കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയമില്ല... പകരം ഐടി റെയ്ഡിന് മറുപടി, മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചില്‍ കത്തിക്കയറി ഇളയദളപതി!!

Google Oneindia Malayalam News

ചെന്നൈ: ആദായനികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെ തമിഴ് സൂപ്പര്‍ താരം വിജയ് വിവാദങ്ങളില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ആദായനികുതി വകുപ്പ് അദ്ദേഹം നികുതി വെട്ടിച്ചില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ആരാധകരെ നിയന്ത്രിച്ച് കൊണ്ടുള്ള പരിപാടിയായിരുന്നു ഇത്. ഇതില്‍ അദ്ദേഹം ഐടി റെയ്ഡിന് മറുപടി നല്‍കിയിരിക്കുകയാണ്.

ആരാധകര്‍ പ്രതീക്ഷിച്ചത് പോലെയുള്ള രാഷ്ട്രീയ പ്രസ്താവനകള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായില്ലെങ്കിലും, റെയ്ഡിനെ അദ്ദേഹം പരിഹാസത്തോടെയാണ് നേരിട്ടത്. അതേസമയം കൊറോണ ഭീതി തുടരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെ നടത്തിയ പരിപാടി ആയത് കൊണ്ടാണ് വിജയ് പ്രസ്താവനയുടെ കടുപ്പം കുറച്ചതെന്നും സൂചനയുണ്ട്. ചിത്രത്തിന്റെ റിലീസ് അടുത്ത് വരുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പ്രസ്താവനകള്‍ വരാനുള്ള സാധ്യതയും ആരാധകര്‍ തള്ളിക്കളയുന്നില്ല.

റെയ്ഡിന് മറുപടി

റെയ്ഡിന് മറുപടി

ഓഡിയോ ലോഞ്ചിനിടെ അവതാരകന്‍ ചോദ്യം ഉന്നയിച്ചപ്പോഴാണ് അപ്രതീക്ഷിതമായി റെയ്ഡിനെ കുറിച്ച് ഇളയദളപതി തുറന്നടിച്ചത്. കുറച്ച് കൂടി ചെറുപ്പമായ വിജയിയോട് ഈ വിജയിക്ക് എന്താണ് ചോദിക്കാനുള്ളതെന്നായിരുന്നു ചോദ്യം. എനിക്ക് എന്റെ പഴയ ജീവിതം വേണം, അത് വളരെ സമാധാനപരമായിരുന്നു. റെയ്ഡുകളൊന്നും അന്ന് എനിക്കെതിരെ ഉണ്ടായിരുന്നില്ലെന്ന പരിഹാസവും വിജയ് പങ്കുവെച്ചു. ഇപ്പോഴും തന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ല. എല്ലാം ഓകെയാണ്. ജോളിയാണെന്നും വിജയ് പറഞ്ഞു. എന്നാല്‍ പിന്നീട് രാഷ്ട്രീയ പ്രസ്താവനകളിലേക്കൊന്നും വിജയ് കടന്നില്ല.

ആട്ടവും പാട്ടും

ആട്ടവും പാട്ടും

വിജയുടെ പതിവില്ലാത്ത രീതിയിലുള്ള നൃത്ത പ്രകടനവുമായിട്ടാണ് മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് ആരംഭിച്ചത്. ഒപ്പം സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറും ശന്തനും ഭാഗ്യരാജുമുണ്ടായിരുന്നു. എന്റെ മനസ്സില്‍ ഇടമുള്ള ആരാധകരെ, എനിക്ക് കടുത്ത സങ്കടമുണ്ട്, നിങ്ങള്‍ക്ക് ഈ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത് കൊണ്ട്. ഇത് സ്വകാര്യ ചടങ്ങാക്കിയത്, കൊറോണ വൈറസ് ഭയം കൊണ്ടാണ്. നിങ്ങളോട് നന്ദിയും ക്ഷമയും ഞാന്‍ ചോദിക്കുന്നുവെന്ന് വിജയ് പറഞ്ഞു.

അജിത്തിന് പ്രശംസ

അജിത്തിന് പ്രശംസ

തമിഴ്‌നാട്ടില്‍ ഏറ്റവുമധികം ഫാന്‍സുള്ള രണ്ട് താരങ്ങളാണ് വിജയും അജിത്തും. ഇവരുടെ ഫാന്‍സുകാര്‍ തമ്മിലുള്ള ശത്രുതയും കുപ്രസിദ്ധമാണ്. എന്നാല്‍ ചടങ്ങില്‍ വിജയ് അജിത്തിനെ കുറിച്ച് സംസാരിച്ചത് വലിയ കൈയ്യടികളാണ് നേടിയത്. എന്റെ സുഹൃത്ത് അജിത്തിനെ പോലും ഞാനും ബ്ലേയ്‌സര്‍ കോട്ട് ധരിച്ചാണ് എത്തിയതെന്ന് വിജയ് പറഞ്ഞു. ഞാന്‍ സാധാരണ വസ്ത്രധാരണത്തില്‍ വലിയ ശ്രദ്ധ കൊടുക്കാറില്ല. എന്റെ കോസ്റ്റിയൂമര്‍ പല്ലവി ഇത്തവണ ഞാന്‍ സ്റ്റൈലിഷായി വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്തുകൊണ്ട് ഇത്തവണ എന്റെ സുഹൃത്ത് അജിത്തിനെ പോലെ ആയികൂടാ എന്നാണ് ഞാന്‍ ചിന്തിച്ചതെന്നും വിജയ് പറഞ്ഞു.

സേതുപതി ഗംഭീര നടന്‍

സേതുപതി ഗംഭീര നടന്‍

ആര്‍ക്കും അവഗണിക്കാനാവാത്ത നടനായി വിജയ് സേതുപതി മാറിയിരിക്കുകയാണ്. നമ്മള്‍ സിനിമയില്‍ ഒരുപാട് വില്ലന്‍മാരെ കണ്ടിട്ടുണ്ട്. എന്നാല്‍ മാസ്റ്ററില്‍ വിജയ് സേതുപതിയുടെ റോള്‍ പ്രത്യേകത ഉള്ളതായിരിക്കും. എന്തുകൊണ്ടാണ് ഈ സിനിമയില്‍ അഭിനയിച്ചതെന്ന് ഞാന്‍ സേതുപതിയോട് ചോദിച്ചിരുന്നു. എന്നാല്‍ എനിക്ക് നിങ്ങളെ ശരിക്കും ഇഷ്ടമാണ് എന്ന വാചകത്തിലൂടെ എന്റെ എല്ലാ സംശയങ്ങളെയും അദ്ദേഹം കാറ്റില്‍പ്പറത്തി കളഞ്ഞെന്ന് വിജയ് പറഞ്ഞു. നേരത്തെ റെയ്ഡിന്റെ പശ്ചാത്തലത്തില്‍ വിജയിനെ പിന്തുണച്ച് സേതുപതി രംഗത്തെത്തിയിരുന്നു.

ഹേറ്റേഴ്‌സിന് പഞ്ച് ഡയലോഗ്

ഹേറ്റേഴ്‌സിന് പഞ്ച് ഡയലോഗ്

തന്നെ വെറുക്കുന്നവര്‍ക്ക് പഞ്ച് ഡയലോഗില്‍ മറുപടി നല്‍കിയാണ് വിജയ് പ്രസംഗം അവസാനിപ്പിച്ചത്. നിങ്ങളുടെ വിജയം കൊണ്ട് അവരെ ഇല്ലാതാക്കുക. നിങ്ങളുടെ ചിരി കൊണ്ട് അവരെ കുഴിച്ച് മൂടുക. ചില സമയത്ത് സത്യസന്ധമായിരിക്കണമെങ്കില്‍, നമ്മള്‍ നിശബ്ദരാവണമെന്നും വിജയ് പറഞ്ഞു. ഇത് ബിജെപിയുടെയും തമിഴ്‌നാട് സര്‍ക്കാരിന്റെയും രാഷ്ട്രീയ നാടകങ്ങള്‍ക്കുള്ള മറുപടിയാണെന്ന് സൂചനയുണ്ട്. ചടങ്ങില്‍ സംവിധായകന്‍ ലോകേഷ് കനകരാജ്, ശന്തനു, മാളവിക എന്നിവരെയും വിജയ് അഭിനന്ദിച്ചു.

കൊറോണ ബോധവത്കരണം

കൊറോണ ബോധവത്കരണം

നടന്‍ വിജയ് സേതുപതി ചടങ്ങില്‍ കൊറോണ വൈറസിനെ കുറിച്ചും സംസാരിച്ചു. എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്ന് സേതുപതി പറഞ്ഞു. ആരും ഭയപ്പെടരുത്. എല്ലാ ഡോക്ടര്‍മാരോടും ഈ അവസരത്തില്‍ നന്ദി പറയുന്നു. അവര്‍ സ്വന്തം കടമയ്ക്കും മുകളിലുള്ള കാര്യമാണ് ചെയ്യുന്നത്. ഈ അവസരത്തില്‍ ജനങ്ങള്‍ ധൈര്യത്തോടെ ഇരിക്കണമെന്നും സേതുപതി പറഞ്ഞു. ഈ ലോകത്തില്‍ മറ്റൊരു വൈറസ് കൂടിയുണ്ട്. നമ്മല്‍ ദൈവത്തിന്റെ പേരിലാണ് പോരാടുന്നത്. ഒരാള്‍ക്ക് പോലും മതത്തെ രക്ഷിക്കാന്‍ സാധിക്കില്ല. അത്തരമൊരാളില്ല. അങ്ങനെ പറയുന്നവരെ വിശ്വസിക്കരുത്. എല്ലാവരോടും മാനവികതയില്‍ വിശ്വസിക്കാന്‍ പറയണമെന്നും സേതുപതി ആവശ്യപ്പെട്ടു.

ബിഗിലിന്റെ ഓഡിയോ ലോഞ്ച്

ബിഗിലിന്റെ ഓഡിയോ ലോഞ്ച്

ബിഗിലിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചായിരുന്നു വിജയ് രാഷ്ട്രീയം പറഞ്ഞത്. ശുഭശ്രീ എന്ന പെണ്‍കുട്ടി ബാനര്‍ കാരണം മരിച്ച സംഭവത്തിലായിരുന്നു പ്രതികരണം. സംഭവത്തില്‍ ബാനര്‍ ഉണ്ടാക്കിയ ആളും ലോറി ഡ്രൈവറും അറസ്റ്റിലായി. എന്നാല്‍ അതിന്റെ കാരണക്കാരന്‍ ഇപ്പോഴും പുറത്ത് വിലസി നടക്കുകയാണെന്ന് വിജയ് തുറന്നടിച്ചു. കഴിവുള്ളവരാണ് രാഷ്ട്രീയത്തിലേക്ക് വരേണ്ടത്. യഥാര്‍ത്ഥ കഴിവുള്ളവന്‍ അധികാരത്തിലെത്തിയാല്‍ ഇപ്പോഴുള്ള ഭരണ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും വിജയ് പറഞ്ഞു. ഇത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ആദായനികുതി റെയ്ഡിന് ഇതടക്കമുള്ള വിഷയങ്ങള്‍ കാരണമായതായി ആരോപണമുണ്ടായിരുന്നു.

English summary
vijay speaks on it raid in master audio lauch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X