലെ 10 മണിക്കുള്ളിൽ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി ജോലി ചെയ്യുന്ന വിജയ് മടങ്ങുന്നത് വൈകിട്ട് 5 മണിക്ക് മാത്രമാണ്. വീട്ടിൽ നിന്നും തയ്യാറാക്കിയ ഭക്ഷണമടക്കം എടുത്താണ് മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലേക്ക് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+